സി.വി. താരപ്പൻ രചിച്ചു പ്രസിദ്ധീകരിച്ച മുഹമ്മദ് ഒരു പ്രവാചകനോ? എന്ന ക്രൈസ്തവ ലഘുലേഖയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുഹമ്മദ് ഒരു പ്രവാചകനോ? – സി.വി. താരപ്പൻ
ഇസ്ലാം മതവിഭാഗത്തിൽ പെട്ടവർ അന്ത്യപ്രവാചകനായി കരുതുന്ന മുഹമ്മദിനെ, സി.വി. താരപ്പൻ ക്രൈസ്തവ വീക്ഷണത്തിലൂടെ വിലയിരുത്തുന്ന ലഘുലേഖയാണിത്. ഈ ലഘുലേഖയുടെ ഉള്ളടക്കം സി.വി. താരപ്പൻ പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1927ൽ സി.വി. താരപ്പൻ രചിച്ചു് പ്രസിദ്ധീകരിച്ച യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1927 – യഹോവയല്ലാതെ ദൈവം ആരുള്ളൂ? – സി.വി. താരപ്പൻ
ഗ്രന്ഥകർത്താവ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇ.എം. ചെറി എന്നയാൾ പ്രസിദ്ധീകരിച്ച യഹോവ ദൈവമാണോ? എന്ന പുസ്തകത്തിനു മറുപടിയായാണ് സി.വി. താരപ്പൻ യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ഈ ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 13 ചെറുഅദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ ലഘുലേഖയിൽ ഇ.എം. ചെറി ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് സി.വി. താരപ്പൻ തെളിവു സഹിതം മറുപടി നൽകുന്നു.
താരപ്പൻ ഉപദേശി എന്നപേരിൽ അറിയപ്പെട്ട സി.വി. താരപ്പൻ 1886 ജനിച്ച് 1958-ൽ 72ആം വയസ്സിൽ മരിച്ചു. താരപ്പൻ ഉപദേശിയുടെ പല പുസ്തകങ്ങളും പബ്ലിഷ് ചെയ്തത് സഹപ്രവർത്തകനായിരുന്ന കെ.ഒ. ചേറു ആയിരുന്നു. കെ.ഒ. ചേറുവിൻ്റെ കൈവശമുണ്ടായിരുന്ന പുസ്തക ശേഖരങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിച്ച അദ്ദേഹത്തിൻ്റെ മകൻ കെ.സി. കൊച്ചു ഉക്രുവിന്റെ മകൻ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1970 കളില്‍ തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന Printers View എന്ന പ്രിൻ്റിംഗ് ടെക്നോളജി മാഗസിൻ്റെ 1971ലും 1972ലും ഇറങ്ങിയ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Printers’ View – 1971 നവംബർ, ഡിസംബർ; 1972 ജനുവരി, മാർച്ച് ലക്കങ്ങൾ
കേരള ഗവൺമെൻറ് പ്രസ്സുകളിലെ പ്രിന്‍റിംഗ് ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ Kerala Government Presses Printing Diploma Holders Association ആണ് Printers View എന്ന പ്രിൻ്റിംഗ് ടെക്നോളജി മാഗസിക പ്രസിദ്ധീകരിച്ചിരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ ഈ മാസികയിലുണ്ടായിരുന്നു. അച്ചടി, ലിപിവിന്യാസം, ലിപി പരിഷ്കരണം തുടങ്ങി അച്ചടിയുമായി നേരിട്ടു ബന്ധമുള്ള വിവിധ വിഷയങ്ങൾ ആണ് ഈ മാസികയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
1971 നവംബർ, 1971 ഡിസംബർ, 1972 ജനുവരി, 1972 മാർച്ച് എന്നീ മാസങ്ങളിലിറങ്ങിയ നാലു ലക്കങ്ങൾ ആണ് ഇപ്പോൾ റിലീസ് ചെയ്ത് പങ്കു വെക്കുന്നത്. ഇതിൽ 1971 നവംബർ ലക്കം ഈ മാസികയുടെ ആദ്യത്തെ ലക്കമാണ്. 1972ലെ തുടർന്നുള്ള മാസങ്ങളിലും ഈ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൻ്റെ നിലയിലുള്ള ലക്കങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അച്ചടിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്നവരുടെയോ മറ്റോ പക്കൽ ഈ മാസികയുടെ മറ്റു ലക്കങ്ങൾ ഉണ്ടെങ്കിൽ അത് ഡിജിറ്റൈസേഷനായി കൈമാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക പരിശ്രമത്തിലൂടെയല്ലാതെ കുറച്ചു നാളുകൾ മാത്രം പ്രസിദ്ധീകരിച്ച് നിന്നു പോയ ആനുകാലികങ്ങൾ സംരക്ഷിക്കാൻ പറ്റില്ല. അതിനാൽ മറ്റു ലക്കങ്ങൾ കൈവശം ഉള്ളവർ സഹകരിക്കുമല്ലോ.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന നാലു ലക്കങ്ങളും തിരുവനന്തപുരത്തെ രവീന്ദ്ര പ്രസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്.
തിരുവനന്തപുരം ഗവൺമെൻറ് സെന്‍ട്രല്‍ പ്രസ്സിലെ ഫൗണ്ടറി വിഭാഗത്തിലെ ജീവനക്കാരനായിരുന്ന ജി. രാമസ്വാമിയുടെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ഈ ലക്കങ്ങൾ ഡിജിറ്റൈസേഷനായി ലഭിച്ചത്.
ഡിജിറ്റൈസ് ചെയ്ത ആനുകാലികത്തിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1954-ൽ കെ.കെ. നായർ പ്രസിദ്ധീകരിച്ച പ്രബന്ധമാല്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1954 – പ്രബന്ധമാല്യം – കെ.കെ. നായർ
ഗ്രന്ഥകർത്താവായ കെ.കെ. നായർ പല അവസരങ്ങളിലായി മാസികകളിലും ആഴ്ചപ്പതിപ്പുകളിലും മറ്റും പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്നു തിരഞ്ഞെടുത്ത കുറച്ചു ലേഖനങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പാഠപുസ്തകമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് താൻ ഈ പുസ്തകം തയ്യാറാക്കിയതെന്ന് കെ.കെ. നായർ പറയുന്നു. വായനക്കാരുടെ ചിന്തയ്ക്ക് പുസ്തകത്തിലെ ചില നിരീക്ഷണങ്ങൾ വിഷയകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. തുഞ്ചത്തെഴുത്തച്ഛൻ, സിനിമ, തിരുവോണം, വ്യവസായവൽക്കരണം, കാളിയും മരുമക്കത്തായവും, പുരോഗമനസാഹിത്യം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വ്യത്യസ്തവിഷയങ്ങളിൽ ആണ് ഇതിലെ ലേഖനങ്ങൾ.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
പേര്: പ്രബന്ധമാല്യം
രചയിതാവ്: കെ.കെ. നായർ
പ്രസിദ്ധീകരണ വർഷം: 1954
താളുകളുടെ എണ്ണം: 120
അച്ചടി: The Silver Jubilee Printing Works, Cannanore
1953 സെപ്റ്റംബർ 28-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1129 കന്നി 12-ാം തീയതി) പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 26 ലക്കം 81 ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – സെപ്റ്റംബർ 28 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ വിജയലക്ഷ്മി പണ്ഡിറ്റ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത ആണ് 1953 സെപ്റ്റംബർ 28 ലക്കത്തിലെ പ്രധാനലേഖനം. മാത്രമല്ല, വിജയലക്ഷ്മി പണ്ഡിറ്റിൻ്റെ ചിത്രമാണ് ഈ ലക്കം മാസികയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.
പഞ്ചവത്സര പദ്ധതിയും വിദ്യാഭ്യാസവും, ഹിന്ദിയിലെ ഭക്തികാവ്യങ്ങൾ, സിനിമായിലെ ഗാനങ്ങൾ, അണുകഘടന-എക്സ് റെയ്സ് റേഡിയോ ആക്ടിവിറ്റി, കാരക്കുടി സാംബ്ബശിവയ്യർ തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങൾ ഈ ലക്കത്തിൽ കാണാം. 1953ൽ പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന മലയാളസിനിമയെ കുറിച്ചുള്ള നിരൂപണവും ഈ ലക്കത്തിൽ കാണാം.
ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ലക്കങ്ങൾ ബൈൻഡ് ചെയ്ത രൂപത്തിലാണ് കിട്ടിയത്. പുസ്തകം ബൈൻഡ് ചെയ്തവർ അവരുടെ എളുപ്പത്തിന് പേജുകളുടെ അരിക് കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു/അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം ഈ ഡിജിറ്റൽ സ്കാനിനുണ്ട്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്ന ഒരു സഹപ്രസിദ്ധീകരണം ആണിത്. ഇതിനു മുൻപ്, മണ്ണാർക്കാട് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ 37 മലയാളരാജ്യം പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൈസ് ചെയ്തിരുന്നു. അത് പക്ഷെ മിക്കതും 1930കളിലെ മലയാളരാജ്യം ചിത്രവാരികയുടേതായിരുന്നു. അത് എല്ലാം കൂടെ ഇവിടെ കാണാം. എന്നാൽ കൊല്ലം സി.കെ.പി. ഗ്രന്ഥശാലയിൽ നിന്നു കിട്ടിയത് മിക്കതും 1950കളിലെ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെതാണ്. ഇതിനു പുറമെ മലയാളരാജ്യം പത്രവും ഉണ്ടായിരുന്നെന്ന് കേൾക്കുന്നു. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളുടെ വിശദാംശം എവിടെയും ഡോക്കുമെൻ്റ് ചെയ്ത് കാണുന്നില്ല. ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിവിധ മലയാളരാജ്യം പ്രസിദ്ധീകരണങ്ങൾ ലഭിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും എന്ന് കരുതുന്നു.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81
പ്രസിദ്ധീകരണ വർഷം: 1953
പ്രസിദ്ധീകരണ തീയതി: 1953 സെപ്റ്റംബർ 28-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1129 കന്നി 12-ാം തീയതി)
പാലക്കാട് ജില്ലയിലെ ചന്ദ്രനഗറിൽ ഉള്ള പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയ ഭാരതമാത ഹൈസ്ക്കൂൾ സ്ഥാപിതമായതിൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് 1988ൽ പ്രസിദ്ധീകരിച്ച Bharathamatha High School – Palghat – Decennial Souvenir എന്ന സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
CMI സന്ന്യാസസമൂഹത്തിൻ്റെ കോയമ്പത്തൂർ പ്രൊവിൻസിൻ്റെ കീഴിൽ 1975ൽ സ്കൂൾ നിൽക്കുന്ന ചന്ദ്രനഗർ പ്രദേശത്ത് CMI അച്ചന്മാരുടെ ആശ്രമം സ്ഥാപിച്ചു. പരിസരവാസികളുടെ അവശ്യപ്രകാരം ആൺകുട്ടികൾക്ക് വേണ്ടിയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ 1978 ഓഗസ്റ്റ് 15നു സ്ഥാപിതമായി.
1983ൽ UP/High School വിഭാഗങ്ങൾ തുടങ്ങാൻ സർക്കാർ അംഗീകാരം കിട്ടി. 1987ൽ ആദ്യത്തെ SSLC ബാച്ച് 100% ഒന്നാം ക്ലാസ്സോടെ പുറത്തിറങ്ങി. 1988ൽ രണ്ടാമത്തെ ബാച്ചും അത് ആവർത്തിച്ചു. രണ്ടാമത്തെ SSLC ബാച്ചിൻ്റെ സമയത്ത് ആയിരുന്നു 1988ൽ സ്കൂൾ പത്താം വാർഷികം ആഘോഷിച്ചത്. ആ സമയത്ത് ഇറങ്ങിയ സുവനീർ ആണിത്.
ഈ സുവനീറിൽ സ്കൂളുമായി ബന്ധപ്പെട്ട ചരിത്രവും, ധാരാളം ചിത്രങ്ങളും, അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതിയ ലേഖനങ്ങളും ഉൾപ്പെടുന്നു. CMI സന്ന്യാസസമൂഹത്തിലെ പ്രമുഖനായ ഗബ്രിയേലച്ചൻ ആണ് സ്കൂളിനു തറക്കല്ലിട്ടതെന്ന സൂചന ഈ സുവനീറിലെ ചിത്രങ്ങൾ തരുന്നു. (ഗബ്രിയേലച്ചനുമായി ബന്ധപ്പെട്ട ഒരു സുവനീർ കഴിഞ്ഞ ദിവസം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തിരുന്നു).
വ്യക്തിപരമായി ഞാനുമായി (ഷിജു അലക്സ്) ബന്ധമുള്ള സുവനീർ കൂടെ ആണിത്. കാരണം എൻ്റെ ഹൈസ്കൂൾ പഠനം ഇവിടെ ആയിരുന്നു. ഞാൻ ഭാരതമാത സ്കൂളിൽ ചേർന്ന വർഷം ആയിരുന്നു സ്കൂൾ പത്താം വാർഷികം ആഘോഷിച്ചത്. ഈ സുവനീറിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകരുടേയും (അതിൽ ചിലർ മരിച്ചു പോയി) സ്ക്കൂളിൽ എൻ്റെ ചേട്ടന്മാരായി പഠിച്ച പലരുടേയും ഫോട്ടോയും മറ്റും കാണാം. ഇതിൽ പലരും ഇന്ന് ഓൺലൈനിൽ സജീവമാണ്. 1988ൽ സ്കൂളിൻ്റെ പത്താം വാർഷികത്തിൽ പങ്കെടുത്ത എനിക്ക് ഈ സുവനീറിൻ്റെ ഒരു കോപ്പി കിട്ടിയിരുന്നു. പക്ഷെ അത് കൈയിൽ നിന്ന് നഷ്ടപ്പെട്ടു പോയി. ഇപ്പോൾ ഏകദേശം 35 വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ CMI സന്ന്യാസസമൂഹത്തിൻ്റെ ധർമ്മാരാം കോളേജിൽ നിന്നാണ് ഈ സുവനീർ കണ്ടെടുത്തത് എന്നത് യാദൃശ്ചികമാണെന്ന് ഞാൻ കരുതുന്നില്ല. എന്തായാലും ഇത് ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയയിൽ ഭാഗമാകാൻ കഴിഞ്ഞു എന്നത് സന്തോഷം തന്നെ.
1988 – Bharathamatha High School – Palghat – Decennial Souvenir
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: Bharathamatha High School – Palghat – Decennial Souvenir
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെയും കേരളരേഖകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിക്കുന്ന ഗ്രന്ഥപ്പുര വെബ് പോർട്ടലിൻ്റെയും ഉൽഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായി.
First Anniversary of Indic Digital Archive Foundation (Image credit: Image by BiZkettE1 on Freepik)
2022 ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജൂനിയർ കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു ഉൽഘാടന ചടങ്ങ്. ഉൽഘാടനത്തെ പറ്റിയുള്ള വിശദാംശങ്ങൾ ആ സമയത്ത് എഴുതിയ ഈ ബ്ലോഗ് പോസ്റ്റിൽ ഉണ്ട്.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏതാണ്ട് 900ൽ പരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്നു. ഒരു താരതമ്യത്തിനു മുതിർന്നാൽ, ഏതാണ്ട് 12 വർഷം എടുത്തിട്ടാണ് https://shijualex.in/ ൽ എന്ന ബ്ലോഗിൽ സന്നദ്ധപ്രവർത്തനത്തിലൂടെ 2250ത്തിനടുത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്തത്. എന്നാൽ ഇപ്പോൾ സൗകര്യങ്ങൾ മെച്ചപ്പെടുകയും കൂടുതൽ ആളുകൾ പദ്ധതിയിലേക്ക് വരികയും ചെയ്തതോടെ ഒരു വർഷം കൊണ്ട് തന്നെ അതിൻ്റെ പകുതിയോളം രേഖകൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. നിലവിലെ വേഗത്തിൽ പോയാൽ പോലും 2 വർഷം ആകുന്നതിനു മുൻപ് തന്നെ സന്നദ്ധപ്രവർത്തനത്തിലൂടെ ചെയ്ത രേഖകളുടെ എണ്ണം കവച്ചു വെക്കും എന്നത് ഏകദേശം ഉറപ്പാണ്.
ഈ നില കൈവരിക്കാൻ സഹായമായത് ഇങ്ങനെ ഒരു നോൺ-പ്രോഫിറ്റ് സംഘടന രൂപീകരിക്കാൻ സഹായിച്ച ഡോണറുമാരും, ഫൗണ്ടെഷനുമായി വിവിധ പദ്ധതികൾക്കായി കരാറുകൾ ഒപ്പു വെച്ച സ്ഥാപനങ്ങളും, വ്യക്തികളും, പലവിധത്തിൽ സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരും പിന്നെ ഫൗണ്ടേഷൻ്റെ രണ്ട് പൂർണ്ണസമയ ജീവനക്കാരുമാണ്.
ഫൗണ്ടെഷൻ്റെ ഗവേണിങ്ങ് കൗൺസിൽ, ഫൗണ്ടേഷനെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകർ, പൂർണ്ണസമയ ജീവനക്കാർ എന്നിവരെ പറ്റിയുള്ള വിവരം ഇവിടെ കാണാം.
ഫൗണ്ടേഷനെ സഹായിക്കുന്ന ഡോണറുമാരുടെ വിവരം ഇവിടെ കാണാം.
കഴിഞ്ഞ ഒരു വർഷത്തിനിടെ താഴെ പറയുന്ന പദ്ധതികൾ തുടങ്ങാൻ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമായി ധാരണയിലെത്തിച്ചേരാൻ ഫൗണ്ടെഷനു സാധിച്ചു.
ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജ് ആർക്കൈവ്സിലെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി – ഇവിടെ നിന്നുള്ള രേഖകൾ താമസിയാതെ റിലീസ് ചെയ്ത് തുടങ്ങും.
ഇതിൽ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി ഡിജിറ്റൈസേഷൻ ഒരു ബൃഹദ് പദ്ധതിയാണ്. നിലവിൽ ഒരു വർഷം കൊണ്ട് ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞ 900ത്തിൽ പരം രേഖകളിൽ പകുതിയിൽ കൂടുതൽ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ ആണ്. ഇനിയും ആയിരക്കണക്കിനു കേരളരേഖകൾ അവിടെ ഡിജിറ്റൈസേഷനിലൂടെയുള്ള അടുത്ത ജീവിതം കാംക്ഷിച്ച് കഴിയുന്നു.
ഗവേണിങ്ങ് കൗൺസിലിൻ്റെ മേൽ നോട്ടം ഉണ്ടെങ്കിലും ഫൗണ്ടേഷൻ്റെ ജീവനക്കാരായ സതീഷ് തോട്ടാശ്ശേരിയുംറീനാ പോളും ആണ് ദിനം പ്രതിയുള്ള ഡിജിറ്റൈസേഷൻ പണികൾ കൈകാര്യം ചെയ്യുന്നത്. അവർക്ക് രണ്ടു പേർക്കും നന്ദി.
അതിനു പുറമെ ഫേസ് ബുക്കിൽ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനെ പറ്റിയുള്ള അറിയിപ്പുകൾ ഇട്ട് സഹായിക്കുന്ന Sulthana Nasrin, Anto George എന്നിവർക്കും നന്ദി.
തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ പദ്ധതികൾ തുടങ്ങാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
1944ൽ തൃശൂരിൽ കാർമ്മൽ കോളേജ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1948ൽ ബാംഗ്ലൂരിലേക്ക് മൗണ്ട് കാർമ്മൽ കോളേജ് എന്ന പേരിൽ മാറ്റി സ്ഥാപിച്ചു. ഇന്ന് ഇന്ത്യയിലെ എണ്ണപ്പെട്ട മികച്ച കോളേജുകളിൽ ഒന്നാണ് ഓട്ടോണോമസ് പദവിയുള്ള ബാംഗ്ലൂരിലെ മൗണ്ട് കാർമ്മൽ കോളേജ്. നിലവിൽ ഈ കോളേജിൽ പ്രീഡിഗ്രി/ ഡിഗ്രി തലത്തിൽ വനിതകൾ മാത്രമേ ഉള്ളൂ എങ്കിലും പിജി തലത്തിൽ കോ-എഡ് ആയി മാറിയിട്ടുണ്ട്. അടുത്ത വർഷം യൂണിവേഴ്സിറ്റി പദവി ലഭിക്കുമ്പോൾ പുർണ്ണമായി ഒരു കോ-എഡ് കോളേജ് ആയി മാറാനുള്ള ഒരുക്കത്തിലുമാണ് മൗണ്ട് കാർമ്മൽ കോളേജ്.
മൗണ്ട് കാർമ്മൽ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് HOD യും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. സുജിൻ ബാബു ആണ് ഈ പദ്ധതി പ്രാവർത്തികമാകുവാൻ മുൻകൈ എടുത്തത്. ഡോ. സുജിൻ ബാബുവിനു തന്നെ ആണ് ഇപ്പോൾ കാർമ്മൽ ആർക്കൈവ്സിൻ്റെ ചുമതല.
മൗണ്ട് കാർമ്മൽ കോളേജുമായി ബന്ധമുള്ളതും CSST സന്ന്യാസിനി സമൂഹവുമായി ബന്ധമുള്ളതുമായ ചില സുപ്രധാനരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
MCC Principal Desk
(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം പ്രഖ്യാപിക്കുന്ന നാലാമത്തെ പ്രധാന ഡിജിറ്റൈസേഷൻ പദ്ധതി ആണ് മൗണ്ട് കാർമ്മൽ കോളേജിലെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, സി.കെ. മൂസതിൻ്റെ രചനകൾ ഡ്ജിറ്റൈസ് ചെയ്യുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതികളിൽ നിന്നുള്ള നിരവധി രേഖകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിൽ വന്നു കഴിഞ്ഞു.)
സീറോ-മലബാർ സഭയിലെ പുരോഹിതനും, CMI (TOCD) സന്ന്യാസ സമൂഹാംഗവും പണ്ഡിതനും ആയിരുന്ന പ്ലാസിഡച്ചൻ (ഫാദർ പ്ലാസിഡ് പൊടിപാറ) പ്രസിദ്ധീകരിച്ച കൂനൻ കുരിശിനുമുൻപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൂനൻ കുരിശുസത്യം എന്ന പേരിൽ പ്രശസ്തമായ ചരിത്രസംഭവത്തിനു മുൻപുള്ള കേരളക്രൈസ്തവസഭയുടെ സ്വഭാവം വിശകലനം ചെയ്യുക ആണ് ഈ പുസ്തകത്തിൽ പ്ലാസിഡച്ചൻ പ്രധാനമായും ചെയ്യുന്നത്. കത്തോലിക്ക വീക്ഷണകോണിൽ നിന്ന് എഴുതിയ ഈ പുസ്തകത്തിൽ തൻ്റെ വാദത്തെ സാധൂകരിക്കുന്ന ധാരാളം തെളിവുകളും അദ്ദേഹം പങ്കുവെക്കുന്നു. കൂനൻ കുരിശുസത്യത്തിനു മുൻപുള്ള ചരിത്രമാണ് പുസ്തകത്തിൻ്റെ പ്രധാനപ്രതിപാദ്യ വിഷയം എങ്കിലും, കൂനൻ കുരിശുസത്യത്തെ കുറിച്ചും അതിനു ശെഷമുള്ള ചില സംഭവങ്ങളും പ്ലാസിഡച്ചൻ പുസ്തകത്തിൻ്റെ അവസാനം കൈകാര്യം ചെയ്യുന്നുണ്ട്. തൃശൂർ രൂപതയുടെ നവജീവിക എന്ന മാസികയിൽ ലേഖനപരമ്പര ആയി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകത്തിൻ്റെ മൂലരൂപം. അത് വിപുലപ്പെടുത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ദൈവശാസ്ത്രജ്ഞൻ, ആരാധനക്രമ പണ്ഡിതൻ, വാഗ്മി, പ്രൊഫസർ, എക്യുമെനിസ്റ്റ്, ഗ്രന്ഥകാരൻ, സുറിയാനി ഭാഷാ പണ്ഡിതൻ എനിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനായിരുന്നു ഫാദർ പ്ലാസിഡ് പൊടിപാറ. ലത്തീൻ വൽക്കരണം ഒഴിവാക്കി സീറോ-മലബാർ കത്തോലിക്കാ സഭയുടെ ആരാധനക്രമപരിഷ്കരിക്കാൻ അദ്ദേഹം പ്രയത്നിച്ചു. അതിനു പുറമെ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപനത്തിലും പ്രസ്തുത സഭയുടെ ആരാധനക്രമ രൂപീകരണത്തിലും അദ്ദേഹം ഗണ്യമായ പങ്ക് വഹിക്കുകയും ചെയ്തു . ഇംഗ്ലീഷ്, മലയാളം, ജർമ്മൻ, ലാറ്റിൻ എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ ഏതാണ്ട് മുപ്പത്തിയേഴോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. തത്ത്വശാസ്ത്രം , ദൈവശാസ്ത്രം , കാനൻ നിയമം എന്നിവയിൽ അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ ഉണ്ടായിരുന്നു.
അതിനു പുറമെ ഫാദർ പ്ലാസിഡ് പൊടിപാറയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടെ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.
1940 – കൂനൻ കുരിശിനുമുമ്പു് – ഫാദർ പ്ലാസിഡ്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1962 ൽ സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ ആദ്യപതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സീറോമലബാർ റീത്ത് അനുസരിച്ചുള്ള പുനരുദ്ധരിക്കപ്പെട്ട കുർബാനക്രമമാണ് ഇത്. മലയാളത്തിലും സുറിയാനിയുലും ഉള്ള കുർബാനക്രമം ഇതിൽ അടങ്ങിയിരിക്കുന്നു, പുനരുദ്ധരിക്കപ്പെട്ട ക്രമത്തിലേക്ക് മാറുമ്പോൾ അനുഷ്ഠിക്കേണ്ട നിർദ്ദേശങ്ങളും മറ്റും പുസ്തകത്തിൻ്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)