1947 – ഹൃദയഗായകൻ

1947-ൽ പ്രസിദ്ധീകരിച്ച, വി.വി.കെ എഴുതിയ ഹൃദയഗായകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വി.വി.കെ എന്ന പേരിൽ എഴുതിയിരുന്ന വി.വി.കെ നമ്പ്യാരുടെ ഇരുപത്തിനാല് കവിതകൾ അടങ്ങിയ പുസ്തകമാണ് ഹൃദയഗായകൻ. ആശയസൗരഭ്യം, ആദർശസുഭഗത, സംഗീതാത്മകത്വം എന്നിവയാണ് അവതാരിക എഴുതിയ എസ്.കെ പൊറ്റേക്കാട് വി.വി.കെ എന്ന കവിയിൽ കാണുന്ന കാവ്യസവിശേഷതകൾ

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഹൃദയഗായകൻ
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Mathrubhumi Press, Calicut
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – മഹമ്മദീയനിയമം

1928-ൽ പ്രസിദ്ധീകരിച്ച, ഏ. രാമപ്പൈ എഴുതിയ മഹമ്മദീയനിയമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 – മഹമ്മദീയനിയമം

ഇസ്ലാം മതം അനുവർത്തിക്കുന്നവരിൽ വ്യക്തിഗതമായി വിവിധ നിയമങ്ങളെ പിന്തുടരുന്നവരുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും ഷാഫി സമ്പ്രദായം ശീലിക്കുന്നവരാണ്. ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള വിവിധ മുസ്ലീം നിയമഗ്രന്ഥങ്ങളിൽ നിന്നു ഷാഫി നിയമതത്വങ്ങളെ ക്രോഡീകരിച്ചെടുത്തിട്ടുള്ളതാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഹമ്മദീയനിയമം
  • രചന: ഏ. രാമപ്പൈ
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി:  വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – സിദ്ധാർത്ഥൻ

1957-ൽ പ്രസിദ്ധീകരിച്ച, ഹെർമൻ ഹെസ്സെ എഴുതിയ സിദ്ധാർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1957 – സിദ്ധാർത്ഥൻ

1951-ലാണ് ജർമ്മൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസ്സെ സിദ്ധാർത്ഥ എന്ന നോവലെഴുതുന്നത്. കപിലവസ്തുവിൽ ജനിച്ച സിദ്ധാർത്ഥൻ ജ്ഞാനം കൈവരിക്കാനായി നാടും വീടും വിട്ടിറങ്ങുന്നു. വിജ്ഞാനത്തിനു വേണ്ടിയുള്ള സിദ്ധാർത്ഥൻ്റെ വിശപ്പോടു കൂടി ആരംഭിച്ച് ജ്ഞാനത്തിൻ്റെ പൂർത്തിയിലും സംതൃപ്തിയിലും അവസാനിക്കുന്ന ദീർഘയാത്രയുടെ ചരിത്രമാണ് ഈ നോവൽ. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ്

വിവിധ ഭാഷകളിലുള്ള നൂതനകൃതികൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ദക്ഷിണ ഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സിദ്ധാർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: പരിഷണ്മുദ്രണാലയം, എറണാകുളം
  • താളുകളുടെ എണ്ണം: 196
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സുന്ദരമായ തലമുടി

1967-ൽ പ്രസിദ്ധീകരിച്ച, പദ്മിനി ബാലകൃഷ്ണൻ എഴുതിയ സുന്ദരമായ തലമുടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തലമുടിയെപ്പറ്റിയുള്ള പഠനമാണ് ഈ പുസ്തകം. തലമുടിയുടെ ഘടനയും പ്രത്യേകതകളും, സംരക്ഷണം, മുടിയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും തുടങ്ങി മുടിയെക്കുറിച്ചുള്ള വിശദമായ പഠനം ആണ് ഗ്രന്ഥകാരി നടത്തിയിട്ടുളളത്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സുന്ദരമായ തലമുടി
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം

1928-ൽ പ്രസിദ്ധീകരിച്ച, സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സംസ്കൃത സാഹിത്യപ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചമ്പൂപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പുനം നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു. സുഗ്രീവസഖ്യം രാമായണത്തിലെ കിഷ്കിന്ദാകാണ്ഡത്തിൽ നിന്നെടുത്ത ഒരു ഭാഷാചമ്പൂപ്രബന്ധമാണ്. സഹോദരനും ബലവാനുമായ ബാലിയെ പേടിച്ച് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയം തേടിയിരിക്കുകയാണ്. സീതയെ തേടിയിറങ്ങിയ രാമലക്ഷ്മണന്മാർ പമ്പാനദിക്കരയിലെത്തുന്നു. പർവതമുകളിലിരുന്ന് രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവൻ, വരുന്നത് ശത്രുവാണോ മിത്രമാണോ എന്നറിയാൻ ഹനുമാനെ പറഞ്ഞയക്കുകയും പിന്നീടത് മഹാസഖ്യത്തിലേക്ക് വഴി തെളിക്കയും ചെയ്തു. ബാലിയെ കൊന്ന് രാജ്യം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് രാമൻ സുഗ്രീവനെ അറിയിക്കുകയും തിരിച്ച് സീതയെ കണ്ടെത്താൻ താനും കൂടെയുള്ളവരും സഹായിക്കാമെന്ന് സുഗ്രീവനും തമ്മിൽ ധാരണയായി

ഈ പ്രബന്ധത്തിൽ കാവ്യഭാഷയും പ്രാസഭംഗിയും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ചമ്പു രചനാശൈലി പ്രകാരം ഗദ്യ-പദ്യ മിശ്രിതമാണ് കൃതി

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: രാമാനുജ മുദ്രാലയം
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1917 – ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച ലോകമഹായുദ്ധം ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയാണ് ഈ പുസ്തകം. നാല്, അഞ്ച്, ആറ് ഖണ്ഡങ്ങളായാണ് പുസ്തകത്തെ തിരിച്ചിരിക്കുന്നത്. ലോകയുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ സൈന്യങ്ങളുടെ നിർമ്മാണം, കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട, മരാമത്തുപട, വൃത്താന്തവാഹപ്പട, ചികിത്സപ്പട ഇങ്ങനെ വിവിധയിനം പടകളെക്കുറിച്ചു വിശദീകരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി രാജ്യങ്ങളുടെ സൈന്യബലത്തെക്കുറിച്ചുള്ള വിവരണം, യുദ്ധക്രമം, യുദ്ധതന്ത്രങ്ങൾ എന്നിവ നാലാം ഖണ്ഡത്തിൽ വായിക്കാം. അഞ്ചാം ഖണ്ഡത്തിൽ കടലിൽ വെച്ചുള്ള കപ്പൽ പടയുടെ യുദ്ധരീതികളാണ് വിശദീകരിക്കുന്നത്. ആറാം ഖണ്ഡത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളതിൽ രാജാക്കന്മാരെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുള്ള പൊതുവായ ചിന്തകളും ആണ് പങ്കുവെക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലോകമഹായുദ്ധം രണ്ടാം ഭാഗം
  • രചന: കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: ഭാരതമിത്രം അച്ചുകൂടം
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – സ്വാമി രാമതീർത്ഥൻ

1928-ൽ പ്രസിദ്ധീകരിച്ച, കേ. പരമേശ്വരൻപിള്ള രചിച്ച, സ്വാമി രാമതീർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 – സ്വാമി രാമതീർത്ഥൻ

1873-ൽ പഞ്ചാബിൽ ജനിച്ച സ്വാമി രാമതീർത്ഥൻ അറിയപ്പെടുന്ന തത്ത്വജ്ഞാനിയും സന്യാസിയുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രവും വേദാന്തത്തിലധിഷ്ഠിതമായ പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാലു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യഭാഗത്ത് സ്വാമി രാമതീർത്ഥൻ്റെ ജീവിതവും രണ്ടും മൂന്നും ഭാഗങ്ങളിൽ സ്വദേശത്തും വിദേശത്തുമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങളും നാലാം ഭാഗത്ത് സ്വാമി എഴുതിയ രണ്ട് `ചെറുകഥകളും ആണ് ഉള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വാമി രാമതീർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – മേഘസന്ദേശവിവർത്തനങ്ങൾ

1956-ൽ പ്രസിദ്ധീകരിച്ച, ചങ്ങരങ്കുമരത്ത് ശങ്കരൻ എഴുതിയ മേഘസന്ദേശവിവർത്തനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1956 – മേഘസന്ദേശവിവർത്തനങ്ങൾ

ജി.ശങ്കരക്കുറുപ്പ്, എ.ആർ രാജരാജവർമ്മ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, പി.ജി രാമയ്യർ എന്നിവരുടെ മേഘസന്ദേശവിവർത്തനങ്ങളെക്കുറിച്ചുള്ള നിരൂപണമാണ് ഈ പുസ്തകം. ഗ്രന്ഥകാരൻ തന്നെ എഴുതിയ മഹാകവി വള്ളത്തോളും അഭിജ്ഞാനശാകുന്തളവും എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മേഘസന്ദേശവിവർത്തനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: Jupiter Printers, Trichur
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – ആശ്രമപ്രവേശം

1923-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി രചിച്ച, ആശ്രമപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1923 – ആശ്രമപ്രവേശം

ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. അക്കാലത്തെ മണിപ്രവാളകാവ്യങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ തീർത്തും സമകാലികമായ പ്രമേയമാണ് കൃതിയുടേത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം. ലോകവുമായുള്ള ബന്ധത്തിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. നരസിംഹത്തിൻ്റെയും വാമനൻ്റെയും ദശാവതാരകഥകളും പുരാണത്തിലെ പിംഗളയുടെ ജീവിതദശയും വേടൻ്റെ വലയിൽപ്പെട്ട പ്രാവുകളുടെ ജീവത്യാഗവും ഉപദേശങ്ങൾക്കിടയിൽ കടന്നു വരുന്നു. വേന്ത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആശ്രമപ്രവേശം
  • രചന: നടുവത്ത് മഹൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: Mangalodayam Press, Thrissur
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1922 – ചന്ദ്രോത്സവം

1922 – ൽ പ്രസിദ്ധീകരിച്ച, ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊളത്തേരി ശങ്കരമേനോൻ ആണ് ഈ കൃതിയുടെ പ്രസാധനം നടത്തിയിരിക്കുന്നത്1922 – ചന്ദ്രോത്സവം

അകൃത്രിമമായ രചനാസൗന്ദര്യവും അകലുഷമായ മനോധർമ്മപ്രവാഹവും പരമമായ രസോത്കർഷവുമാണ് അവതാരിക എഴുതിയ വടക്കുംകൂർ രാജരാജവർമ്മ ചന്ദ്രോത്സവത്തിൽ ദർശിക്കുന്നത്. ഈ കൃതിയുടെ രചയിതാവിനെപ്പറ്റി സൂചനയൊന്നും തന്നെയില്ല. എഴുത്തച്ഛൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പുനം നമ്പൂതിരി ഇങ്ങനെ പലരിൽ കർത്തൃത്വം കല്പിച്ചുകൊടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ശൃംഗാരകവിതകൾ രചിക്കുന്നതിൽ അഗ്രഗണ്യനായ ചേലപ്പറമ്പു നമ്പൂതിരിയായിരിക്കാം ഇതെഴുതിയതെന്ന് അവതാരികാകാരൻ സംശയിക്കുന്നുണ്ട്

കടത്തനാട്ടു പോർളാതിരി ഉദയവർമ്മരാജാവ് ആനുകാലികം മുഖേന പ്രസിദ്ധീകരിച്ചതാണ് ചന്ദ്രോത്സവം. മേനകയും ചന്ദ്രനുമായുള്ള സമാഗമം ഒഴിവാക്കാൻ, മേനകയുടെ രൂപത്തിൽ വന്നു ചതിച്ചതിനാൽ, ചന്ദ്രൻ്റെ ശാപം കൊണ്ടു ഭൂമിയിൽ മനുഷ്യസ്ത്രീയായി ജനിച്ച ചന്ദ്രികയുടെ കഥയാണ് ‘ചന്ദ്രോത്സവം’ പറയുന്നത്. ഭൂമിയിൽ ചിറ്റിലപ്പള്ളിയെന്ന സ്ഥലത്ത് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന അതിസുന്ദരിയായ സ്ത്രീയുടെ മകളായി ചന്ദ്രിക ജനിക്കുന്നു. മേദിനീ വെണ്ണിലാവ് എന്നാണ് ഭൂമിയിലെ പേര്. ശാപമോക്ഷം ലഭിക്കുന്നതിനായി മേദിനീവെണ്ണിലാവ് ചന്ദ്രോത്സവം ആഘോഷിക്കുന്നതാണ് കൃതിയിൽ പ്രതിപാദിക്കുന്നത്. ചന്ദ്രോത്സവത്തെപ്പറ്റിയുള്ള വിശദമായ വിവരം ഇതിൽ കാണാം. ചെങ്ങന്നൂർ, മൂഴിക്കുളം, ഐരാണിക്കുളം, കോഴിക്കോട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും ശങ്കരൻ, പുനം, രാഘവൻ എന്നീ കവികളെപ്പറ്റിയും പരാമർശം ഉള്ളതിനാൽ ചരിത്രപരമായ പ്രാധാന്യവും ചന്ദ്രോത്സവത്തിനുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചന്ദ്രോത്സവം
  • പ്രസിദ്ധീകരണ വർഷം: 1922
  • അച്ചടി: Manomohanam Press, Kollam
  • താളുകളുടെ എണ്ണം: 148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി