1988 – Bharathamatha High School – Palghat – Decennial Souvenir

പാലക്കാട് ജില്ലയിലെ ചന്ദ്രനഗറിൽ ഉള്ള പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയ ഭാരതമാത ഹൈസ്ക്കൂൾ സ്ഥാപിതമായതിൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് 1988ൽ പ്രസിദ്ധീകരിച്ച  Bharathamatha High School – Palghat – Decennial Souvenir എന്ന സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

CMI സന്ന്യാസസമൂഹത്തിൻ്റെ കോയമ്പത്തൂർ പ്രൊവിൻസിൻ്റെ കീഴിൽ 1975ൽ സ്കൂൾ നിൽക്കുന്ന ചന്ദ്രനഗർ പ്രദേശത്ത് CMI അച്ചന്മാരുടെ ആശ്രമം സ്ഥാപിച്ചു. പരിസരവാസികളുടെ അവശ്യപ്രകാരം ആൺകുട്ടികൾക്ക് വേണ്ടിയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ 1978 ഓഗസ്റ്റ് 15നു സ്ഥാപിതമായി.

1983ൽ UP/High School വിഭാഗങ്ങൾ തുടങ്ങാൻ സർക്കാർ അംഗീകാരം കിട്ടി.  1987ൽ ആദ്യത്തെ SSLC ബാച്ച് 100% ഒന്നാം ക്ലാസ്സോടെ പുറത്തിറങ്ങി. 1988ൽ രണ്ടാമത്തെ ബാച്ചും അത് ആവർത്തിച്ചു. രണ്ടാമത്തെ SSLC ബാച്ചിൻ്റെ സമയത്ത് ആയിരുന്നു 1988ൽ സ്കൂൾ പത്താം വാർഷികം ആഘോഷിച്ചത്. ആ സമയത്ത് ഇറങ്ങിയ സുവനീർ ആണിത്.

ഈ സുവനീറിൽ സ്കൂളുമായി ബന്ധപ്പെട്ട ചരിത്രവും, ധാരാളം ചിത്രങ്ങളും, അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതിയ ലേഖനങ്ങളും ഉൾപ്പെടുന്നു. CMI സന്ന്യാസസമൂഹത്തിലെ പ്രമുഖനായ ഗബ്രിയേലച്ചൻ ആണ് സ്കൂളിനു തറക്കല്ലിട്ടതെന്ന സൂചന ഈ സുവനീറിലെ ചിത്രങ്ങൾ തരുന്നു. (ഗബ്രിയേലച്ചനുമായി ബന്ധപ്പെട്ട ഒരു സുവനീർ കഴിഞ്ഞ ദിവസം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തിരുന്നു).

വ്യക്തിപരമായി ഞാനുമായി (ഷിജു അലക്സ്) ബന്ധമുള്ള സുവനീർ കൂടെ ആണിത്. കാരണം എൻ്റെ ഹൈസ്കൂൾ പഠനം ഇവിടെ ആയിരുന്നു. ഞാൻ ഭാരതമാത സ്കൂളിൽ ചേർന്ന വർഷം ആയിരുന്നു സ്കൂൾ പത്താം വാർഷികം ആഘോഷിച്ചത്. ഈ സുവനീറിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകരുടേയും (അതിൽ ചിലർ മരിച്ചു പോയി)  സ്ക്കൂളിൽ എൻ്റെ ചേട്ടന്മാരായി പഠിച്ച പലരുടേയും ഫോട്ടോയും മറ്റും കാണാം. ഇതിൽ പലരും ഇന്ന് ഓൺലൈനിൽ സജീവമാണ്.  1988ൽ സ്കൂളിൻ്റെ പത്താം വാർഷികത്തിൽ പങ്കെടുത്ത എനിക്ക് ഈ സുവനീറിൻ്റെ ഒരു കോപ്പി കിട്ടിയിരുന്നു. പക്ഷെ അത് കൈയിൽ നിന്ന് നഷ്ടപ്പെട്ടു പോയി.  ഇപ്പോൾ ഏകദേശം 35 വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ CMI സന്ന്യാസസമൂഹത്തിൻ്റെ ധർമ്മാരാം കോളേജിൽ നിന്നാണ് ഈ സുവനീർ കണ്ടെടുത്തത് എന്നത് യാദൃശ്ചികമാണെന്ന് ഞാൻ കരുതുന്നില്ല. എന്തായാലും ഇത് ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയയിൽ ഭാഗമാകാൻ കഴിഞ്ഞു എന്നത് സന്തോഷം തന്നെ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1988 - Bharathamatha High School - Palghat - Decennial Souvenir
1988 – Bharathamatha High School – Palghat – Decennial Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Bharathamatha High School – Palghat – Decennial Souvenir
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 218
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *