1968 ൽ പ്രസിദ്ധീകരിച്ച, കെ.വി. മാനൻഗുരുക്കൾ രചിച്ച ദിവാകരചിന്ത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – ദിവാകരചിന്ത – കെ.വി. മാനൻഗുരുക്കൾ
ചിന്താവിഷ്ടയായ സീതയുടെ ചുവടു പിടിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു ഭാവകാവ്യമാണ് ദിവാകരചിന്ത. കുമാരനാശാൻ്റെ കഥാപാത്രങ്ങളായ നളിനീദിവാകരന്മാരാണ് ഈ കൃതിയിലും കേന്ദ്രകഥാപാത്രങ്ങൾ.
1978-ൽ പ്രസിദ്ധീകരിച്ച, സർഗ്ഗീസ് എഴുതിയ നേതാക്കന്മാരുടെ നേതാവ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1978 – നേതാക്കന്മാരുടെ നേതാവ്
ക്രിസ്തുനാഥൻ്റെ ദിവ്യോപദേശങ്ങളേയും നേട്ടങ്ങളേയും പറ്റിയുള്ള സമഗ്രമായ ഒരു പഠനമാണ് ഈ സൽഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ക്രിസ്തുവിനെ നേതാക്കന്മാരുടെ നേതാവായി അദ്വീതീയ നേതാവായി ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.കേവലം ഒരു കഥകഥനമല്ല ഗ്രന്ഥകാരൻ ഇവിടെ നടത്തിയിരിക്കുന്നത്. ക്രിസ്തുനാഥൻ്റെ ജീവിതത്തേയും പ്രബോധനങ്ങളേയും കുറിച്ചുള്ള ഒരു തത്വവിചാരം കൂടിയാണ് ഇത്.
1946ൽ പ്രസിദ്ധീകരിച്ച Harriet Beecher Stowe രചിച്ച Uncle Toms Cabin എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – Uncle Toms Cabin – Harriet Beecher Stowe
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Through this post, we are releasing the digital scans of The Zamorins College Magazine – Volume – XVII – Issue 01, 02and Volume XVIII Issue 01 published in the year 1945.
1945 – The Zamorins College Magazine – Volume – XVII – Issue 01, 02 and Volume XVIII Issue 01
The 1945 editions of Zamorin’s college Magazine comprises of both English and Malayalam Sections. The English section was edited by K. Damodaran Thampan and P. Gopalan Nayar. while the Malayalam section was edited by D. Rama Varier and V. T. Vasudeva Paniker. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance. Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.
1967-ൽ പ്രസിദ്ധീകരിച്ച, ലെനിൻ എഴുതിയ സംസ്കാരവും സാംസ്കാരിക വിപ്ലവവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്സംസ്കാരവും സാംസ്കാരിക വിപ്ലവവും
റഷ്യൻ വിപ്ലവത്തിനു ശേഷമുള്ള കാലഘട്ടത്തിൽ, പുതിയ സമൂഹരചനയ്ക്ക് സംസ്കാരത്തിന്റെ പങ്ക് എന്താണ് എന്ന ചോദ്യത്തിന് മറുപടി നൽകുന്ന ലെനിന്റെ വിവിധ ലേഖനങ്ങളും പ്രസംഗങ്ങളും ചേർന്നതാണ് ഈ ഗ്രന്ഥം. സംസ്കാരം എന്നത് നിലനിൽക്കുന്ന സാമൂഹികഘടനകളോടും സാമൂഹികരീതികളോടും ഇടപെടുന്ന പ്രക്രിയയാണ്. വിപ്ലവം മാത്രമല്ല, സാമൂഹികഘടനകളിൽ മാറ്റങ്ങൾ വരുത്തുവാൻ സാംസ്കാരികോന്മുഖമായ ചില നീക്കങ്ങൾ അത്യന്താപേക്ഷിതമാകുന്നു. സംസ്കാരത്തെ വർഗ്ഗസമരത്തിന്റെ ഭാഗമായാണ് ലെനിൻ കാണുന്നത്.
1960–70 കാലഘട്ടത്തിൽ, ഇടതുപക്ഷ സാംസ്കാരിക സംഘടനകൾക്കും സാഹിത്യ–കലാപ്രസ്ഥാനങ്ങൾക്കും ഈ പുസ്തകം വലിയ സ്വാധീനം ചെലുത്തി. പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് പി. നാരായണൻ നായർ ആണ്
1921-ൽ പ്രസിദ്ധീകരിച്ച, പടയും പടക്കോപ്പും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്പടയും പടക്കോപ്പും
ദേശങ്ങൾ പിടിച്ചടക്കുന്നതിനായി മനുഷ്യർ യുദ്ധം ചെയ്യുന്നത് പണ്ടു മുതലേ ഉള്ള ഏർപ്പാടായിരുന്നു. ഇത്തരത്തിൽ യുദ്ധം ചെയ്യുന്നതിനായി രാജ്യങ്ങൾ വിവിധ തരത്തിൽ അവരവരുടെ സൈന്യങ്ങളെ നിർമ്മിക്കുകയും പോരടിക്കുകയും ചെയ്തു പോന്നു. സൈന്യവിഭാഗങ്ങളിൽ കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട ഇങ്ങനെ വിവിധ മുന്നണികൾ ഉണ്ടായി. ഓരോ രാജ്യങ്ങൾക്കും അവരവരുടെതായ യുദ്ധതന്ത്രങ്ങൾ ഉണ്ടായിരുന്നു. ചാരവൃത്തിക്കായി അവർ ആളുകളെ നിയോഗിച്ചിരുന്നു. ഇങ്ങനെ പഴയകാലത്തെ പടയെക്കുറിച്ചും പടക്കോപ്പുകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ
1948 – ൽ “മദിരാശിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഏക മലയാള മാസിക” എന്ന ടാഗ് ലൈനോടെ പ്രസിദ്ധീകരിച്ചിരുന്ന മാസികയായ കേരളോദയം മാസികയുടെ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1948 – കേരളോദയം മാസിക
1948 -ൽ മദിരാശിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളോദയം മാസികയുടെ നാലു ലക്കങ്ങൾ മാത്രമാണ് നമ്മുക്ക് ഡിജിറ്റൈസേഷനുവേണ്ടി ലഭ്യമായിട്ടുള്ളത്. ഇതിൽ നാലാമതായി ലഭിച്ചിരിക്കുന്ന ലക്കത്തിൻ്റെ ഉള്ളടക്കത്തിൽ മാസികയുടെ പ്രസിദ്ധീകരണം മദിരാശിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് മാറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മാസികയെക്കുറിച്ചുള്ള മെറ്റാഡാറ്റ (പ്രസിദ്ധീകരണ വർഷം, മാസം, ലക്കം നമ്പർ തുടങ്ങിയ വിവരങ്ങൾ) മാസികയ്ക്ക് അകത്തോ മറ്റിടങ്ങളിലോ ലഭ്യമല്ല. നിലവിൽ മെറ്റാഡാറ്റയിൽ ചേർത്തിരിക്കുന്ന 1948 എന്ന വർഷം മാസികയ്ക്ക് അകത്തെ ലേഖനങ്ങളിൽ നിന്നുള്ള സൂചനകളിൽ നിന്ന് എടുത്തതാണ്. വി. മാധവൻ നായർ ആണ് ഈ മാസികയുടെ എഡിറ്റർ.
മലയാളത്തിലെ ആദ്യകാല സാഹിത്യ മാസികകളിൽ ഒന്നായിരുന്നു കേരളോദയം. സാഹിത്യ സാംസ്ക്കാരികരംഗത്ത് സ്വാധീനം ചെലുത്തിയിരുന്ന മാസികയിൽ ഗദ്യകൃതികളും, ലേഖനങ്ങളും, കവിതകളും, വിമർശനങ്ങളും, കുട്ടികൾക്കായുള്ള ചെറുകഥകളും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. അന്നത്തെ പ്രശസ്തരായ എഴുത്തുകാരുടെ സംവാദങ്ങളും, ലേഖനങ്ങളും, കൃതികളും ഈ മാസികയിൽ കാണുവാൻ സാധിക്കുന്നു.
1953 – ൽ പ്രസിദ്ധീകരിച്ച, കെ. രാമകൃഷ്ണപ്പിള്ളഎഴുതിയ എൻ്റെ നാടുകടത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – എൻ്റെ നാടുകടത്തൽ – കെ. രാമകൃഷ്ണപ്പിള്ള
കെ. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥാപരമായ കൃതികളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് “എൻ്റെ നാടുകടത്തൽ”. 1904-ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവിന്റെ അനുഭവങ്ങളും പശ്ചാത്തലവും അവതരിപ്പിക്കുന്ന ആത്മകഥാസ്വഭാവമുള്ള രചനയാണ് ഇത്. കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായിരുന്ന കെ. രാമകൃഷ്ണപ്പിള്ളയുടെ ദേശീയവീക്ഷണത്തെയും ജനാധിപത്യബോധത്തെയും അനാവരണം ചെയ്യുകയും, കേരളത്തിലെ ദേശീയ പ്രസ്ഥാനം, രാഷ്ട്രീയ ചരിത്രം, സാമൂഹ്യ അവസ്ഥകൾ തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന കൃതിയാണിത്.
Through this post, we are releasing the digital scans of The Zamorins College Magazine – Volume – XVIII – Issue 02 published in the year 1946.
1946 – The Zamorins College Magazine – Volume – XVIII – Issue 02
The 1946 edition of Zamorin’s college Magazine comprised both English and Malayalam Sections. The English section was edited by K. Damodaran Thampan and P. Gopalan Nayar. while the Malayalam section was edited by D. Rama Varier and V. T. Vasudeva Paniker. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance. Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.
1954 – ൽ ശൂരനാട്ടു കുഞ്ഞൻപിള്ള പ്രസിദ്ധീകരിച്ച അലങ്കാരസംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – അലങ്കാരസംക്ഷേപം – അജ്ഞാത കർതൃകം
ഭാഷാ അലങ്കാരങ്ങളെക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥമാണ് അലങ്കാരസംക്ഷേപം. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് പല വാദങ്ങളും നിലനിൽക്കുന്നു. മഹാകവി ഉള്ളൂർ അലങ്കാരസംക്ഷേപം എന്ന പേരിൽ ഈ ഗ്രന്ഥത്തെ കേരളസാഹിത്യചരിത്രം ഒന്നാം
വാല്യത്തിൽ ഉൾപ്പെടുത്തി പ്രതിപാദിച്ചിട്ടുണ്ട്.