1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ എഴുതിയ സാഹിത്യ ചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കോട്ടയത്ത് വെച്ചു നടന്ന അഖിലകേരള പുരോഗമന സാഹിത്യസംഘടനയുടെ രണ്ടാം വാർഷിക സമ്മേളനത്തിൽ ചങ്ങമ്പുഴ നടത്തിയ അധ്യക്ഷപ്രസംഗമാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത്
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
1962-ൽ പ്രസിദ്ധീകരിച്ച, കെ. കുഞ്ഞുകൃഷ്ണപിള്ള എഴുതിയ കോഴിവളർത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വലിയ മുതൽമുടക്കില്ലാതെ വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലുകളിലൊന്നാണ് കോഴി വളർത്തൽ. ശാസ്ത്രീയമായി കോഴിവളർത്തുന്നത് എങ്ങനെയെന്ന് രസകരമായി കഥാരൂപത്തിൽ എഴുതിയിരിക്കുന്നു
ഈ പുസ്തകത്തിൻ്റെ മുൻ/പിൻ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
Through this post we are releasing the scan of the Mount Carmel College Bangalore Annual 2002-2003.
2003 – Mount Carmel College Bangalore Annual
The annual provides the details of the activities of the college during the academic year 2002-03 and features creative writing by the students. It contains the Annual Report of the College for the year 2002-03 and various articles and poems written by the students in English, Hindi, Tamil, Kannada and French and Sanskrit. Photos of the Arts and Sports events, and achievers in academic and extracurricular activities during the academic year are also part of this annual.
1982,84,85,87,88 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങിയ രണരേഖയുക്തിവാദ മാസികയുടെ ലഭ്യമായ 17 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വെക്കുന്നത്
രണരേഖ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
രണരേഖ യുക്തിവാദ മാസിയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
1956ൽ പ്രസിദ്ധീകരിച്ച, എ.പി. വാസുനമ്പീശൻ എഴുതിയ കുട്ടികളുടെ ഗാന്ധിസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – കുട്ടികളുടെ ഗാന്ധിസം – എ.പി. വാസുനമ്പീശൻ
പല വിഷയങ്ങളെ കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ അഭിപ്രായങ്ങളെ സംഗ്രഹിച്ചുകൊണ്ട് എഴുതിയ ബാലസാഹിത്യ കൃതിയാണ് ഈ പുസ്തകം. മനുഷ്യജീവിതത്തിൻ്റെ നാനാവശങ്ങളെയും സൂക്ഷ്മമായി സ്പർശിക്കുന്ന 100 ഗാന്ധി തത്വങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
1950-ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ എഴുതിയ വിജയകരമായ പിന്മാറ്റം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – വിജയകരമായ പിന്മാറ്റം – പി.കെ. രാജരാജവർമ്മ
1941 ലെ ബർമ്മാ ആക്രമണത്തിൽ നിന്ന് അന്നു് റംഗൂണിലുണ്ടായിരുന്ന രചയിതാവ് രക്ഷപ്പെടുകയും വളരെ സഹനങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുകയുമുണ്ടായി. റംഗൂണിലും, യാത്രയിലും അദ്ദേഹം കണ്ട യുദ്ധ കാഴ്ചകളും, സുഹ്രുത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ യുദ്ധവിവരങ്ങളും, അവരും മറ്റുള്ളവരും അനുഭവിച്ച യാതനകളും വർണ്ണിക്കുന്ന ഒരു പുസ്തകമാണിത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
1969-ൽ പ്രസിദ്ധീകരിച്ച, എം. ഡാനിയൽ കണിയാങ്കട എഴുതിയ ചാരിത്ര വിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1969 – ചാരിത്ര വിജയം – എം. ഡാനിയൽ കണിയാങ്കട
പൗളിനോസ് പാതിരിയാൽ രചിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സംകൃത മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ വിഖ്യാതമായ കൃതിയാണ് ജനോവാപർവ്വം. പ്രസ്തുത കൃതിയുടെ ഇതിവൃത്തം കേന്ദ്രമാക്കി രചിച്ചിട്ടുള്ള മഹാകാവ്യമാണ് ഈ ഗ്രന്ഥം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
1981 – ൽ പ്രസിദ്ധീകരിച്ച രണരേഖ യുക്തിവാദ മാസികയുടെ പുസ്തകം 02 ലക്കം 05- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1981 – രണരേഖ യുക്തിവാദ മാസിക പുസ്തകം 02 ലക്കം 05
കൊല്ലത്തു നിന്നും യുക്തിവാദി സംഘ നേതാവ് ശ്രീനി പട്ടത്താനത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് രണരേഖ യുക്തിവാദ മാസിക. ഇടമറുകായിരുന്നു ഈ മാസികയുടെ മുഖ്യ ഉപദേഷ്ടാവ്. എൺപതുകളുടെ അവസാനത്തോടെ ഈ പ്രസിദ്ധീകരണത്തിൻ്റെ പ്രസാധനം നിലച്ചു.
രണരേഖയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ മത വിശ്വാസങ്ങളെയും സാംസ്‌കാരിക അന്ധതകളെയും വസ്തുതാപരമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നു. വിശ്വാസത്തിൻ്റെ പേരിൽ നില നിൽക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നുകാട്ടാൻ ഈ മാസിക ശ്രമിക്കുന്നു. മാസികയുടെ മുഖ്യലക്ഷ്യം യുക്തിയും ശാസ്ത്രബോധവും ഉപയോഗിച്ച് സാമൂഹികപരിഷ്കരണത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു. ഇതിലെ ലേഖനങ്ങളിൽ ദാർശനികതയുടെയും സാമൂഹിക ചിന്തയുടെയും ശക്തമായ സ്വാധീനം കാണാൻ കഴിയും. മതാന്ധതയെ ചോദ്യം ചെയ്യുവാനും വ്യക്തിഗത സ്വാതന്ത്ര്യത്തിനും ബോധവൽക്കരണത്തിനും രണരേഖ വളരെയധികം പ്രാധാന്യം നല്കി.
1981 ഡിസംബറിൽ പുറത്തിറക്കിയ പുസ്തകത്തിൻ്റെ ഉള്ളടക്കം എം സി ജോസഫ് അന്തരിച്ചപ്പോൾ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന് അദ്ദേഹം നല്കിയ സംഭാവനകളെക്കുറിച്ചും ഒരു ഗുരുനാഥൻ എന്ന നിലയിൽ അദ്ദേഹവുമായി ഇടമറുകിനുണ്ടായിരുന്ന ബന്ധത്തെക്കുറിക്കുറിച്ചും അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെകുറിച്ചും വിശദീകരിക്കുന്നു. തികച്ചും സ്വതന്ത്ര ചിന്തകനായിരുന്ന എം. സി-യുടെ ഭാഷാശൈലി സരളവും സുന്ദരവുമാണ്. കുറിപ്പുകൾ എന്ന പേരിൽ വിമർശനങ്ങളും എഴുതിയിരുന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകളാൽ യുക്തിവാദി മാസിക നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി തീർന്നപ്പോൾ ആ ചുമതല ധൈര്യപൂർവ്വം ഏറ്റെടുത്തു നാൽപതു വർഷത്തോളം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഡോ അംബേദ്ക്കർ ജാതി-ബ്രാഹ്മണ മേധാവിത്വം മുസ്ലിം വർഗീയത എന്നിവയെ കുറിച്ചെഴുതിയ ലേഖനം, കൂടാതെ ഒരു മിനിക്കഥ, സംഘടനാപരമായ വാർത്തകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു ഈ ലക്കത്തിൽ.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
രണരേഖ യുക്തിവാദ മാസിയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
സി.വി. താരപ്പൻ രചിച്ച വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ – സി.വി. താരപ്പൻ
നാലാം നൂറ്റാണ്ടിനു ശേഷമാണ് ശിശുസ്നാനം സഭയിലെ ഒരു സാർവ്വദേശീയ ആചാരമായി മാറുന്നതെന്നും, സ്നാനപ്പെട്ടവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും ബൈബിൾ വചനങ്ങളും, സഭാചരിത്രവും, ചരിത്ര പണ്ഡിതന്മാരുടെ ഉദ്ധരണികളും ആയുധമാക്കി സമർത്ഥിക്കുകയാണ് രചയിതാവ് ഈ ലഘുലേഖയിൽ ചെയ്യുന്നത്.
കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
പേര് : വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ