1950 – കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം

1950-ൽ പ്രസിദ്ധീകരിച്ച കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ പ്രഹസനം രചിച്ചിട്ടുള്ളത് ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി ആണ്

എ ഡി 451-ൽ നടന്ന ക്രിസ്ത്യൻ സഭയുടെ ഒരു എക്യുമെനിക്കൽ കൗൺസിൽ ആയിരുന്നു സുന്നഹദോസ് എന്നറിയപ്പെടുന്ന കൗൺസിൽ ഓഫ് ചാൽസിഡോൺ. ബെഥേനിയയിലെ ചാൽസിഡോൺ നഗരത്തിൽ (ഇപ്പോഴത്തെ തുർക്കി) 451 ഒക്ടൊബർ 8 മുതൽ നവംബർ 1 വരെ 520ലധികം ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ കൗൺസിൽ നടന്നു. യൂത്തിച്ചസിൻ്റെയും (Eutyches) നെസ്തോറിയസിൻ്റെയും (Nestorius) പഠിപ്പിക്കലിനെതിരെ എഫിസസിലെ എക്യുമെനിക്കൽ കൗൺസിലിൻ്റെ പഠിപ്പിക്കലുകൾ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൗൺസിലിൽ നടന്ന തീരുമാനങ്ങൾ ക്രിസ്തുശാസ്ത്രസംവാദങ്ങളിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കി

1949 മാർച്ച് 13-ന് തിരുവല്ലാ ഭദ്രാസന ദേവാലയത്തിൽ നടന്ന മഹായോഗത്തിൽ അവതരിപ്പിച്ച പ്രഹസനമാണ് ഇത്. ദൈവശാസ്ത്രസംബന്ധമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പ്രഹസനരൂപത്തിൽ അവതരിപ്പിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 284
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – ഇ.എം.എസും മലയാള സാഹിത്യവും

പി ഗോവിന്ദപ്പിള്ള രചിച്ച ഇ.എം.എസും മലയാള സാഹിത്യവും  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

രാഷ്ട്രീയരംഗത്ത് എന്ന പോലെ സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇ എം എസ് എന്ന ധിഷണാശാലിയുടെ സാഹിത്യരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലുമുള്ള സൂക്ഷ്മവിചാരങ്ങൾ വിശകലനം ചെയ്യുന്ന കൃതിയാണ് പി ഗോവിന്ദപ്പിള്ളയുടെ  ‘ഇ എം എസും മലയാളസാഹിത്യവും’. പ്രതിഭയുടെ പ്രഭാവം, പ്രസ്ഥാനവും പ്രത്യയശാസ്ത്രവും, പ്രതിഭാസംഗമം, സാഹിത്യപ്രപഞ്ചം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഇം എം എസിന്റെ ഗ്രന്ഥങ്ങളുടെ രചനാപശ്ചാത്തലം, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷം, നിരൂപണവൈദഗ്ധ്യം, പ്രത്യയശാസ്ത്രവീക്ഷണം എന്നിവ വിശദീകരിക്കുന്നു. മലയാളത്തിലെ മാർക്സിസ്റ്റുനിരൂപണത്തിനു അടിത്തറപാകിയ അടിസ്ഥാന സങ്കല്പങ്ങളെയും ഗോവിന്ദപ്പിള്ള ആലോചനയ്ക്കു വിധേയമാക്കുന്നുണ്ട്. അനുബന്ധങ്ങളായി 1992 ഏപ്രിൽ 26-27 തീയതികളിൽ പെരുമ്പാവൂരിൽ ചേർന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സാഹിത്യസമ്മേളനരേഖയും ഇ എം എസിന്റെ ജീവിതരേഖയും നൽകിയിരിക്കുന്നു.

പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തെ സജീവമാക്കുന്നതിന് ഇ എം എസിനോടൊപ്പം പ്രവർത്തിച്ച എം എൻ കുറുപ്പിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

2006 ഏപ്രിലിൽ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നു. 2011-ൽ കോട്ടയം ഡി സി ബുക്സ് ഇറക്കിയ രണ്ടാം പതിപ്പാണ് ഇപ്പോൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇ.എം.എസും മലയാള സാഹിത്യവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി:  D.C.Press, Kottayam
  • താളുകളുടെ എണ്ണം: 296
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1981 – മനുഷ്യാവകാശ പ്രഖ്യാപനം

1981-ൽ വിജിൽ ഇൻഡ്യാ മൂവ്മെൻ്റ് പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്ര ജനറൽ അസംബ്ലി അംഗീകരിച്ച സാർവദേശീയ പ്രഖ്യാപനരേഖയുടെ പൂർണ്ണരൂപമാണ് ഇതിലുള്ളത്. ആദ്യത്തേത് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സാർവദേശീയ പ്രഖ്യാപനവും രണ്ടാമത്തേത് പൗരാവകാശങ്ങളെയും രാഷ്ട്രീയാവകാശങ്ങളെയും സംബന്ധിച്ചുള്ള ഉടമ്പടിയുമാണ്.. വിവർത്തനം ചെയ്തിരിക്കുന്നത് എ വി മുരിക്കൻ, അശോക് ചെറിയാൻ, പോളി മാത്യു എന്നിവർ ചേർന്നാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മനുഷ്യാവകാശ പ്രഖ്യാപനം
  • മലയാള പരിഭാഷ: എ വി മുരിക്കൻ, അശോക് ചെറിയാൻ, പോളി മാത്യു
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 72
  • അച്ചടി:  D.C.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്

1983 – ൽ പ്രസിദ്ധീകരിച്ച, മാർക്സ്, എംഗൽസ് രചിച്ച  മതത്തെപ്പറ്റി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണൻ, എം. എസ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ്

മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്

മതത്തിൻ്റെ സാരസത്തയെയും അതിൻ്റെ ഉത്ഭവത്തെയും പറ്റി, വർഗസമൂഹത്തിൽ അതിനുള്ള പങ്കിനെയും പറ്റി തങ്ങൾക്കുള്ള വീക്ഷണങ്ങളാണ് മാർക്സും എംഗൽസും ഈ കൃതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രീയ വസ്തുതകളെ ആശ്രയിച്ചിരിക്കുന്ന ഈ വീക്ഷണങ്ങൾ മതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മതത്തെപ്പറ്റി
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 432
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കൃഷി വ്യവസായ മാസിക

1924, 1925, 1926 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃഷി വ്യവസായ മാസികയുടെ പത്തു ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

തിരുവിതാംകൂറിൽ നിന്ന് ഈ മാസിക അച്ചടിച്ചു എന്നാണ് കരുതപ്പെടുന്നത്. ശാസ്തീയ കൃഷി, പ്രാദേശിക ചെറുകിട വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ, സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സഹകരണ സംഘങ്ങളുടെ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1908-ലാണ് തിരുവിതാംകൂറിൽ കൃഷി വകുപ്പ് സ്ഥാപിതമാവുന്നത്. 1913-ൽ കൃഷി വകുപ്പ് തിരുവിതാംകൂർ കർഷക ത്രിമാസിക എന്ന പേരിൽ ഒരു ത്രൈമാസിക പുറത്തിറക്കി. അതിൽ കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും വകുപ്പിൽ നിന്നുള്ള വാർത്തകളും മറ്റും പ്രസിദ്ധീകരിച്ചു വന്നു. 1920-ൽ ഡിപ്പാർട്ട്മെൻ്റ് തിരുവിതാംകൂർ കൃഷി വ്യവസായ മാസിക എന്ന പേരിൽ മറ്റൊരു ആനുകാലികം പുറത്തിറക്കി. കൃഷി വകുപ്പ്, വ്യവസായ വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ മുഖപത്രമായി ഇത് പ്രവർത്തിച്ചു. 1924-ൽ അത് പ്രസിദ്ധീകരണം നിർത്തിയതായി പൊതു ഇടത്തിൽ കാണുന്നു. ആയതിനാൽ ഈ രണ്ട് കൃഷി മാസികകളും രണ്ടാണെന്ന് അനുമാനിക്കാം

കാലപ്പഴക്കം കൊണ്ട് മാസികയുടെ പല പേജുകളും ദ്രവിച്ച നിലയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യോമ-റയിൽ ഗതാഗതം എന്നിവയെക്കുറിച്ചൊക്കെയുള്ള ലേഖനങ്ങൾ ചില ലക്കങ്ങളിൽ കാണുന്നു. ചിലതിൽ അച്ചടിപ്പിഴവുകളുണ്ട്. മാസികയുടെ പ്രിൻ്റിംഗ്, പബ്ലിഷിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ കാണുന്നില്ല

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൃഷി വ്യവസായ മാസിക വോള്യം 05 ലക്കം 07,08
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 03, 04
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം:40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 07 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 40
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: കൃഷി വ്യവസായ മാസിക വോള്യം 08 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ

1948 – ൽ മാർക്സിസ്റ്റ് പ്രസിദ്ധീകരണശാല തൃശൂർ  പ്രസിദ്ധീകരിച്ച നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ റഷ്യ അതിൽ പങ്കാളിയായി. ദേശീയതയും രാജ്യരക്ഷാവാദവുമുയർത്തിയതോടെ ജനങ്ങൾക്ക് ഭരണകൂടത്തിനു പിന്തുണ നൽകേണ്ടി വന്നു. എന്നാൽ അത് നീണ്ടു നിന്നില്ല. നിക്കൊളാസ് രണ്ടാമൻ്റെ സർക്കാർ താഴെ വീഴുകയും ജോർജി ലവേവിൻ്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ വൈകാതെ അതും താഴെ വീണു. ഈ പ്രത്യേക സന്ദർഭത്തിൽ ലെനിൻ്റെ ബോൾഷെവിക് പാർട്ടി ശക്തി പ്രാപിച്ചു. രാജ്യത്തു നിന്നു പലായനം ചെയ്യേണ്ടി വന്ന ലെനിൻ തൻ്റെ അനുയായികൾക്ക് എഴുത്തുകളിലൂടെ ഊർജ്ജം പകർന്നു.

രാജഗോപാൽ ആണ് ഈ പുസ്തകം
പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : നമ്മുടെ വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗത്തിൻ്റെ കടമകൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – മാർക്സും സൗന്ദര്യ ശാസ്ത്രവും

1983 – ൽ പ്രസിദ്ധീകരിച്ച മാർക്സും സൗന്ദര്യ ശാസ്ത്രവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മാർക്സും സൗന്ദര്യ ശാസ്ത്രവും

കലാരചനകളുടെ സൗന്ദര്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെ കാലികവും പുരോഗമനപരവുമായ രീതിയിൽ കണ്ടെത്തുകയാണ് കാൾ മാർക്സ് ചെയ്തതെന്ന് സ്ഥാപിക്കുന്ന അഞ്ച് പഠനപ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ ലോകത്തെ സൗന്ദര്യാത്മകമായി അറിയാനും ആസ്വദിക്കാനുമുള്ള ഉപാധിയായി മാത്രമല്ല, അതിനെ പരിവർത്തിപ്പിക്കാനുള്ള ഉപാധിയായും സാഹിത്യത്തെയും കലകളെയും പരിഗണിക്കേണ്ടതുണ്ടെന്ന് വാദിക്കുകയാണ് ഇതിലെ പ്രബന്ധങ്ങൾ ചെയ്യുന്നത്. എൻ ഇ ബാലറാം, സി.ഉണ്ണിരാജ എന്നിവർ രചിച്ച പ്രബന്ധങ്ങൾ സൗന്ദര്യശാസ്ത്രമേഖലയിൽ മാർക്സിൻ്റെ ആശയങ്ങൾ ചെലുത്തിയ സ്വാധീനം, സാഹിത്യകൃതികൾക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം, അതിൻ്റെ സൈദ്ധാന്തികമായ വശങ്ങൾ, മാർക്സിയൻ സൗന്ദര്യശാസ്ത്രവും മലയാളസാഹിത്യവുമായുള്ള ബന്ധം, മലയാള സാഹിത്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : മാർക്സും സൗന്ദര്യശാസ്ത്രവും
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – ഇ.വി. രാമൻ നമ്പൂതിരിയുടെ ഡയറിക്കുറിപ്പുകൾ

കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ ഗവേഷകൻ തുടങ്ങി പലമേഖലകളിലും പ്രസിദ്ധനായിരുന്ന പണ്ഡിതർ ഇ.വി. രാമൻ നമ്പൂതിരിയുടെ 1918-ലെ ഡയറിക്കുറിപ്പുകളുടെ കൈയെഴുത്തുപ്രതിയാണിത്.

1897 – 1957 കാലഘട്ടത്തിലാണ് രാമൻ നമ്പൂതിരി ജീവിച്ചിരുന്നത്. ഇരുപത്തി ഒന്നാം വയസ്സിലെ കവിയുടെ ജീവിതവും അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളും ഈ കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. കാലപ്പഴക്കത്താൽ ഡയറിയുടെ പല പേജുകളും ദ്രവിച്ചു പോയിട്ടുണ്ട്. അതിനാൽ ഡിജിറ്റൈസ് ചെയ്യുന്നതിനു മുൻപുള്ള പോസ്റ്റ് പ്രോസസ്സിംഗ് അല്പം പ്രയാസമുള്ളതായിരുന്നു. ചില പേജുകൾ അക്ഷരങ്ങൾ വളരെ മങ്ങി വായിക്കാൻ കഴിയാത്ത വിധത്തിലാണ്.

ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ശ്രീകാന്ത് താമരശ്ശേരി ആണ് ഈ ഡയറി ഡിജിറ്റൈസ് ചെയ്യാനായി തന്നത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഇ വി രാമൻ നമ്പൂതിരിയുടെ ഡയറിക്കുറിപ്പുകൾ
  • രചയിതാവ്: E.V. Raman Namputiri
  • താളുകളുടെ എണ്ണം: 380
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – വിജ്ഞാനമഞ്ജരി

1932- ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച വിജ്ഞാനമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വിജ്ഞാനമഞ്ജരി

മലയാള ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരള കാളിദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ. സംസ്കൃത ഭാഷ പഠിക്കുകയാണ് വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്ന നാട്ടിൽ, അങ്ങനെയല്ല വേണ്ടത് എന്ന് അദ്ദേഹം തൻ്റെ പുസ്തകത്തിൽ പറയുന്നു. സമഗ്രവിദ്യാഭ്യാസം ആണ് വേണ്ടത്. ബാലപരിചരണം എന്ന ലേഖനത്തിൽ കുട്ടികളെ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്നു. വിദ്യാഭ്യാസം നേടുക വഴി സ്ത്രീകൾ വളരെയധികം ആദരിക്കപ്പെടുമെന്നും അതിനാൽ അവർക്ക് വിദ്യാഭ്യാസം നൽകേണ്ടത് അവശ്യമാണെന്നും തുടർന്നുള്ള ലേഖനത്തിൽ പറയുന്നു. ആവിയന്ത്രത്തെക്കുറിച്ചുള്ളതാണ് അടുത്ത ലേഖനം.   ആരോഗ്യത്തെയും ആരോഗ്യ രക്ഷയെയും കുറിച്ചാണ് അടുത്തത്. ഇംഗ്ലണ്ടിലെ ആൽഫ്രഡ് രാജാവിനെക്കുറിച്ചുള്ള ഒരു ചെറിയ നാടകം, രണ്ടു യാചകന്മാരായ ചെറുക്കന്മാരുടെ കഥ എന്നിവയും ഈ പുസ്തകത്തിൽ ഉണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിജ്ഞാനമഞ്ജരി
  • രചയിതാവ്: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 96
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം

1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ലെ പൊതു തിരഞ്ഞെടുപ്പിൽ ജയിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ അധികാരമേറ്റെടുത്ത ഉടനെ ഏപ്രിൽ അഞ്ചാം തിയതി മുഖ്യമന്ത്രി ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് നടത്തിയ നയപ്രഖ്യാപനമാണ് ഈ ലഘുലേഖയിൽ ഉള്ളത്. കൂടാതെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടി മന്ത്രിസഭ എങ്ങനെയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതിൽ പറയുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി