1935 – 1936 – 9 Issues of The Commercial Review

Through this post, we are releasing the digital scans of The Commercial Review published in the years 1935 and 1936.

1935 - 1936 - 9 Issues of The Commercial Review
1935 – 1936 – 9 Issues of The Commercial Review

This is a monthly periodical published by the Alleppey Chamber of Commerce. It was issued as a trade journal or review covering topics such as commerce, industry, import-export and business news.The publication described itself as providing up-to-date news and views on commerce, industry and finance, useful for traders, exporters, and business professionals.At the time, it was notable enough to circulate widely among commercial circles and be referenced in directories and economic literature.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Commercial Review
  • Published Year: 1935 – 1936
  • Editor: M.L. Janardana Pillai
  • Scan link: Link

1920 – വ്യാകുലഭംഗപ്പാടു

1920 -ൽ പ്രസിദ്ധീകരിച്ച  വ്യാകുലഭംഗപ്പാടു  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 - വ്യാകുലഭംഗപ്പാടു
1920 – വ്യാകുലഭംഗപ്പാടു

 

ആഗസ്റ്റീൻ സഭക്കാരിയായ ജർമ്മനിയിൽ നിന്നുള്ള അന്ന കത്രീന എന്ന കന്യകയുടെ ധ്യാനങ്ങളിൽ നിന്നുള്ള നമ്മുടെ കർത്താവീശോമിശിഹായുടെ വ്യാകുല ഭംഗപ്പാട് ചരിത്രം വായിക്കുവാൻ ഇടയായ രചയിതാവ് മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ഇത്.

ഇതിൽ കർത്താവിൻ്റെ  വ്യാകുല ഭംഗപ്പാടും, ദിവ്യകാരുണ്യസ്ഥാപനവും   സംബന്ധിച്ചുള്ള സുവിശേഷചരിത്രങ്ങൾ സൂഷ്മമായി വിവരിച്ചിരിക്കുന്നു. ഇത് വായിക്കുമ്പോൾ  മാതാവിൻ്റെ വ്യാകുലങ്ങളിലും, കർത്താവിൻ്റെ ഭംഗപ്പാടുകളിലും അത്യന്തം അലിവും സ്നേഹവും ഭക്തിയും ഉണ്ടാകും എന്ന് രചയിതാവ് കൂട്ടിച്ചേർക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വ്യാകുലഭംഗപ്പാടു
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: St. Joseph’s Press, Elthuruthu
  • താളുകളുടെ എണ്ണം: 405
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1940 – ദേശസഞ്ചാരകഥകൾ – പി. ശ്രീധരൻപിള്ള

1940 – ൽ പ്രസിദ്ധീകരിച്ച, പി. ശ്രീധരൻപിള്ള രചിച്ച ദേശസഞ്ചാരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ദേശസഞ്ചാരകഥകൾ – പി. ശ്രീധരൻപിള്ള
1940 – ദേശസഞ്ചാരകഥകൾ – പി. ശ്രീധരൻപിള്ള

പി. ശ്രീധരൻപിള്ള രചിച്ച ‘ദേശസഞ്ചാരകഥകൾ’ മലയാള യാത്രാവിവരണ സാഹിത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രശസ്തരായ സഞ്ചാരികളുടെ സാഹസിക കഥകൾ വിവരിച്ചുകൊണ്ട് എഴുതിയ പുസ്തകമാണിത്. ഇതിൽ ആറ് അദ്ധ്യായങ്ങളാണുള്ളത്. ഭൂമിശാസ്ത്ര പഠനത്തെയും നിരീക്ഷണങ്ങളെയും ഒരുപോലെ പരിപോഷിപ്പിക്കുന്നവയാണ് വിവരണങ്ങൾ. സാഹസികത ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താനും ലോകവിജ്ഞാനം വികസിപ്പിക്കാനും ഇത്തരം യാത്രാകഥകൾക്ക് സവിശേഷമായ കഴിവുണ്ട്. പാശ്ചാത്യ ഭാഷകളിൽ ഇത്തരം കൃതികൾ ധാരാളമുണ്ടെങ്കിലും മലയാളത്തിൽ ഇത്തരം പുസ്തകങ്ങൾ വിരളമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദേശസഞ്ചാരകഥകൾ
  • രചന: പി. ശ്രീധരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – A Descriptive Catalogue of Sanskrit Manuscripts in The Curator’s Office Library Trivandrum Vol. I

Through this post, we are releasing the digital scan of A Descriptive Catalogue of The Sanskrit Manuscripts In The Curator’s Office Library Trivandrum Vol. I edited by K. Sambasiva Sasthri and published in the year 1937.

1937 - A Descriptive Catalogue of Sanskrit Manuscripts in The Curator's Office Library Trivandrum Vol. I
 1937 – A Descriptive Catalogue of Sanskrit Manuscripts in The Curator’s Office Library Trivandrum Vol. I

The palace library of the Maharaja of Travancore played a crucial role in introducing invaluable manuscripts to the world, especially the distinguished works authored by members of the royal family. With the publication of some of these treasures, their significance garnered global scholarly attention and earned immense praise and recognition from renowned Orientalists.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name:  A Descriptive Catalogue of Sanskrit Manuscripts in The Curator’s Office Library Trivandrum Vol. I
  • Published Year: 1937
  • Number of pages : 428
  • Editor: K. Sambasiva Sasthri
  • Printer: V.V. Press Branch, Trivandrum
  • Scan link: Link

The Zamorins College Magazine

Through this post, we are releasing the digital scans of The Zamorins College Magazine published in the years 1930,31,35,37,1947,48 and 1950

The collection of college magazines from 1930 to 1950 presents a rich and layered portrait of academic, cultural, and social life at Zamorin’s College, Calicut across two transformative decades in Indian history. These volumes are not merely institutional publications; they are living archives that capture the intellectual spirit, artistic creativity, and evolving consciousness of a generation shaped by colonial rule, nationalist awakening, and the dawn of independence.

Across all volumes, certain consistent features emerge. First, the strong literary orientation: poems, short stories, reflective essays, philosophical debates, and translations dominate the pages. Students and faculty alike contribute, creating a collaborative intellectual environment. Second, the magazines function as annual chronicles of campus life, documenting prize distributions, examination performance, scholarship awards, and extracurricular activities. Third, visual elements, photographs, sketches, decorative borders, and calligraphic headings, enhance the aesthetic character of the publications, revealing careful editorial craftsmanship. In essence, this series of magazines forms a continuous narrative of Zamorin’s College as both an educational institution and a cultural community. They preserve the voices of students who engaged with literature, politics, science, ethics, and society during one of the most dynamic periods in Indian history. Through essays, poems, reports, and images, these volumes collectively represent not only the history of a college but also the intellectual journey of a generation.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Zamorins College Magazine
  • Published Years: 1930,1931,1935,1937,1947,1948,1950
  • Scan link: Link

 

 

 

1923 – സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

1923 -ൽ പ്രസിദ്ധീകരിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം
1923 – സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

മലയാളത്തിലെ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമങ്ങൾ, കുർബാനക്രമം, സാക്രമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഔദ്യോഗിക ലിറ്റർജിക്കൽ പുസ്തകമാണിത്. ഈ പള്ളിക്രമപുസ്തകം പ്രധാനമായും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്ക് (പ്രധാനമായി സിറോ-മലബാർ സഭ) വേണ്ടിയായിരുന്നു. ഇത് ലിറ്റർജി ഏകീകരിക്കുന്നതിനും ആരാധനയിൽ ശുദ്ധമായ ക്രമം നിലനിർത്താനും സഹായിച്ചു. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനസക്രാമെന്റ്, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: C.M.S. Press, Kottayam
  • താളുകളുടെ എണ്ണം: 823
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1914-ജീവചരിത്രം

1914 -ൽ പ്രസിദ്ധീകരിച്ച ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914-ജീവചരിത്രം

തൃപ്പൂണിത്തുറയിലെ കോവിലകങ്ങളിൽ അമ്മത്തമ്പുരാട്ടിമാരുടെ മേൽനോട്ടത്തിൽ വളർന്ന്, പിൽക്കാലത്ത് വ്യവസായ വിപ്ലവത്തിലൂടെയും പ്രജാക്ഷേമ തൽപ്പരതയിലൂടെയും കൊച്ചിയെ വികസിപ്പിച്ച ദീർഘവീക്ഷണമുള്ള കൊച്ചി വലിയ തമ്പുരാൻ, ഭർത്താവിൻ്റെ മരണശേഷം അഞ്ചു വയസ്സുള്ള മകനെ രാജാവായി വാഴിച്ച് ബുദ്ധിശക്തിയോടും ധൈര്യത്തോടും കൂടി സിഖ് സാമ്രാജ്യം ഭരിച്ച പഞ്ചാബിലെ സിംഹം രഞ്ജിത് സിങ്ങിൻ്റെ പത്നി മഹാറാണി ജിന്ദൻ, ട്രാഫൽഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ച് “ഞാൻ എൻ്റെ കടമ പൂർത്തിയാക്കിയിരിക്കുന്നു” എന്ന വാക്കുകളോടെ വീരമൃത്യു വരിച്ച ലോർഡ് നെൽസൺ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ യുടെ കർത്താവായ ഒയ്യാരത്ത് ചന്തുമേനോൻ,പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റുമുള്ള കഥാപുരുഷന്മാരുടെയും ജീവചരിത്രമാണ് ഈ പുസ്തകതിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജീവചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1914
  • താളുകളുടെ എണ്ണം: 162
  • അച്ചടി: കേരളകല്പദ്രുമം അച്ചുകൂടം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – മോക്ഷപ്രദീപം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

1924 – ൽ പ്രസിദ്ധീകരിച്ച, ബ്രഹ്മാനന്ദസ്വാമി ശിവയോഗി രചിച്ച മോക്ഷപ്രദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - മോക്ഷപ്രദീപം - ബ്രഹ്മാനന്ദസ്വാമി ശിവയോഗി
1924 – മോക്ഷപ്രദീപം – ബ്രഹ്മാനന്ദസ്വാമി ശിവയോഗി

കേരള നവോത്ഥാന നായകനും ആനന്ദമതത്തിൻ്റെ സ്ഥാപകനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് ‘മോക്ഷപ്രദീപം’. അന്നത്തെ കാലത്ത് നിലനിന്നിരുന്ന ബലി കർമ്മങ്ങൾ, വ്രതങ്ങൾ, തീർത്ഥസ്നാനം എന്നിവയെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വാദിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മുക്തരാക്കി അവരെ വിദ്യയിലേക്കും യോഗത്തിലേക്കും നയിക്കുക എന്നതായിരുന്നു ശിവയോഗിയുടെ ലക്ഷ്യം. ഈ ഗ്രന്ഥത്തിലെ ഏറ്റവും വിപ്ലവകരമായ ഭാഗം വിഗ്രഹാരാധനയെ എതിർക്കുക എന്നതാണ്. വിഗ്രഹങ്ങളിൽ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണെന്നും ഇതിൽ സ്ഥാപിക്കുന്നു. ദൈവം പുറത്തല്ല, ഉള്ളിലാണെന്നും അത് മനസ്സിലാക്കാൻ കണ്ണടച്ച് ധ്യാനിക്കുകയാണ് വേണ്ടതെന്നും വാദിച്ചു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മോക്ഷപ്രദീപം
  • രചന: ബ്രഹ്മാനന്ദസ്വാമി ശിവയോഗി
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 298
  • അച്ചടി: വാണീകളേബരം അച്ചുകൂടം, തൃശ്ശിവപേരൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – വിദൂഷകൻ മാസിക

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 – വിദൂഷകൻ – പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിദൂഷകൻ – പുസ്തകം 06 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 32
  • അച്ചടി: V.V. Press, Paravoor, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – ആധുനിക യൂറോപ്യൻ ചിന്തകന്മാർ – പി.റ്റി. ചാക്കൊ

1963 – ൽ പ്രസിദ്ധീകരിച്ച, പി.റ്റി. ചാക്കൊ രചിച്ച ആധുനിക യൂറോപ്യൻ ചിന്തകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - ആധുനിക യൂറോപ്യൻ ചിന്തകന്മാർ - പി.റ്റി. ചാക്കൊ
1963 – ആധുനിക യൂറോപ്യൻ ചിന്തകന്മാർ – പി.റ്റി. ചാക്കൊ

ആധുനിക യൂറോപ്പിലെ തത്വചിന്തകന്മാരെ വിശദമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. അവരുടെ പ്രധാനപ്പെട്ട സംഭാവനകളും ദാർശനികമായ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഒപ്പം ഓരോരുത്തരുടെയും ലഘു ജീവചരിത്രം കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആധുനിക യൂറോപ്യൻ ചിന്തകന്മാർ
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 301
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി