1956 – രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം

1956 – ൽ ഇന്ത്യ ഗവൺമെൻ്റ് പ്രസിദ്ധീകരിച്ച, രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - രണ്ടാം പഞ്ചവത്സരപദ്ധതി - സംഗ്രഹം
1956 – രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം

രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ആസൂത്രണ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളാണ് 1956 ൽ ഭാരത സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. ഓരോ പഞ്ചവത്സര പദ്ധതിയും കാലത്തിൻ്റെ വിലയിരുത്തലാണ്. ഒന്നാം പഞ്ചവത്സര പദ്ധതി സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളെ കുറിച്ചുള്ള വിശകലനത്തിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വ്യവസായത്തിനും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, അസമത്വം ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ദാരിദ്ര്യ നിർമാർജനവും ജീവിത സാഹചര്യങ്ങളുടെ ഉന്നമനവും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടാം പഞ്ചവത്സരപദ്ധതി – സംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 234
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സാമ്പത്തികാസൂത്രണം – സി. നാരായണൻ

1954 – ൽ പ്രസിദ്ധീകരിച്ച, സി. നാരായണൻ രചിച്ച സാമ്പത്തികാസൂത്രണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - സാമ്പത്തികാസൂത്രണം - സി. നാരായണൻ
1954 – സാമ്പത്തികാസൂത്രണം – സി. നാരായണൻ

സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. സാമ്പത്തിക ആസൂത്രണം കൊണ്ടുള്ള ഗുണങ്ങളും സാമാന്യ തത്വങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രസക്തി വിശദമാക്കുന്നതോടൊപ്പം ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ ചരിത്രവും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക ആസൂത്രണ ശ്രമങ്ങളുടെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാമ്പത്തികാസൂത്രണം
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 312
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – പുനർജ്ജന്മമോ ഉയിർത്തെഴുനേൽപോ ? – അഭേദാനന്ദസ്വാമികൾ

1946 – ൽ പ്രസിദ്ധീകരിച്ച, അഭേദാനന്ദസ്വാമികൾ രചിച്ച പുനർജ്ജന്മമോ ഉയിർത്തെഴുനേൽപോ ? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - പുനർജ്ജന്മമോ ഉയിർത്തെഴുനേൽപോ ? - അഭേദാനന്ദസ്വാമികൾ
1946 – പുനർജ്ജന്മമോ ഉയിർത്തെഴുനേൽപോ ? – അഭേദാനന്ദസ്വാമികൾ

വ്യത്യസ്ത മതങ്ങളിൽ പ്രചരിക്കുന്ന പുനർജന്മത്തെ കുറിച്ചുള്ള സങ്കല്പമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പുനർജന്മത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും ആശയങ്ങൾ വ്യത്യസ്ത സിദ്ധാന്തങ്ങളുടെയും പ്രഗത്ഭരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുനർജ്ജന്മമോ ഉയിർത്തെഴുനേൽപോ ?
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി:സനാതനധർമ്മം അച്ചുകൂടം, എറണാകുളം.
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ഉറുപ്പിക – കെ. ദാമോദരൻ

1947 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഉറുപ്പിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - ഉറുപ്പിക - കെ. ദാമോദരൻ
1947 – ഉറുപ്പിക – കെ. ദാമോദരൻ

ഇന്ത്യയിലെ പ്രാചീന നാണയങ്ങളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലെ ക്രയവിക്രയ രീതികൾ ഇവിടെ വിശദമാക്കുന്നു. കറൻസികളും നാണയങ്ങളും നിർമ്മിക്കാൻ ആദ്യകാലങ്ങളിൽ നടന്ന ശ്രമങ്ങളെ കുറിച്ചും, മഹായുദ്ധകാലത്ത് സാമ്പത്തിക വിനിമയത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉറുപ്പിക
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി:മംഗളോദയം പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ

1967 – ൽ പ്രസിദ്ധീകരിച്ച, സി.ആർ. കുഞ്ഞുണ്ണി വിവർത്തനം തയ്യാറാക്കിയ സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ - ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
1967 – സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വ്യത്യസ്ത നിയമങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. സോഷ്യലിസ്റ്റ് തൊഴിൽ നിയമത്തിൻ്റെ രൂപരേഖയാണ് ആദ്യത്തെ അധ്യായത്തിൽ ഉൾപ്പെടുന്നത്. തൊഴിലാളികളെ സംബന്ധിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരണം ഈ അധ്യായത്തിൽ ഉൾപ്പെടുന്നു. സിവിൽ നിയമത്തിൻ്റെ രൂപരേഖയാണ് രണ്ടാമത്തെ അധ്യായം. സിവിൽ നിയമങ്ങളുടെ മൗലിക തത്വങ്ങൾ ഇവിടെ വിശദമാക്കുന്നു. മൂന്നാം അധ്യായത്തിൽ സോഷ്യലിസ്റ്റ് ക്രിമിനൽ നിയമത്തിൻ്റെ സങ്കല്പം അവതരിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: കറൻ്റ് പ്രിൻ്റേഴ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 208
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – തൊഴിൽതർക്കനിയമങ്ങൾ – വയലാ എം.കെ. പ്രഭാകരൻ

1970 – ൽ പ്രസിദ്ധീകരിച്ച, വയലാ എം.കെ. പ്രഭാകരൻ രചിച്ച തൊഴിൽതർക്കനിയമങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1970 - തൊഴിൽതർക്കനിയമങ്ങൾ - വയലാ എം.കെ. പ്രഭാകരൻ
1970 – തൊഴിൽതർക്കനിയമങ്ങൾ – വയലാ എം.കെ. പ്രഭാകരൻ

സങ്കീർണ്ണമായി എഴുതപ്പെട്ടിട്ടുള്ള തൊഴിൽനിയമങ്ങളുടെ പ്രധാനവശങ്ങൾ ഈ ഗ്രന്ഥത്തിലൂടെ മാതൃഭാഷയിൽ ലളിതമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. തൊഴിലുടമകൾ, തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങി തൊഴിൽ വേദിയുമായി ബന്ധമുള്ളവർക്കെല്ലാം ഈ ഗ്രന്ഥം സഹായകരമാണ്. രണ്ടു ഭാഗങ്ങളായി ഈ ഗ്രന്ഥം തിരിച്ചിരിക്കുന്നു. രണ്ടു ഭാഗങ്ങളും ഇതിൽത്തന്നെ ചേർത്തിട്ടുമുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തൊഴിൽതർക്കനിയമങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1970
  • അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 278
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ഭാരതമാതാമഹി – സിദ്ധിനാഥാനന്ദസ്വാമികൾ

1972 – ൽ പ്രസിദ്ധീകരിച്ച, സിദ്ധിനാഥാനന്ദസ്വാമികൾ രചിച്ച ഭാരതമാതാമഹി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 - ഭാരതമാതാമഹി - സിദ്ധിനാഥാനന്ദസ്വാമികൾ
1972 – ഭാരതമാതാമഹി – സിദ്ധിനാഥാനന്ദസ്വാമികൾ

ഭാരതമാതാമഹി എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത് ഭാരത മാതാവിൻ്റെ അമ്മ എന്നാണ്. ഭാരത സംസ്കാരത്തിന് ഉയിരും പേരും നൽകിയ മഹാഭാരതത്തിലെ മഹനീയ വ്യക്തിത്വമായ കുന്തീദേവിയെ ഭാരതമാതാമഹിയായി സങ്കൽപ്പിക്കുന്നു. മഹാഭാരതത്തിലും ഭാഗവതത്തിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കുന്തീദേവിയുടെ കഥാപാത്ര നിർമിതിയിൽ വ്യത്യാസമുണ്ട്. ഭാഗവതത്തിൽ അവതരിപ്പിക്കപ്പെടുന്ന കുന്തീദേവിയുടെ കഥാപാത്ര നിരൂപണം ആണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതമാതാമഹി
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: പ്രബുദ്ധകേരളം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 69
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – Kerala : Schools At A Glance (1965-66)

Through this post, we are releasing the digital scan of  Kerala : Schools At A Glance (1965-66), published in the year 1966.

 1966 - Kerala : Schools At A Glance (1965-66)
1966 – Kerala : Schools At A Glance (1965-66)

To understand the extent of educational facilities and the needs of the future, the State Education Department prepared maps explaining the distribution of schools in Kerala. Based on the statistics of the 1965–66 academic year, this book presents a survey of primary schools in Kerala. The book includes maps of educational sub-districts, in which Lower Primary (LP) and Upper Primary (UP) schools are marked separately. This book was prepared by the Kerala Education Department as part of the Third Five-Year Plan.

These documents are digitized as part of the Kottayam Public Library Digitization Project. 

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Kerala : Schools At A Glance (1965-66)
  • Number of pages: 92
  • Published Year: 1966
  • Scan link: Link

1968 – ജനസംഖ്യ – എസ്.എൻ. അഗർവാൾ

1968 – ൽ പ്രസിദ്ധീകരിച്ച, എസ്.എൻ. അഗർവാൾ രചിച്ച ജനസംഖ്യ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - ജനസംഖ്യ - എസ്.എൻ. അഗർവാൾ
1968 – ജനസംഖ്യ – എസ്.എൻ. അഗർവാൾ

ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ജനസംഖ്യാ വ്യതിയാനത്തിൻ്റെ കാരണങ്ങളും ഫലങ്ങളും ഇതിൽ വിവരിക്കുന്നു. ജനസംഖ്യാ സിദ്ധാന്തങ്ങളിൽ ആരംഭിക്കുന്ന ഗ്രന്ഥം ജനസംഖ്യയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ജനസംഖ്യാ വ്യതിയാനം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജനസംഖ്യ
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 195
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ശ്രീ രാമേശ്വരദർശനം – കെ.വി.എം.

1956 – ൽ പ്രസിദ്ധീകരിച്ച, കെ.വി.എം. രചിച്ച ശ്രീ രാമേശ്വരദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ശ്രീ രാമേശ്വരദർശനം - കെ.വി.എം.
1956 – ശ്രീ രാമേശ്വരദർശനം – കെ.വി.എം.

കെ.വി.എം. രചിച്ച ഒരു ചെറുകാവ്യമാണ് ശ്രീ രാമേശ്വരദർശനം. രാമേശ്വര ക്ഷേത്രദർശന യാത്രയിൽ ഉണ്ടായ തടസ്സങ്ങൾക്കിടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി മനസ്സിനെ പര്യാപ്തമാക്കുവാൻ കവി രചിച്ച കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ രാമേശ്വരദർശനം
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 33
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി