1939-ൽ ശ്രീ രാമവർമ്മ ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, പ്രഹ്ലാദചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – പ്രഹ്ലാദചരിതം കിളിപ്പാട്ട്
മലയാളത്തിലെ പ്രശസ്തമായ കിളിപ്പാട്ട് കാവ്യങ്ങളിലൊന്നാണ് പ്രഹ്ലാദചരിതം കിളിപ്പാട്ട് . മഹാഭാഗവതത്തിലെ പ്രഹ്ലാദകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതിയിൽ ഭക്തിയുടെ മഹത്വം പ്രധാനമായി അവതരിപ്പിക്കുന്നു.
1968-ൽ പ്രസിദ്ധീകരിച്ച, തെങ്കൈലനാഥോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കൊച്ചി മലയാള ഭാഷാപരിഷ്കരണക്കമ്മിറ്റി ശ്രീരാമഗ്രന്ഥാവലി സീരീസിൽ 38-മതായി പുറത്തിറക്കിയ ചമ്പൂ പ്രബന്ധമാണ് തെങ്കൈലനാഥോദയം. സംസ്കൃതവും മലയാളവും ഇടകലർത്തിയെഴുതുന്ന മണിപ്രവാളശൈലിയിലാണ് ഇതിൻ്റെ രചന. ചാക്യാന്മാർ കൂത്തു പറയുന്നതിന് ചമ്പൂകാവ്യങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഒരു വാദമുണ്ട്. പ്രബന്ധം പറയാൻ ഉപയോഗിച്ചിരുന്നതു കൊണ്ടാവണം ചമ്പൂപ്രബന്ധം എന്ന് പറഞ്ഞു വരുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയുടെ വർണ്ണനയാണ് ഇതിലെ വിഷയം. കൈലൈ എന്ന് പ്രാചീനമലയാളത്തിൽ കൈലാസത്തിനു പര്യായമുണ്ട്. കൈലാസവാസിയായ ശിവൻ താമസിക്കുന്ന ഇടമായതുകൊണ്ട് തെക്കൻ കൈലാസമെന്ന അർത്ഥത്തിലാണ് തെങ്കൈല എന്ന പ്രയോഗം.
ശ്രീനീലകണ്ഠകവിയാണ് ഈ കൃതി രചിച്ചത്. കൃതിയുടെ രചനാകാലത്തെപ്പറ്റിയുള്ള സൂചന മാത്രമേ പുസ്തകത്തിലുള്ളൂ. 1591 മുതൽ 1615 വരെ ഭരിച്ചിരുന്ന വീരകേരളവർമ്മത്തമ്പുരാൻ്റെ ആശ്രിതനായിരുന്നു കവി. സാമൂതിരിയുമായുള്ള യുദ്ധത്തിനു പോവുകയായിരുന്ന രാജാവ് ശിവരാത്രിദിവസം ത്രിശ്ശിവപേരൂർ ക്ഷേത്രം സന്ദർശിക്കുകയും അവിടെ സന്നിഹിതനായിരുന്ന ശ്രീ നീലകണ്ഠകവിയോട് തെങ്കൈലനാഥൻ്റെ പ്രതിഷ്ഠയെ വർണ്ണിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമാണ് ഈ ചമ്പൂകാവ്യം. 16-17 നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിൻ്റെ ചലനചിത്രം ഈ മണിപ്രവാളചമ്പുവിലെ വർണ്ണനകളിൽ നിന്നും ലഭിക്കുന്നതുകൊണ്ട് ഇതിൻ്റെ ചരിത്രപ്രാധാന്യം സ്പഷ്ടമാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ കൃതിക്ക് വിശദമായ അവതാരിക എഴുതിയിട്ടുള്ളത്.
1949 – ൽ പ്രസിദ്ധീകരിച്ച, സി.കെ. സബാസ്റ്റ്യൻ രചിച്ച കേശത്യാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1949 – കേശത്യാഗം – സി.കെ. സബാസ്റ്റ്യൻ
സാമൂഹ്യപ്രസക്തമായ ഒരു ലഘു നോവലാണ് കേശത്യാഗം. മറ്റുള്ളവരുടെ താല്പര്യപ്രകാരം കന്യാമഠത്തിൽ ചേരേണ്ടി വന്ന മേരിക്കുട്ടിയുടെ കഥയാണിത്. മേരിക്കുട്ടിയുടെ ആത്മസംഘർഷങ്ങളും ആശാഭംഗങ്ങളും ഈ ചെറു നോവലിൽ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
1952 – ൽ പ്രസിദ്ധീകരിച്ച, കുലശേഖരരാജ രചിച്ച മുകുന്ദമാലാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952- മുകുന്ദമാലാ – കുലശേഖരരാജ
വിഷ്ണുസ്തോത്ര കാവ്യമാണ് മുകുന്ദമാല. സംസ്കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ചേര ചക്രവര്ത്തിയായ കുലശേഖര രാജാവാണ് ഈ കൃതിയുടെ രചന നടത്തിയത്.
1964 – ൽ പ്രസിദ്ധീകരിച്ച, ജ്ഞാനാനന്ദ സരസ്വതി വ്യാഖ്യാനം തയ്യാറാക്കിയ അഷ്ടാവക്രഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1964 – അഷ്ടാവക്രഗീത
വേദാന്തശാസ്ത്രത്തിലെ ശേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. അഷ്ടാവക്രമഹർഷിയും ജനക മഹാരാജാവും തമ്മിൽ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു അദ്വൈത വേദാന്തകൃതിയാണിത്. അനുഷ്ടുപ്പു വൃത്തത്തിൽ 298 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
1967 – ൽ പ്രസിദ്ധീകരിച്ച, കേശവരു് വാസുദേവരു് രചിച്ച ജലന്ധരാസുരവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – ജലന്ധരാസുരവധം – കേശവരു് വാസുദേവരു്
വീരരസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് രചിക്കപ്പെട്ട ആട്ടക്കഥയാണ് ജലന്ധരാസുരവധം. അലങ്കാര ഭ്രമം താരതമ്യേന കുറവായ ഈ കൃതിയിൽ സംസ്കൃത ഭാഷയോടുള്ള താൽപര്യം പ്രകടമാണ്. കൽപ്പക ലൈബ്രറി സീരീസിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ആട്ടക്കഥയാണ് ജലന്ധരാസുരവധം.
1965 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ധാർമ്മിക മൂല്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1965 – ധാർമ്മിക മൂല്യങ്ങൾ – കെ. ദാമോദരൻ
ധാർമ്മിക മൂല്യങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ധാർമ്മിക മൂല്യങ്ങൾക്ക് സാമൂഹ്യ വ്യവസ്ഥകളെ വളരെ നന്നായി സ്വാധീനിക്കാൻ സാധിക്കുമെന്ന് ഉദാഹരണങ്ങളിലൂടെ ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയ്ക്കുള്ള കാരണങ്ങളും ഫലങ്ങളും കൂടി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
Through this post, we are releasing the digital scans of Coconut Bulletin – Volume – VI – Issue 01, 02, 03, 04, 05, 06, 07, 08 09,10, 11&12 published in the year 1952 & 1953.
1952 -1953 – Coconut Bulletin – Vol. VI Issues 12
The Coconut Bulletin, the Indian Central Coconut Committee’s primary monthly publication during 1952–1953, edited by K. Gopalan and printed in Ernakulam, Kerala, bridged agricultural scientists, policymakers, and coconut growers amid India’s push for scientific farming modernization. Key content emphasized pest and disease control from new research stations in Kayangulam and Kasaragod, including chemical injections for red palm weevil, biological controls like ants against bugs, and updates on Kerala’s Root Wilt crisis. Issues also covered agronomy topics such as morphological abnormalities in palms, manuring with green manure and river silt, alongside monthly market surveys of copra and oil prices in hubs like Cochin and Alleppey, plus discussions on the 1952 Coconut Committee Amendment Bill to enhance research funding through expanded oil mill taxation.
1948-ൽ പ്രസിദ്ധീകരിച്ച, കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1921-ൽ ചേർന്ന കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ മൂന്നാം കോൺഗ്രസ്സ് അംഗീകരിച്ച അടിസ്ഥാനപ്രമാണങ്ങളിൽ പാർട്ടി സംഘടനയുടെ പ്രവർത്തനങ്ങളുടെ പൊതു തത്വങ്ങൾ, സംഘടനയിലെ ജനാധിപത്യപരമായ കേന്ദ്രീകരണം, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ കടമകൾ, വിപ്ലവകരമായ പ്രചാരവേലയും പ്രക്ഷോഭവും, രാഷ്ട്രീയസമരം സംഘടിപ്പിക്കൽ, പാർട്ടിഘടനയുടെ ആന്തരരൂപം, സമരസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടുന്ന നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ, കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ ഭരണഘടനയും നിയമങ്ങളും എന്നീ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു
1931– ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ ഗുരുക്കളാൽ പല പ്രബന്ധങ്ങളിൽ നിന്നും പരിഭാഷപ്പെടുത്തിയ നൊവേന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1931 – നൊവേന
നവനാൾ ജപങ്ങൾ ആഘോഷമായി പള്ളികളിൽ നടത്തുമ്പോൾ അനുസരിക്കേണ്ട ക്രമത്തേക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.ഇതിലെ 49,50 പേജുകൾ നഷ്ടമായിട്ടുണ്ട്.
നവനാൾ ആരുടെ തിരുന്നാളിനെപ്പറ്റി നടത്തുവാൻ വിചാരിക്കുന്നുവൊ ആ പുണ്യവാൻ്റെ സ്വരൂപം ഇരിക്കുന്ന പീഠം വിശേഷമായി അലങ്കരിച്ച് പ്രത്യേകമായി നവനാൾ ജപങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കുന്നു.