1937 - വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Item
ml
1937 - വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
en
1937 - Vijnjanadeepika - Moonnam Bhagam - Ulloor S. Parameswara Iyer
1937
340
വിജ്ഞാനദീപിക എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാമത്തെ അങ്കമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പതിന്നാല് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഒന്നാമത്തേത് മാതൃഭൂമിയുടെ ഒരു വിശേഷാൽ പ്രതിയിലും രണ്ടാമത്തേത് മലയാള മനോരമയിലും മൂന്നാമത്തേത് കൈരളിയിലും നാലാമത്തേത് രണ്ടാമത്തെ സാഹിത്യപരിഷത് സമ്മേളനത്തിൻ്റെ റിപ്പോർട്ടിലും ആറാമത്തേത് ഭാഷാപോഷിണിയിലും പതിനൊന്നാമത്തേതും പന്ത്രണ്ടാമത്തേതും സഹൃദയയിലും ബാക്കിയുള്ള ആറെണ്ണം സാഹിത്യപരിഷത്ത്രൈമാസികയിലും ഓരോ അവസരത്തിൽ പ്രകാശനം ചെയ്തിട്ടുള്ളതാണ്. അവയെ സമാഹരിച്ച് ആവശ്യമുള്ള ഭേദം വരുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകർത്താവായ ഉള്ളൂർ എസ്. പരമേശ്വരയ്യർ.