1931 – ചിലപ്പതികാരം – ഇളങ്കോവടികൾ – നെന്മാറ പി. നാരായണൻ നായർ

ഇളങ്കോവടികൾ രചിച്ച് ബഹുഭാഷാ പണ്ഡിതനായ നെന്മാറ പി. നാരായണൻ നായർ പരിഭാഷപ്പെടുത്തിയ ചിലപ്പതികാരം എന്ന കാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തമിഴിൽ ഉണ്ടായിട്ടുള്ള പുരാതന കാവ്യ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായതത്രെ ചിലപ്പതികാരം. വിവാഹാനന്തരം വിഷയലമ്പടനായി നിർധനനായ കോവലൻ പശ്ചാത്തപിച്ച് പതിവ്രതയായ പത്നി കണ്ണകിയെ ശരണം പ്രാപിക്കുന്നു. ഉപജീവനത്തിനായി അവർ മധുരാ നഗരത്തിൽ ചെന്ന് കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തട്ടാൻ്റെ ചതിപ്രയോഗത്തിൽ രാജഭടന്മാരാൽ വധിക്കപ്പെടുന്നു. ഈ വിവരം അറിഞ്ഞ കണ്ണകി രാജധാനിയിൽ ചെന്ന് ക്രോധാവേശത്താൽ രൗദ്രരൂപിണിയായി ഭാഷണം ചെയ്ത്  പാണ്ഡ്യരാജാവിനെ
പശ്ചാത്താപവിവശനാക്കുകയും അനന്തരം അഗ്നിപ്രവേശത്താൽ സതീധർമ്മം അനുഷ്ടിച്ച് പരലോകത്തിൽ ഭർതൃസംഗമം പ്രാപിക്കുകയും ചെയ്യുന്നതാണ് കാവ്യസംഗ്രഹം. ചോള പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും, അവരുടെ ഭരണനൈപുണ്യം, പതിനേഴാം നൂറ്റാണ്ട് കാലത്തു നിലനിന്നിരുന്ന മതാചാരങ്ങൾ, സംഗീത നൃത്തകലകൾ എന്നിവയെ കുറിച്ചെല്ലാം കാവ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിൻ്റെ കവർ പേജും, ടൈറ്റിൽ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.

സതീഷ് തോട്ടശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1931 - ചിലപ്പതികാരം
1931 – ചിലപ്പതികാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചിലപ്പതികാരം
  • രചന: ഇളങ്കോ അടികൾ-പി-നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 374
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) – സാധു ഇട്ടിയവിരാ

കത്തോലിക്കാ സഭയിലും വിശിഷ്യാ സീറോ മലബാർ സഭയിലും സ്വയംഭരണാവകാശമുണ്ടെന്നിരിക്കിലും സഭയെ അടക്കി ഭരിക്കുവാനുള്ള ലത്തീൻ സഭയുടെ നടപടികളെ വിമർശിച്ചുകൊണ്ടുള്ള സാധു ഇട്ടിയവിരാ എഴുതിയ നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാധു ഇട്ടിയവിരാ ഇംഗ്ലീഷിലും മലയാളത്തിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി ആറായിരത്തിലധികം ലേഖനങ്ങൾ എഴുതിയുണ്ട്. വിദേശ രാജ്യങ്ങളിലടക്കം അൻപതിനയിരത്തിലധികം പ്രസംഗങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം 2023 മാർച്ച് മാസത്തിൽ നൂറ്റി ഒന്നാം വയസ്സിലാണ് അന്തരിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1997 - നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) - സാധു ഇട്ടിയവിരാ
1997 – നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി) – സാധു ഇട്ടിയവിരാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നസറാണി ആണ് കൽദായ അല്ല (സീറോ മലബാർ സഭയെ പറ്റി)
  • രചന: സാധു ഇട്ടിയവിരാ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: Liturgical Action Committee, Muvattupuzha
  • അച്ചടി: Rajhans Enterprises, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – Dr Hermann Gundert and Malayalam Language – Albrecht Frenz and Scaria Zacharia (Editors)

1980കളിൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരം കണ്ടെത്തിയതിനു ശേഷം ആ ശേഖരത്തിലെ നിരവധി പ്രമുഖകൃതികൾ 1990കളിൽ ഡോ. സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പലപ്രമുഖ പ്രാചീനകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1993 ൽ പുറത്ത് വന്ന ഡോക്ടർ. ആൽബ്രെക്റ്റ് ഫ്രെൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത Dr Hermann Gundert and Malayalam Language  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗുണ്ടർട്ട് കൃതികളെ കുറിച്ച് മലയാള ഭാഷാ പണ്ഡിതന്മാർ എഴുതിയ ലേഖനങ്ങളും ഗുണ്ടർട്ട് എഴുതിയ കത്തുകളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമുള്ള രേഖകളെ ആസ്പദമാക്കി ഡോക്ടർ. ആൽബ്രെക്റ്റ് ഫ്രെൻസ്  എഴുതിയ ഗുണ്ടർട്ടിൻ്റെ ജീവചരിത്രവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1993 - Dr Hermann Gundert and Malayalam Language - Albrecht Frenz and Scaria Zacharia (Editors)
1993 – Dr Hermann Gundert and Malayalam Language – Albrecht Frenz and Scaria Zacharia (Editors)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Dr Hermann Gundert and Malayalam Language 
  • രചന: Albrecht Frenz and Scaria Zacharia (Editors)
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 334
  • അച്ചടി : D.C. Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – അതിരൂപതാ പാസ്റ്ററൽ കൗൺസിൽ – സ്കറിയാ സക്കറിയ

1985 ജൂലൈയിൽ ഇറങ്ങിയ വേദപ്രചാകരകൻ ആനുകാലികത്തിൽ സ്കറിയ സക്കറിയ രചിച്ച അതിരൂപതാ പാസ്റ്ററൽ കൗൺസിൽ  എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - അതിരൂപതാ പാസ്റ്ററൽ കൗൺസിൽ - സ്കറിയാ സക്കറിയ
1985 – അതിരൂപതാ പാസ്റ്ററൽ കൗൺസിൽ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അതിരൂപതാ പാസ്റ്ററൽ കൗൺസിൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 05
  • അച്ചടി: St. Joseph’s Orphanage Press, Changanassery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി – ടി.പി. വർഗ്ഗീസ്

ടി. പി. വർഗ്ഗീസ് 1940ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 - മൂന്നാംപാഠപുസ്തകം - നവീന മലയാള പാഠാവലി - ടി.പി. വർഗ്ഗീസ്
1940 – മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി – ടി.പി. വർഗ്ഗീസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മൂന്നാംപാഠപുസ്തകം – നവീന മലയാള പാഠാവലി 
  • രചന: ടി.പി. വർഗ്ഗീസ്
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 114
  • അച്ചടി:Basel Mission Press, Mangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – വല്ലായ്മയുടെ കഥകൾ – സ്കറിയാ സക്കറിയ

ഡി.സി. ബുക്സ് 1986ൽ പ്രസിദ്ധീകരിച്ച 1985-ലെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിനായി അതിൽ ഉൾപ്പെടുത്തിയ കഥകളെ പറ്റി സ്കറിയ സക്കറിയ എഴുതിയ വല്ലായ്മയുടെ കഥകൾ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയ പ്രമുഖ മലയാള കഥാകൃത്തുക്കളുടെ 15 കഥകളുടെ പട്ടിക ലേഖനത്തിൻ്റെ അവസാനം ചേർത്തിരിക്കുന്നു

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1986 - വല്ലായ്മയുടെ കഥകൾ - സ്കറിയാ സക്കറിയ
1986 – വല്ലായ്മയുടെ കഥകൾ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വല്ലായ്മയുടെ കഥകൾ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 14
  • അച്ചടി : D.C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – ഭൎത്താവു് (സിനിമാ പാട്ടുപുസ്തകം)

1964 ൽ ഷീലാ ദേവി, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ, മുതുകുളം, കവിയൂർ പൊന്നമ്മ, അടൂർ പങ്കജം, ബഹദൂർ എന്നിവർ അഭിനയിച്ച, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭൎത്താവു് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 - ഭൎത്താവു് (സിനിമാ പാട്ടുപുസ്തകം)
1964 – ഭൎത്താവു് (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൎത്താവു്
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 12
  • അച്ചടി :R.K. Press, Ettumanoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – കുടുംബിനി (സിനിമാ പാട്ടുപുസ്തകം)

1964 ൽ പ്രേം നസീർ, തിക്കുറിശി, അടൂർ ഭാസി,ഷീല, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, മീനാകുമാരി എന്നിവർ അഭിനയിച്ച,      പി എ.തോമസ്സ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച കുടുംബിനി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 - കുടുംബിനി (സിനിമാ പാട്ടുപുസ്തകം)
1964 – കുടുംബിനി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുടുംബിനി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 14
  • അച്ചടി : R.K. Press, Ettumanoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – പുത്രി (സിനിമാ പാട്ടുപുസ്തകം)

1966 ൽ മധു, തിക്കുറിശി, എസ്.പി. പിള്ള, ശാന്തി, ആറന്മുള പൊന്നമ്മ, പങ്കജവല്ലി എന്നിവർ അഭിനയിച്ച സുബ്രഹ്മണ്യൻ സംവിധാനം നിർവ്വഹിച്ച നീലായുടെ പുത്രി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 – പുത്രി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുത്രി
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 12
  • അച്ചടി : Ecumenical Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – സി.വി. രാമൻ – എസ്. പരമേശ്വരൻ

1950 ൽ എസ്. പരമേശ്വരൻ പ്രമുഖ ശാസ്ത്രജ്ഞനായ സി.വി. രാമനെ പറ്റി രചിച്ച സി.വി. രാമൻ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

1950 - സി.വി. രാമൻ - എസ്. പരമേശ്വരൻ
1950 – സി.വി. രാമൻ – എസ്. പരമേശ്വരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സി.വി. രാമൻ
  • രചന: എസ്. പരമേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 152
  • അച്ചടി: V.E. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി