1960 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച മനുഷ്യൻ്റെ വളർച്ച എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മനുഷ്യൻ്റെ ഉത്ഭവം മുതൽ ആധുനിക കാല ചരിത്രം വരെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഇത്. ജീവൻ്റെ ഉല്പത്തിയും സംസ്കാര രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളും ആദ്യകാല സംസ്കാര മാതൃകകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം നാശം സംഭവിച്ച പല സംസ്കാര മാതൃകകളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും മനുഷ്യരാശിയുടെ സംസ്കാരത്തിന് വിലയേറിയ പല സംഭാവനകളും നൽകിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മനുഷ്യൻ്റെ വളർച്ച
- പ്രസിദ്ധീകരണ വർഷം: 1960
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 84
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
