1924 - ശതമുഖ രാമായണം കിളിപ്പാട്ട്
Item
ml
1924 - ശതമുഖ രാമായണം കിളിപ്പാട്ട്
en
1924-Satamukharamayanam Kilippattu
1924
40
ഭാഷാ കവിചക്രവർത്തിയായ തുഞ്ചത്ത് എഴുത്തച്ഛൻ്റെ കൃതിയായി “ശതമുഖരാമായണം കിളിപ്പാട്ട്” എന്നൊരു ഗ്രന്ഥമുണ്ടെന്ന് ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരവർകളുടെ‘ഭാഷാചരിത്ര’ത്തിലൂടെയും മറ്റും ഭാഷാപ്രേമികൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഈ ഗ്രന്ഥം ഇതുവരെ സമ്പൂർണ്ണമായി അച്ചടിക്കപ്പെട്ടതായി അറിവില്ല. ഇതിൻ്റെ മൂന്നാം പാദത്തിൽ നിന്നുള്ള ഒരു ഭാഗം ‘പദ്യമഞ്ജരി’യിൽ ഉൾപ്പെടുത്തിയിരുന്നു, ആ ഭാഗം മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളു. പ്രധാന ഇതിവൃത്തം സീതാദേവി ശതമുഖ രാവണനെ (നൂറു തലയുള്ള രാവണൻ) വധിക്കുന്നതാണ്. രാമന് പത്തു തലയുള്ള രാവണനെ മാത്രമേ വധിക്കാൻ കഴിഞ്ഞുള്ളൂ എന്നും, എന്നാൽ അതിനേക്കാൾ ശക്തനായ നൂറു തലയുള്ള രാവണനെ വധിക്കാൻ സീത ഭദ്രകാളി രൂപം ധരിച്ച് യുദ്ധം ചെയ്യുന്നു എന്നും ഇതിൽ വിവരിക്കുന്നു. ഇത് വാല്മീകി രാമായണത്തിലോ അദ്ധ്യാത്മ രാമായണത്തിലോ കാണുന്ന കഥയല്ല. മറിച്ച് അത്ഭുത രാമായണം ശാക്തേയ പാരമ്പര്യങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള കഥയാണ്.