1924 – വൈരാഗ്യവൈദ്യുതി – ഇ.വി രാമൻ നമ്പൂതിരി

1924-ൽ പ്രസിദ്ധീകരിച്ച, ഇ.വി രാമൻ നമ്പൂതിരി രചിച്ച ‘വൈരാഗ്യവൈദ്യുതി’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 – വൈരാഗ്യവൈദ്യുതി – ഇ.വി രാമൻ നമ്പൂതിരി

1897-1957 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രമുഖ കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന വ്യക്തിയാണ് ഇ.വി. രാമൻ നമ്പൂതിരി. ഹൈന്ദവ ദർശനങ്ങളിലും സംസ്കൃത സാഹിത്യത്തിലുമുള്ള തൻ്റെ അഗാധമായ പാണ്ഡിത്യം ഈ പുസ്തകത്തിൽ അദ്ദേഹം പ്രകടമാക്കുന്നു. വിരക്തിയുടെ പ്രാധാന്യത്തെയും അത് ആത്മീയ ഉന്നതിക്ക് എങ്ങനെ സഹായിക്കുന്നു എന്നതിനെയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു.

ഇ.വി. രാമൻ നമ്പൂതിരിയുടെ ‘ശിവോൽക്കർഷമഞ്ജരി’ എന്ന കൃതിക്കൊപ്പം തന്നെ പരാമർശിക്കപ്പെടുന്ന ഒന്നാണ് ‘വൈരാഗ്യവൈദ്യുതി’.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വൈരാഗ്യവൈദ്യുതി
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: ലക്ഷ്മിസഹായാ പ്രസ്സ്, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – ഭീഷ്മോപദേശം (കർമ്മ വിപാകം)

1927-ൽ പ്രസിദ്ധീകരിച്ച, ഭീഷ്മോപദേശം (കർമ്മ വിപാകം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ഭീഷ്മോപദേശം (കർമ്മ വിപാകം)

1927 -ൽ കൊളത്തേരി ശങ്കരമേനോൻ എഡിറ്റ് ചെയ്ത് പ്രസിദ്ദീകരിച്ച ശ്രീ മൂലം മലയാളം സീരീസിലെ ഒരു പ്രധാന ഗ്രന്ഥമാണ് ‘ഭീഷ്മോപദേശം ഹംസപ്പാട്ട്’. ‘കർമ്മ വിപാക’മെന്നുകൂടി പേരുള്ള ഭീഷ്മോപദേശം ഹംസപ്പാട്ടിൻ്റെ താളിയോലയിൽ എഴുതിയ രണ്ട് ആദർശഗ്രന്ഥങ്ങൾ കൊല്ലം പരവൂർ എടത്തറയ്ക്കൽ ശ്രീമാൻ രാമനാശാൻ ഗ്രന്ഥപുരയിൽ നിന്ന് അപ്പൂർണ്ണ നിലയിലാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. അനവധി പരിശ്രമത്തിനൊടുവിലാണ് ഈ പുസ്തകം സമ്പൂർണ്ണ നിലയിൽ ചിട്ടപ്പെടുത്തിയതെന്ന് കൊളത്തേരി ശങ്കരമേനോൻ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഇവിടെ കർമ്മ വിപാകം എന്നത് മുൻ ജന്മങ്ങളിലോ ഈ ജന്മത്തിലോ ചെയ്ത കർമ്മങ്ങളുടെ ഫലം അനുഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭീഷ്മോപദേശം
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: The Superintendent, Government Press
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ഇന്ത്യയിലെ മഹതികൾ – ഒന്നാം ഭാഗം

1925-ൽ പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മഹതികൾ – ഒന്നാം ഭാഗം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925-indiayile-mahathikal-onnam-bhagam
1925 – ഇന്ത്യയിലെ മഹതികൾ – ഒന്നാം ഭാഗം

ഭാരതീയ ചരിത്രത്തിലും പുരാണങ്ങളിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്നങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പ്രധാനകൃതിയാണ് ‘ഇന്ത്യയിലെ മഹതികൾ‘. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സ്ത്രീകളുടെ ജീവിതകഥകളാണ് പ്രതിപാദ്യവിഷയം. ഭാരതീയ സംസ്ക്കാരത്തിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന സ്ഥാനത്തെയും അവരുടെ ധീരതയെയും കുറിച്ച് ഈ പുസ്തകം വ്യക്തമാക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യയിലെ മഹതികൾ – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: മംഗളോദയം അച്ചുകൂടം, ത്രിശ്ശിവപേരൂർ, ഭാരതവിലാസം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ഭരതചരിതം – കൃഷ്ണകവി

1961 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണകവി രചിച്ച ഭരതചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഭരതചരിതം - കൃഷ്ണകവി
1961 – ഭരതചരിതം – കൃഷ്ണകവി

കൃഷ്ണകവി രചിച്ച കാവ്യമാണ് ഭരതചരിതം. ഈ കൃതിയിൽ പന്ത്രണ്ട് സർഗ്ഗങ്ങളുണ്ട്. ആദ്യത്തെ എട്ട് സർഗ്ഗങ്ങളിൽ ശാകുന്തളം കഥ തന്നെയാണ് വിഷയമായി വരുന്നത്. കാളിദാസൻ്റെ ശാകുന്തളത്തിൽ നിന്നും പല വ്യത്യാസങ്ങളും കൃഷ്ണകവി വരുത്തിയിട്ടുണ്ട്. അർത്ഥചമൽക്കാരമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷതയായി പറയപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭരതചരിതം
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 366
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – ദേവിചൗധുറാണി – ബങ്കിം ചന്ദ്രചാറ്റർജി

1926-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ദേവിചൗധുറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926-devichaudhurani
1926 – ദേവിചൗധുറാണി – ബങ്കിം ചന്ദ്രചാറ്റർജി

ബങ്കിം ചന്ദ്രചാറ്റർജി 1884-ൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ ബംഗാളി നോവലാണ് ‘ദേവിചൗധുറാണി‘. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെയും സ്ത്രീശക്തിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും സാഹിത്യത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാധാരണക്കാരിയായ പ്രഫുല്ല എന്ന പെൺകുട്ടി സാഹചര്യങ്ങൾ കൊണ്ട് ഒരു കൊള്ളക്കാരിയായി മാറുന്നതും, പിന്നീട് അടിച്ചമർത്തപ്പെട്ടവരുടെ കാവലാളായ ‘ദേവിചൗധുറാണി’യായി ഉയരുന്നതുമാണ് നോവലിൻ്റെ പ്രമേയം. ടി.പി. ശ്രീനിവാസശാസ്ത്രിയാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദേവിചൗധുറാണി
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: കമലാലയ അച്ചുക്കൂടം, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? – ലിയൂഷാവോ – ചി

1959 – ൽ പ്രസിദ്ധീകരിച്ച, ലിയൂഷാവോ – ചി രചിച്ച എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? - ലിയൂഷാവോ - ചി
1959 – എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? – ലിയൂഷാവോ – ചി

ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കിലെ കേന്ദ്ര ജനകീയ ഗവൺമെൻ്റിൻ്റെ വൈസ് ചെയർമാൻ ആയിരുന്ന ലിയൂഷാവോ – ചി രചിച്ച ഗ്രന്ഥമാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എങ്ങനെ ഒരു നല്ല വ്യക്തി ആകണമെന്നും തൻ്റെ ജീവിതം എങ്ങനെ സമൂഹത്തിനുവേണ്ടി ഉപയോഗിക്കണമെന്നും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ ആദ്യം സ്വയം മാറ്റം വരുത്തണം. വ്യക്തി തൻ്റെ ചിന്തകളും പ്രവൃത്തികളും നിരന്തരം പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. പ്രവർത്തകന് പാർട്ടിയോടുള്ള വിശ്വാസവും വളരെ പ്രധാനമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ പാർട്ടിയുടെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് മുൻ‌ഗണന നൽകണം. ജനങ്ങൾക്ക് സേവനം ചെയ്യുക എന്നതാണ് നല്ല കമ്മ്യൂണിസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. സ്വന്തം ലാഭത്തിനായി പ്രവർത്തിക്കാതെ പൊതുസമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണം. മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും നൈതികമായി ശക്തനും സത്യസന്ധനുമായിരിക്കണം എന്നും ഈ പുസ്തകത്തിലൂടെ പ്രസ്താവിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം?
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: സരസ്വതി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ഹിരണ്മയി – ബങ്കിം ചന്ദ്രചാറ്റർജി

1925-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ഹിരണ്മയി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925-hiranmayi
1925 – ഹിരണ്മയി – ബങ്കിം ചന്ദ്രചാറ്റർജി

പ്രസിദ്ധ ബംഗാളി നോവൽ ഗ്രന്ഥകാരനായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ‘ഹിരണ്മയി‘ എന്ന ഖണ്ഡകഥയുടെ ഒരു മലയാളപരിഭാഷയാണ് ഈ പുസ്തകം. ബംഗാളിയിൽ ഈ കഥ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്.

മൂലഗ്രന്ഥകാരൻ്റെ ആശയങ്ങൾക്ക് വൈരൂപ്യം വരുത്താതെ ലളിതമായ മലയാളത്തിൽ ഏവർക്കും എളുപ്പത്തിൽ ഗ്രഹിക്കത്തക്ക രീതിയിൽ എഴുതപ്പെട്ടതാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹിരണ്മയി
  • പ്രസിദ്ധീകരണ വർഷം:1925
  • അച്ചടി:The Yogakshemam Co., LTD, Mangalodaym Press, Trichur
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഹഠയോഗപ്രദീപിക – സ്വാത്മരാമയോഗി

1958 – ൽ പ്രസിദ്ധീകരിച്ച, സ്വാത്മരാമയോഗി രചിച്ച ഹഠയോഗപ്രദീപിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി
1958 – ഹഠയോഗപ്രദീപിക – സ്വാത്മരാമയോഗി

ഹഠയോഗ വിദ്യയുടെ പ്രസക്തി വിശദമാക്കുന്ന മധ്യകാല ഗ്രന്ഥമാണ് ഹഠയോഗ പ്രദീപിക. സൂര്യചന്ദ്ര സംയോഗമാണ് ഈ യോഗവിദ്യയിലൂടെ അർത്ഥമാക്കുന്നത്. വ്യത്യസ്തമായ ഊർജ്ജങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൻ്റെ അടിസ്ഥാനം. ഒരു താന്ത്രിക പരിശീലനം എന്നും വ്യാഖ്യാനിക്കാം. ഹഠയോഗ വിദ്യ ലളിതമല്ല സങ്കീർണമാണ്. ഇച്ഛാശക്തി ഇല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കില്ല. ധ്യാന പരിശീലനവും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഭൗതിക ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, ഊർജ്ജത്തെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രങ്ങൾ, സമാധിയുടെ യഥാർത്ഥ വ്യാഖ്യാനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹഠയോഗപ്രദീപിക
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – കാവ്യശകലങ്ങൾ – നടുവത്ത് മഹൻ നമ്പൂതിരി

1926-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി എഴുതിയ കാവ്യശകലങ്ങൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 – കാവ്യശകലങ്ങൾ – നടുവത്ത് മഹൻ നമ്പൂതിരി

നടുവത്ത് മഹൻ നമ്പൂതിരി (1868-1944) മലയാളത്തിലെ ആധുനിക കവിതയുടെ തുടക്കകാലത്ത് പച്ചമലയാള പ്രസ്ഥാനത്തോടൊപ്പം നിന്ന പ്രമുഖനായ ഒരു കവിയും, കൊടുങ്ങല്ലൂർ കളരിയിലെ അംഗവുമായിരുന്നു. നടുവത്ത് അച്ഛ്ൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും ചേർന്ന് “നടുവം കവികൾ” എന്നറിയപ്പെടുന്നു. വിവിധ കാവ്യശകലങ്ങളും ഭക്തിപരമായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. മഹൻ നമ്പൂതിരിയുടെ പത്ത് ക്രിതികളാണ് പ്രസിദ്ദീകരിച്ചിട്ടുള്ളത്. സാരോപദേശശതകം, ഘോശയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങൾ, സന്താനഗോപാലം, മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, ഭക്തിലഹരി, മഹാത്മാഗാന്ധി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാവ്യശകലങ്ങൾ
  • രചന: നടുവത്ത് മഹൻ നമ്പൂതിരി 
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: യാഗക്ഷേമം കമ്പനി ക്ലിപ്തം വക മംഗളോദയം പ്രസ്സ്, തൃശ്ശിവപ്പേരൂർ
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – നാലാം പൊതുതിരഞ്ഞെടുപ്പ് ഒരവലോകനം

1967 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച നാലാം പൊതുതിരഞ്ഞെടുപ്പ്
ഒരവലോകനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1967 - നാലാം പൊതുതിരഞ്ഞെടുപ്പ്ഒരവലോകനം
 1967 – നാലാം പൊതുതിരഞ്ഞെടുപ്പ് ഒരവലോകനം

1967-ലെ നാലാം പൊതുതിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന കോൺഗ്രസ് മേധാവിത്വത്തിൻ്റെ തകർച്ചയ്ക്കും സഖ്യകക്ഷി രാഷ്ട്രീയത്തിൻ്റെ ഉദയത്തിനും സാക്ഷ്യം വഹിച്ച നിർണ്ണായകമായ ഒരു ചരിത്രഘട്ടമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പും വലതുപക്ഷ ശക്തികളുടെ കടന്നുകയറ്റവും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച്, തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ശരിയാണെന്ന് തെളിയിക്കാൻ ഈ കാലയളവിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സാധിച്ചു. ചുരുക്കത്തിൽ, ഏകകക്ഷി ഭരണത്തിൽ നിന്ന് ബഹുകക്ഷി ജനാധിപത്യത്തിലേക്കുള്ള അധികാരമാറ്റത്തെയും പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : നാലാം പൊതുതിരഞ്ഞെടുപ്പ്
    ഒരവലോകനം
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: ജനയുഗം പ്രസ്സ് കൊല്ലം
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി