1938 – ചിന്താദർശനം

സാഹിത്യരസികൻ മുള്ളുകാട്ടിൽ കെ.ഗംഗാധരനാശാൻ എഴുതി, 1938-ൽ പ്രസിദ്ധീകരിച്ച ചിന്താദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നാലു വരികൾ ചേർന്ന കാവ്യരൂപമാണിത്. എല്ലാ വരികളുടെയും സാരാർത്ഥം താഴെ വിശദീകരിച്ചു നൽകിയിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചിന്താദർശനം
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 26
  • അച്ചടി: Suvarnaprakashini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – New Deccan Readers Book-2

1939 ൽ Osmania University, metriculation class ന്  വേണ്ടി പ്രസിദ്ധീകരിച്ച New Deccan Readers Book എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - New Deccan Readers Book-2

1939 – New Deccan Readers Book-2   

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:New Deccan Readers Book-2
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 154
  • അച്ചടി: Oxford University Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 Adarsh Balak – Part-3

1959  ൽ വിദ്യാർത്ഥിമിത്രം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച  Adarsh Balak എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959-adarsh-balak-part-3
1959-adarsh-balak-part-3

മെറ്റാഡാറ്റയും  ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Adarsh Balak
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Vidhyarthy mithram Press, Kottaym
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1991- Centre For Teacher Education Kollam Magazine

1991- ൽ, കൊല്ലം ജില്ലയിലുള്ള Centre for Teacher Education എന്ന വിദ്യാഭ്യാസസ്ഥാപനം പുറത്തിറക്കിയ കോളേജ് മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1991- Centre For Teacher Education Kollam Magazine

കോളേജ് അദ്ധ്യാപകരുടെ ചെറുലേഖനങ്ങൾ ,കുട്ടികളുടെ രചനകൾ ,അക്കാഡമിക് റിപ്പോർട്ടുകൾ ,ഭാരവാഹികൾ, മറ്റു മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : Centre For Teacher Education Kollam Magazine
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Akshaya Printers,Pallimukku, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

2010-ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും
ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിൻ്റെയും സമഗ്രവും വ്യത്യസ്‌തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയിൽ എഴുതപ്പെട്ടു. നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ചും ചർച്ച ചെയ്യുന്ന പുസ്‌തകം,മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും, വ്യക്തിപ്രഭാവങ്ങളും സാംസ്‌കാരികവികാസങ്ങളും
മനസ്സിലാക്കുവാൻ ഉപകരിക്കുന്നു .

മനുഷ്യജീവിതത്തിൻ്റെ ഗുണപരമായ വളർച്ചയ്ക്കും സമൂഹത്തിൻ്റെ
സർവതോൻമുഖമായ വികസനത്തിനും ശാസ്ത്രവും സാങ്കേതിക വിദ്യകളും ചേർന്ന് ഗണ്യമായ സംഭാവനയാണ്  നൽകിക്കൊണ്ടിരിക്കുന്നത്, എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കുവാനും ചൂഷണത്തിൻ്റെ പുതിയ വിദ്യകൾ വികസിപ്പിക്കുവാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ശാസ്ത്രീയ യുക്തി കൈയൊഴിയണം എന്നു വാദിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രത്തിൻ്റെ നിഷേധാത്മക വശങ്ങളോട് കണ്ണടയ്ക്കാതെ തന്നെ അതിൻ്റെ ഗുണപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യപുരോഗതിക്ക് ശാസ്ത്രം നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന മഹത്തായ ഒരു കൃതിയാണ് ശ്രീ. പി. ഗോവിന്ദപ്പിള്ള എഴുതിയ “വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം” എന്ന ഈ പുസ്തകം.

ഇതിൻ്റെ ആദ്യഭാഗങ്ങളിൽ നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട് ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധം വിശദമാക്കുന്നു . പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ സംഭവിച്ച വൈജ്ഞാനിക വിപ്ലവം യൂറോപ്പിന് മേൽക്കോയ്മ നേടിക്കൊടുക്കുകയും, ലോക ചരിത്രത്തെയാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സയൻ്റിഫിക് റവല്യൂഷൻ്റെ വിവിധ വശങ്ങൾ വെളുപ്പെടുത്തികൊണ്ട് കലയും സാഹിത്യദർശനങ്ങളും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്ര സംരംഭങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നും, വൈജ്ഞാനിക വിപ്ലവത്തിൻ്റെ ചരിത്രം എന്നതിനപ്പുറം  സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി തൻ്റെ കൃതി മാറുന്നതെങ്ങനെയെന്നും പി.ജി. വ്യക്തമാക്കുന്നു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Vijnanamudranam Press, Nalanda
  • താളുകളുടെ എണ്ണം: 664
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – മനുഷ്യവർത്തനം

1971 -ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എഡ്യുകേഷൻ പ്രസിദ്ധീകരിച്ച മനുഷ്യവർത്തനം എന്ന മനഃശാസ്ത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1971 – മനുഷ്യവർത്തനം
1971 – മനുഷ്യവർത്തനം

മനഃശാസ്ത്രത്തിൻ്റെ പ്രായോഗികമായ പ്രയോജനം എത്രകണ്ട് മനുഷ്യരിൽ വിപുലമാണെന്ന് മനസ്സിലാക്കിതരുന്ന ഒരു പുസ്തകമാണു മനുഷ്യവർത്തനം. മനഃശാസ്ത്രത്തിൻ്റെ വിവിധ ശാഖകളെ കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രം, വ്യാവസായിക മനഃശാസ്ത്രം, സാമൂഹ്യ മനഃശാസ്ത്രം, ചികിൽസാനുബന്ധിയായ മനഃശാസ്ത്രം, കുറ്റങ്ങളുടെ മനഃശാസ്ത്രം, ബാഹ്യാന്തരീക്ഷത്തിൽ പോകുന്നവരുടെ മനഃശാസ്ത്രം എന്നിങ്ങനെ വിവിധ മനഃശാസ്ത്രശാഖകളെ കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര് : മനുഷ്യവർത്തനം
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 148
  • അച്ചടി : Press Ramses, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – ഈശപ്രസാദം – ഒരു ഖണ്ഡകാവ്യം – മേരി ജോൺ തോട്ടം

1934ൽ പ്രസിദ്ധീകരിച്ച, സിസ്റ്റർ മേരി ജോൺ തോട്ടം രചിച്ച ഈശപ്രസാദംഒരു ഖണ്ഡകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1934 – ഈശപ്രസാദം – ഒരു ഖണ്ഡകാവ്യം – മേരി ജോൺ തോട്ടം

‘മേരി ജോൺ തോട്ടം’ എന്ന പേരിലും അറിയപെടുന്ന സിസ്റ്റർ മേരീ ബനീഞ്ജ,ഈശപ്രസാദം‘ എഴുതിയിരിക്കുന്നത് ബൈബിൾ കഥയിലെ – അബ്രഹാം ഇസഹാക്കിനെ – ബലികൊടുക്കുവാൻ തയ്യാറാക്കുന്നത് ആധാരമാക്കിയുള്ള ഖണ്ഡകാവ്യമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഈശപ്രസാദംഒരു ഖണ്ഡകാവ്യം
  • രചന :
  • പ്രസിദ്ധീകരണ വർഷം : 1934
  • താളുകളുടെ എണ്ണം : 36
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

1982 – ക്രിസ്തീയ സംഗീത രത്നാവലി

1982-ൽ പ്രസിദ്ധീകരിച്ച, മഹാകവി കെ വി സൈമൺ എഴുതിയ ക്രിസ്തീയ സംഗീത രത്നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്തോത്ര ഗീതങ്ങൾ, ഉപദേശ ഗീതങ്ങൾ, പ്രത്യാശാ ഗീതങ്ങൾ, സുവിശേഷ ഗീതങ്ങൾ, പ്രഭാത കീർത്തനങ്ങൾ, വിവാഹഗീതങ്ങൾ, സങ്കീർത്തനങ്ങൾ ഇങ്ങന വിവിധ വിഭാഗത്തിലുള്ള ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ക്രിസ്തീയ സംഗീത രത്നാവലി
  • താളുകളുടെ എണ്ണം: 294
  • രചയിതാവ്:  കെ വി സൈമൺ
  • അച്ചടി:  Ebenezer Press, Kumbanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – The Golden Earth- Michael West

1963 -ൽ  Longmans, Green & Co. പ്രസിദ്ധീകരിച്ച്, Michel West രചിച്ച The Golden Earth  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. 

 1963 - The Golden Earth- Michael West
1963 – The Golden Earth- Michael West

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Golden Earth
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:84
  • അച്ചടി: Peninsula Press, Hongkong
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956-Mat And Asiah

1956-ൽ  Longmans, Green & Co. പ്രസിദ്ധീകരിച്ച  MAT AND ASIAH  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. Little Readers For Beginners എന്ന സീരീസിലുള്ള ഒരു പുസ്തകം ആണ് ഇത്.

 1956-Mat And Asiah
1956-Mat And Asiah

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Mat And Asiah
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം:20
  • അച്ചടി:  Western Printing At Great Britain
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി