1941 – ൽ പ്രസിദ്ധീകരിച്ച, കൊച്ചി രാജ്യചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊച്ചി രാജ്യ ചരിത്രത്തെ കുറിച്ചുള്ള ഒരു ലഘു ഗ്രന്ഥമാണിത്. ഏഴാം ക്ലാസിലേക്കുള്ള പാഠ്യ പദ്ധതി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചില ചരിത്ര സംഭവങ്ങളെ കുറിച്ച് അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ പൊതുവിൽ സ്വീകരിക്കപ്പെട്ട ചരിത്രം മാത്രമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കൊച്ചി രാജ്യചരിത്രം
- പ്രസിദ്ധീകരണ വർഷം: 1941
- അച്ചടി: മംഗളോദയം അച്ചുകൂടം, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 106
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
