1952 – പാക്കിസ്ഥാൻ പര്യടനം – യൂസഫ് മെഹർ ആലി

1952 – ൽ പ്രസിദ്ധീകരിച്ച, യൂസഫ് മെഹർ ആലി രചിച്ച പാക്കിസ്ഥാൻ പര്യടനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - പാക്കിസ്ഥാൻ പര്യടനം - യൂസഫ് മെഹർ ആലി
1952 – പാക്കിസ്ഥാൻ പര്യടനം – യൂസഫ് മെഹർ ആലി

ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും സാമൂഹ്യപ്രവർത്തകനുമായ യൂസഫ് മെഹർ ആലി പാകിസ്ഥാനിലേക്കു നടത്തിയ യാത്രയുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന യാത്രാവിവരണ ഗ്രന്ഥമാണ് ‘പാകിസ്ഥാൻ പര്യടനം’. ഇന്ത്യയുടെ വിഭജനത്തിന്  ശേഷമുള്ള പാകിസ്ഥാൻ്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ കൃതിയുടെ കേന്ദ്രവിഷയം.

യാത്രയ്ക്കിടയിൽ വിവിധ പ്രദേശങ്ങളും ജനവിഭാഗങ്ങളും സന്ദർശിച്ച എഴുത്തുകാരൻ, സാധാരണ ജനങ്ങളുടെ ജീവിതം, ഭരണസംവിധാനം, ഇന്ത്യ–പാകിസ്ഥാൻ ബന്ധങ്ങൾ, വിഭജനത്തിൻ്റെ പ്രത്യാഘാതങ്ങൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുന്നു. ഒരു യാത്രാവിവരണം മാത്രമല്ല, വിഭജനാനന്തര ദക്ഷിണേഷ്യയുടെ യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ചരിത്രപരവും സാമൂഹികവുമായ രേഖ കൂടിയാണ് ഈ പുസ്തകം. മനുഷ്യബന്ധങ്ങളുടെയും സഹവർത്തിത്വത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഈ കൃതി, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ വായനക്കാരനിൽ ഉണർത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാക്കിസ്ഥാൻ പര്യടനം
  • രചന: യൂസഫ് മെഹർ ആലി
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ചെങ്കുട്ടുവപ്പെരുമാൾ – പി. താണുപിള്ള

1934 – ൽ പ്രസിദ്ധീകരിച്ച, പി. താണുപിള്ള രചിച്ച ചെങ്കുട്ടുവപ്പെരുമാൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ചെങ്കുട്ടുവപ്പെരുമാൾ - പി. താണുപിള്ള
1934 – ചെങ്കുട്ടുവപ്പെരുമാൾ – പി. താണുപിള്ള

സംഘകാലത്തെ ചേര രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനും പരാക്രമിയും ആയിരുന്ന ചക്രവർത്തിയാണ് ചെങ്കുട്ടുവപ്പെരുമാൾ എന്നറിയപ്പെട്ടിരുന്ന ചേരൻ ചെങ്കുട്ടുവൻ. അദ്ദേഹത്തിൻ്റെ ഭരണകാലം എ.ഡി. രണ്ടാം നൂറ്റാണ്ടാണെന്ന് ചരിത്രകാരന്മാർ കരുതുന്നു. ചെങ്കുട്ടുവപ്പെരുമാളിൻ്റെ ജീവചരിത്രമാണ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അദ്ദേഹം സർവ്വശാസ്ത്ര പണ്ഡിതനായിരുന്നു. ചിലപ്പതികാരം രചിച്ച ഇളങ്കോവടികൾ ചെങ്കുട്ടുവപ്പെരുമാളിൻ്റെ സഹോദരനായിരുന്നു. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ നടന്ന പല സവിശേഷ സംഭവവികാസങ്ങളും ഈ നോവലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ പ്രസിദ്ധങ്ങളായ കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ ഭഗവതി ക്ഷേത്രങ്ങളുടെ ഉല്പത്തിയെ കുറിക്കുന്ന വിശദാംശങ്ങളും ഈ നോവലിൻ്റെ ഭാഗമാകുന്നു. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് കഴിഞ്ഞിരുന്ന ജനങ്ങളുടെ സാമുദായികവും രാഷ്ട്രീയവും രാജകീയവും ദേശീയവുമായ സകല ചരിത്രവും ഈ നോവലിലൂടെ വ്യക്തമാക്കുന്നു. ചേരമാൻ സാമ്രാജ്യത്തിൻ്റെ ശക്തിയും പ്രഭാവവും അടയാളപ്പെടുത്തുന്ന രചന കൂടിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചെങ്കുട്ടുവപ്പെരുമാൾ
  • രചന: പി. താണുപിള്ള
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 192
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – വാനവിലാസം – റ്റി.കെ. ജോസഫ്

1952 – ൽ പ്രസിദ്ധീകരിച്ച, റ്റി.കെ. ജോസഫ് രചിച്ച വാനവിലാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - വാനവിലാസം - റ്റി.കെ. ജോസഫ്
1952 – വാനവിലാസം – റ്റി.കെ. ജോസഫ്

റ്റി.കെ. ജോസഫ് രചിച്ച വിശദമായ ഒരു ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് വാനവിലാസം. ജ്യോതിശാസ്ത്രത്തെക്കുറിച്ച് പൗരസ്ത്യ ലോകത്തും പാശ്ചാത്യലോകത്തും രൂപം കൊണ്ടിട്ടുള്ള അനേകം പഠനങ്ങളെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇരുപത്തിയേഴു നക്ഷത്രങ്ങളും പന്ത്രണ്ടു രാശികളും ഇതര രാശികളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉൾപ്പെടെ വിശാലമായ ആകാശഗംഗയെ കുറിച്ചുള്ള പഠനം കഴിയുന്നത്ര വസ്തുനിഷ്ഠമാക്കാൻ ലേഖകൻ ശ്രമിച്ചിട്ടുണ്ട്. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള ‘റ്റ’ അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വാനവിലാസം
  • രചന: റ്റി.കെ. ജോസഫ് 
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ശ്രീധര പ്രിൻ്റിംഗ് ഹൗസ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം:  346
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – സൂര്യസാമ്രാജ്യം – റ്റി.കെ. ജോസഫ്

1956 – ൽ പ്രസിദ്ധീകരിച്ച, റ്റി.കെ. ജോസഫ് രചിച്ച സൂര്യസാമ്രാജ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - സൂര്യസാമ്രാജ്യം - റ്റി.കെ. ജോസഫ്
1956 – സൂര്യസാമ്രാജ്യം – റ്റി.കെ. ജോസഫ്

റ്റി.കെ. ജോസഫ് രചിച്ച ശാസ്ത്രഗ്രന്ഥമാണ് സൂര്യസാമ്രാജ്യം. സൂര്യനെക്കുറിച്ചും സൂര്യൻ്റെ സ്വാധീനമുള്ള സൗരയൂഥത്തിലെ മറ്റു പ്രതിഭാസങ്ങളെ കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണ് ഇത്. ഗ്രഹങ്ങളുടെ ഘടന ഉൾപ്പെടെ വിശദമാക്കുന്ന ഈ പുസ്തകത്തിൽ ശാസ്ത്രലോകത്തിൽ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ സൗരയൂഥത്തെക്കുറിച്ച് നിലനിൽക്കുന്ന സങ്കല്പങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു  റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള ‘റ്റ’ അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സൂര്യസാമ്രാജ്യം
  • രചന: റ്റി.കെ. ജോസഫ് 
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: പ്രസിദ്ധീകരണ വിഭാഗം, തിരുവിതാംകൂർ യൂണിവേഴ്സിറ്റി
  • താളുകളുടെ എണ്ണം:  222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – കൊച്ചി രാജ്യചരിത്രം

1941 – ൽ പ്രസിദ്ധീകരിച്ച, കൊച്ചി രാജ്യചരിത്രം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - കൊച്ചി രാജ്യചരിത്രം
1941 – കൊച്ചി രാജ്യചരിത്രം

കൊച്ചി രാജ്യ ചരിത്രത്തെ കുറിച്ചുള്ള ഒരു ലഘു ഗ്രന്ഥമാണിത്. ഏഴാം ക്ലാസിലേക്കുള്ള പാഠ്യ പദ്ധതി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചില ചരിത്ര സംഭവങ്ങളെ കുറിച്ച് അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ പൊതുവിൽ സ്വീകരിക്കപ്പെട്ട ചരിത്രം മാത്രമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൊച്ചി രാജ്യചരിത്രം  
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി: മംഗളോദയം അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 106
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഇന്ത്യാചരിത്രക്കുറിപ്പുകൾ – കാറൽ മാർക്സ്

കാറൽ മാർക്സ് രചിച്ച ഇന്ത്യാചരിത്രക്കുറിപ്പുകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യാചരിത്രക്കുറിപ്പുകൾ - കാറൽ മാർക്സ്
ഇന്ത്യാചരിത്രക്കുറിപ്പുകൾ – കാറൽ മാർക്സ്
ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചയുടെ വികസനം പടിപടിയായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിലനിർത്തി പോന്ന സ്വേച്ഛാധികാരപരമായ ഭരണസമ്പ്രദായങ്ങളെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ നീണ്ട പട്ടികയും ഇതിൽ വിശദമാക്കുന്നു. ഇന്ത്യക്കാരുടെ നേരെയുള്ള ആക്രമണപരമായ ചൂഷണങ്ങളുടെ ഫലമായി ഇംഗ്ലീഷ് കൊളോണിയൽ സാമ്രാജ്യം വളർന്നുവന്നതിൻ്റെ സാഹചര്യവും ബ്രിട്ടീഷ്ഭരണം മൂലം ഭാരതത്തിൽ ഉണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.
 
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യാചരിത്രക്കുറിപ്പുകൾ
  • രചന: കാറൽ മാർക്സ്
  • താളുകളുടെ എണ്ണം: 266
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – ഗ്രാമീണ പുനരുദ്ധാരണം – ജി.ആർ. പിള്ള

1936 – ൽ പ്രസിദ്ധീകരിച്ച, ജി.ആർ. പിള്ള  രചിച്ച ഗ്രാമീണ പുനരുദ്ധാരണം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - ഗ്രാമീണ പുനരുദ്ധാരണം - ജി.ആർ. പിള്ള
1936 – ഗ്രാമീണ പുനരുദ്ധാരണം – ജി.ആർ. പിള്ള

ഓരോ രാജ്യത്തിൻ്റെയും ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നത്. ഗ്രാമീണപുനരുദ്ധാരണം ഇന്ന് ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പരിഷ്കൃതമായകൃഷി, സഹകരണം മൂലമുള്ള ഉല്പാദനം, ധനസഹായം, വിതരണം, വിക്രയം, ആദായം വർദ്ധിപ്പിക്കുന്നതിനായി കുടിൽവ്യവസായങ്ങൾ, ആരോഗ്യവാനായി വർത്തിക്കുന്നതിനു വേണ്ട പ്രവർത്തികൾ, ഗ്രാമജീവിതത്തിനുതകിയ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പുതിയ മാറ്റങ്ങൾ ഇന്ത്യൻഗ്രാമങ്ങളിലും എത്തേണ്ടതുണ്ട് . ഇതിന് വേണ്ട മാർഗങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗ്രാമീണ പുനരുദ്ധാരണം 
  • രചന: ജി.ആർ. പിള്ള 
  • പ്രസിദ്ധീകരണ വർഷം: 1936 
  • അച്ചടി: അനന്ത രാമവർമ്മ പ്രസ്സ് , തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 306
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1910 – രണ്ടാട്ടക്കഥകൾ – കൊട്ടാരത്തിൽ ശങ്കുണ്ണി

1910 – ൽ പ്രസിദ്ധീകരിച്ച, കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച രണ്ടാട്ടക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1910 - രണ്ടാട്ടക്കഥകൾ - കൊട്ടാരത്തിൽ ശങ്കുണ്ണി
1910 – രണ്ടാട്ടക്കഥകൾ – കൊട്ടാരത്തിൽ ശങ്കുണ്ണി

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച രണ്ട് ആട്ടക്കഥകളുടെ സമാഹാരമാണ് ഇത്. ശ്രീരാമാവതാരം സീതാവിവാഹം എന്നീ ആട്ടക്കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടാട്ടക്കഥകൾ 
  • രചന: കൊട്ടാരത്തിൽ ശങ്കുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1910
  • അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – സുവിശേഷത്തിലെ ഈശോ – ക.നി.മൂ.സ. ഹോർമീസച്ചൻ

1950 – ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ. ഹോർമീസച്ചൻ രചിച്ച സുവിശേഷത്തിലെ ഈശോ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - സുവിശേഷത്തിലെ ഈശോ - ക.നി.മൂ.സ. ഹോർമീസച്ചൻ
1950 – സുവിശേഷത്തിലെ ഈശോ – ക.നി.മൂ.സ. ഹോർമീസച്ചൻ

സുവിശേഷ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യേശുക്രിസ്തുവിൻ്റെ ജീവചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണിത്. ഈശോയുടെ ജനനം, പ്രേഷിതവൃത്തി, ഉപദേശങ്ങൾ, പ്രവർത്തികൾ ഇവയെല്ലാം ഇതിൽ സ്ഥലകാലക്രമം അനുസരിച്ച് കുറിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സുവിശേഷത്തിലെ ഈശോ
  • രചന: ക.നി.മൂ.സ. ഹോർമീസച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 264
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം – കെ.എം. ജേക്കബ് മാപ്പിള

1929 – ൽ പ്രസിദ്ധീകരിച്ച, കെ.എം. ജേക്കബ് മാപ്പിള രചിച്ച റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം
1929 – റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം

വിദ്യാഭ്യാസ വിദഗ്ദ്ധനും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബിഷപ്പുമായിരുന്ന റവ. ഡോക്ടർ ജെയിംസ് കാളാശ്ശേരിയുടെ ജീവചരിത്രമാണ് ഇത്. ഇരുപത്തി ഏഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഡോക്ടർ ജെയിംസ് കാളാശ്ശേരി. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ ഇദ്ദേഹം രക്ഷകനായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും  ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം
  • രചന: കെ.എം. ജേക്കബ് മാപ്പിള
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 204
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി