1961-ൽ മൗലാനമുഹമ്മദ് അസ്ലം രചിച്ച ബനൂഉമയ്യാ ഖലീഫമാർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഡൽഹി മുസ്ലീം ദേശീയ സർവ്വകലാശാലയിലെ ഇസ്ലാം ചരിത്ര അധ്യാപകനായ മൗലാന മുഹമ്മദ് അസ്ലാം സാഹിബ് ഉറുദു ഭാഷയിൽ എഴുതിയിട്ടുള്ള താരീഖുൽ ഉമ്മത്ത് എന്ന ചരിത്ര ഗ്രന്ഥത്തിലെ മൂന്നാം ഭാഗത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് കെ. സി. കോമുക്കുട്ടിയാണ്.
ഖുറൈശി ഗോത്രത്തിലെ നായകന്മാരിൽ ഒരാളായ ഉമയ്യത്തിൻ്റെ കുടുംബചരിത്രമാണ് ഉള്ളടക്കം
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1950 ഒക്ടോബർ 2, നവമ്പർ 13, നവമ്പർ 20, നവമ്പർ 27, ഡിസമ്പർ 04, ഡിസമ്പർ 11 തീയതികളിൽ (കൊല്ലവർഷം 1126 കന്നി 16, തുലാം 28, വൃശ്ചികം 5, 12, 19, 26) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 6 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.
കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഈ രണ്ട് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 29
പ്രസിദ്ധീകരണ വർഷം: 1950
പ്രസിദ്ധീകരണ തീയതി: 1950 ഒക്ടോബർ 02 (കൊല്ലവർഷം 1126 കന്നി 16)
1965 മാർച്ച് 01 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 30 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. പ്രസിൽ ടൈപ്പുകൾ മാറ്റുന്നത് കൊണ്ട് 29/3/1965 തിങ്കളാഴ്ച തൊഴിലാളി പ്രസിദ്ധീകരിച്ചില്ല.
ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.
1992-ൽ പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച വിപ്ലവങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
റഷ്യയിലെ ഒക്ടോബർ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്നാം വിപ്ലവം, ക്യൂബൻ വിപ്ലവം, കൊറിയൻ വിപ്ലവം എന്നിവയെ മാർക്സിയൻ സിദ്ധാന്തത്തിൽ ഊന്നിക്കൊണ്ട് വിവരിക്കുകയും പുരോഗതിക്ക് ആവശ്യമെന്ന് വാദിക്കുകയും ചെയ്യുന്ന പുസ്തകം.
1991-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ലോക യുവജന പ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസത്തിൻ്റെയും വർഗ സിദ്ധാന്തത്തിൻ്റെയും, താൻ ആശയപരമായി പ്രതീക്ഷയർപ്പിക്കുന്ന “യഥാർത്ഥ വിപ്ലവത്തിൻ്റെയും” കാഴ്ചപ്പാടിൽ നിന്നു കൊണ്ട്, പാശ്ചാത്യ ലോകത്തെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യുവാക്കളുടെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ തുടർന്നുണ്ടായ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനും ബന്ധിപ്പിക്കാനുമുള്ള ലേഖകൻ്റെ ഉദ്യമമാണ് ഈ പുസ്തകം.
2015ൽ പ്രസിദ്ധീകരിച്ച പി.എം. ഗിരീഷ്, സി.ജി. രാജേന്ദ്രബാബു എന്നിവർ ചേർന്ന് സമാഹരണം നടത്തിയ മലയാളം – തായ് വേരുകൾ പുതുനാമ്പുകൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മലയാളപ്പേടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വന്നുചേർന്നിട്ടുള്ള പുതുമകളെയും അതിനെ കുറിച്ചുള്ള ആശങ്കകളെയും പരാമർശിച്ചുകൊണ്ട് ഇതേ തലക്കെട്ടിൽ അദ്ദേഹം സമകാലിക മലയാളം വാരികയിൽ ((പുസ്തകം 19 ലക്കം 09) എഴുതിയ ലേഖനം 2023 മേയ് മാസം 3നു ഗ്രന്ഥപ്പുരയിൽ ബ്ലോഗ് വഴി റിലീസ് ചെയ്തിരുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1972 ൽ പ്രസിദ്ധീകരിച്ച തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
തൃശൂർ രൂപതയിലെ ഫ്രൻസിസ്കൻ മൂന്നാം സഭയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ സഭാ മേലധികാരികളുടെ സന്ദേശങ്ങൾ, സഭയുടെ ചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ, സചിത്ര ലേഖനങ്ങൾ, സഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
1955 ൽ പ്രസിദ്ധീകരിച്ച കെ. ബാലരാമപ്പണിക്കർ രചിച്ച ശ്രീകൃഷ്ണവിലാസം കാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സംസ്കൃതത്തിലെ ശ്രീകൃഷ്ണവിലാസം കാവ്യത്തിൻ്റെ 1, 2, 3 സർഗങ്ങൾക്ക് മലയാളത്തിലുള്ള വ്യാഖ്യാനമാണ് ഈ കൃതി. ദേവസ്വം ബോർഡിൻ്റെ മതപാഠശാലകളിൽ പ്രാഥമിക സംസ്കൃത പഠനത്തെ തുടർന്നുള്ള കാവ്യപഠനങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം.
1956 ൽ പ്രസിദ്ധീകരിച്ച കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച നാടാർ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മുമ്പ് ചാന്നാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, തിരുനെൽവേലിയിലും തെക്കൻ തിരുവിതാംകൂറിലും പ്രബലമായ നാടാർ സമുദായത്തിൻ്റെ ഉത്ഭവം, ചരിത്രം, പുസ്തകമെഴുതിയ കാലഘട്ടത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ എന്നിവയെ 8 അധ്യായങ്ങളിലായി വിവരിക്കുന്ന പുസ്തകമാണ് ഈ കൃതി.