കറുത്ത അരയന്നവും സുവിശേഷ സന്തോഷവും – സ്കറിയ സക്കറിയ

കളരിക്കലച്ചൻ അനുസ്മരണ കൂട്ടായ്മയുടെ പ്രസിദ്ധീകരണത്തിൽ സ്കറിയ സക്കറിയ എഴുതിയ കറുത്ത അരയന്നവും സുവിശേഷ സന്തോഷവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  2013 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തപ്പോൾ പുതിയ പോപ്പായി ചുമതലയേറ്റ ഫ്രാൻസീസ് മാർപാപ്പയെ കുറിച്ചാണ് ലേഖനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച് സമ്പത്തിൻ്റെ വഴി വിട്ട് സാധാരണ ജീവിതം നയിച്ച ചരിത്രപുരുഷനും, പരിസ്ഥിതി ബോധത്തിൻ്റെ പുണ്യാളനും കൂടിയായിരുന്നു പോപ്പ് ഫ്രാൻസീസ് അസ്സീസ്സി. അദ്ദേഹത്തിൻ്റെ നാമം സ്വീകരിച്ച് എളിമയുടെയും സാഹോദര്യത്തിൻ്റെയും സമഭാവനയുടെയും പ്രതീകമായി കത്തോലിക്കാ സഭയുടെ പ്രത്യാശയായി മാറിയ ഫ്രാൻസിസ് മാർപാപ്പ സഭക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ലേഖകൻ വിലയിരുത്തുന്നു.

ഈ വിഷയത്തിൻ്റെ സംക്ഷിപ്ത രൂപം (ഇതേ തലക്കെട്ടിൽ സ്കറിയ സക്കറിയ അസ്സിസി ആനുകാലികത്തിൽ എഴുതിയത്)  2023 ഫെബ്രുവരി 28 ന്  (https://gpura.org/blog/2014-karutha-arayannavum-suvishesha-santhoshavum-scaria-zacharia/) മറ്റൊരു ബ്ലോഗിൽ പുറത്തു വിട്ടിരുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും - സ്കറിയ സക്കറിയ

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കറുത്ത അരയന്നവും സുവിശേഷസന്തോഷവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Kalarikkalachan Anusmarana Koottayma
  • താളുകളുടെ എണ്ണം: 08
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *