This post has details about the digitized version of the article titled Ithihasa and Epic: A Contrastive Analysis written by Scaria Zacharia, which appeared in the in the 1991 edition of Academic Review Journal of IDSR. The article is a modified version of the paper presented by Scaria Zacharia at the UGC Seminar on Epic Traditions in English and Malayalam at Mar Athanasius College, Kothamangalam on 10th and 11th March, 1990.
This document is digitized as part of the Skariya Sakkariya Library digitization.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
പ്രേം നസീർ, അടൂർ ഭാസി, മുതുകുളം, കെ. ആർ. വിജയ, മീന, സുകുമാരി തുടങ്ങിയവർ അഭിനയിച്ച്, എം. എ. വി രാജേന്ദ്രൻ സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത ഭാഗ്യമുദ്ര എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
1967 – ഭാഗ്യമുദ്ര (സിനിമാ പാട്ടുപുസ്തകം)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1905 ൽ ഇറങ്ങിയ ഏപ്രിൽ, മെയ്, ആഗസ്റ്റ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കങ്ങളുടെയും ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 3 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: കൎമ്മെല കുസുമം – പുസ്തകം ൩ ലക്കം ൨ – ൧൯൦൫ ഏപ്രിൽ
1910ൽ പ്രസിദ്ധീകരിച്ച എ. ആർ. രാജരാജ വർമ്മ രചിച്ച ഭാഷാ ഭൂഷണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാള ഭാഷയിലെ അലങ്കാര ശാസ്ത്രമാണ് ഉള്ളടക്കം. ഈ പുസ്തകം ഇറങ്ങുന്നതു വരെ ഈ വിഷയത്തിൽ ഒരു പുസ്തകം മലയാളത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഗ്രന്ഥ കർത്താവ് ആമുഖത്തിൽ പറയുന്നുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1981ൽ സി കെ മൂസ്സത് രചിച്ച ശങ്കാരാചര്യർ എന്ന ആദി ശങ്കരൻ്റെ ജീവ ചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാന്മാരുടെ ജീവചരിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ സീരീസുകളിലായി ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകങ്ങളാണ് മഹച്ചരിതമാലയിലെ കൃതികൾ.. അതിലെ മുപ്പത്തി ഏഴാമത് പുസ്തകമാണ് സി. കെ. മൂസ്സത് രചിച്ച ശങ്കരാചാര്യർ എന്ന കൃതി.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1981 – ശങ്കാരാചര്യർ – സി.കെ. മൂസ്സത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1948 ൽ പുറത്തിറങ്ങിയ ശ്രീകുമാരകവിയുടെ രണ്ടു ഭാഷാഗാനങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കിളിപ്പാട്ട് രൂപത്തിൽ എഴുതിയിട്ടുള്ള സ്വർല്ലോകമാലിക, കുചേലകഥ എന്നീ കവിതകളാണ് ഈ കൃതിയിൽ ഉള്ളത്.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാന പകുതിയിൽ കോലത്തുനാട്ടിലെ (ഇപ്പൊഴത്തെ ചിറക്കൽ) അഴിക്കോട് ദേശത്തു ജീവിച്ചിരുന്ന കവിയായിരുന്നു ശ്രീകുമാരകവി എന്ന് ഊഹിക്കപ്പെടുന്നു. നാലു മാലികകളിലായി രചിക്കപ്പെട്ടിട്ടുള്ള സ്വർല്ലോകമാലികയിൽ മനുഷ്യൻ്റെ ചെയ്തികളുടെ അടിസ്ഥാനത്തിൽ ഇഹലോകത്തിലും പരലോകത്തിലും ഉള്ള ജീവിതത്തെ പറ്റിയാണ് കവി പ്രതിപാദിക്കുന്നത്. മഹാഭാരതത്തിലെ 229, 230 അധ്യായങ്ങളെ ആസ്പദമാക്കി രചിച്ച കവിതയാണ് സ്വർല്ലോകമാലിക. കുചേലകഥ കുചേലനു ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തിയുടെ കവിതാവിഷ്കാരമാണ്.
ചിറക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള താളിയോലയിൽ നിന്നും യൂണിവേഴ്സിറ്റി കോളേജ് സംസ്കൃതാധ്യാപകനായ വി. എ. രാമസ്വാമി ശാസ്ത്രി എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ചങ്ങനാശ്ശേരി സെൻ്റ് ബെർക്ക് മാൻസ് കോളേജ് 1963 ൽ തുടങ്ങിയ സഹൃദയ ഹോസ്റ്റലിൻ്റെ ഇരുപത്തിമൂന്നാം വാർഷികത്തിന് 1985 ൽ ഇറങ്ങിയ സഹൃദയൻ വാർഷികപ്പതിപ്പ് (1985 – ’86) ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് എന്ന ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏഴു ഹോസ്റ്റലുകൾ ഉള്ളതിൽ ഒന്നാണ് സഹൃദയ ഹോസ്റ്റൽ. മുൻ റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശ്രീ. പി. ജെ. ജോസഫ്, മുൻ ഡി. ജി. പി.സിബി മാത്യു ഐ. പി. എസ്. തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ താമസിച്ചാണ് പഠിച്ചിരുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപത (ക്നാനായ കത്തോലിക്ക സഭ) യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന കോട്ടയം മാസികയുടെ1921 ൽ ഇറങ്ങിയ രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, എട്ട്, പത്ത് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവസഭാ ലേഖനങ്ങൾക്ക് പുറമേ, അക്കാലത്തെ ലോക വാർത്തകളും, പൊതുവിഷയത്തിലുള്ള ലേഖനങ്ങളും സാഹിത്യവും, ചരമ അറിയിപ്പുകളും എല്ലാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പുറത്തു വിടുന്ന ഈ ലക്കങ്ങളിൽ കാണുന്നു. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. ചില ലക്കങ്ങളുടെ കവർ പേജും പുറകിലെ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.
1921 – കോട്ടയം മാസിക – പുസ്തകം 2 ലക്കം 3 (1921 മാർച്ച്)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 6 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1921 – കോട്ടയം മാസിക – പുസ്തകം 2 ലക്കം 02 (1921 ഫെബ്രുവരി)
in the year 1993, from April 20 to 23rd, the Sixteenth Annual General Meeting of the Indian Theological Association was held at the Kristu Jayanthi College Bangalore. A statement on the conference named The issue of Rites in the Indian Church – A Theological Reflection is being digitised and shared in this post.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: The issue of Rites in the Indian Church – A Theological Reflection
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1904 ൽ ഇറങ്ങിയ ഏപ്രിൽ, നവംബർ ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കങ്ങളുടെയും ഉള്ളടക്കം. (ഏപ്രിൽ ലക്കത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിട്ടുണ്ട്)
1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൨ – ൧൯൦൪ ഏപ്രിൽ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: 1904 – കൎമ്മെല കുസുമം – പുസ്തകം ൨ ലക്കം ൨ – ൧൯൦൪ ഏപ്രിൽ