1937-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിജ്ഞാനദീപിക എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാമത്തെ അങ്കമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പതിന്നാല് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഒന്നാമത്തേത് മാതൃഭൂമിയുടെ ഒരു വിശേഷാൽ പ്രതിയിലും രണ്ടാമത്തേത് മലയാള മനോരമയിലും മൂന്നാമത്തേത് കൈരളിയിലും നാലാമത്തേത് രണ്ടാമത്തെ സാഹിത്യപരിഷത്ത് സമ്മേളനത്തിൻ്റെ റിപ്പോർട്ടിലും ആറാമത്തേത് ഭാഷാപോഷിണിയിലും പതിനൊന്നാമത്തേതും പന്ത്രണ്ടാമത്തേതും സഹൃദയയിലും ബാക്കിയുള്ള ആറെണ്ണം സാഹിത്യപരിഷത്ത്രൈമാസികയിലും ഓരോ അവസരത്തിൽ പ്രകാശനം ചെയ്തിട്ടുള്ളതാണ്. അവയെ സമാഹരിച്ച് ആവശ്യമുള്ള ഭേദം വരുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകർത്താവായ ഉള്ളൂർ എസ്. പരമേശ്വരയ്യർ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: വിജ്ഞാനദീപിക – മൂന്നാം ഭാഗം
- രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1937
- അച്ചടി: ശ്രീധരപ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 340
- സ്കാൻ ലഭ്യമായ ഇടം: കണ്ണി




The Administration Reports for the Princely State of Cochin from 1897 to 1905 document a transformative era of modernization under the “enlightened and progressive” leadership of Maharaja Rama Varma XV and key Diwans like P. Rajagopalachari. A primary focus of this period was the overhaul of the state’s infrastructure and fiscal systems, most notably the construction of the Shoranur-Cochin Railway and the Cochin State Forest Tramway. To fund these ambitious projects, the state liquidated significant Government of India promissory notes and securities, transitioning from a cash-surplus treasury to a debt-carrying but asset-rich economy. Simultaneously, the administration initiated a scientific land revenue survey and settlement to replace antiquated tax systems, ensuring a more equitable and transparent collection process that provided the financial bedrock for the state’s growth.




