കവി, ഭിഷഗ്വരൻ, സാമൂഹ്യപ്രവർത്തകൻ, ടാഗോർ മാസികയുടെ സ്ഥാപകൻ എന്നീ നിലകളിൽ സമാദരണീയനായ തേവാടി നാരായണ കുറുപ്പിൻ്റെ പേരിലുള്ള തേവാടി സ്മാരക ട്രസ്റ്റിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2008ൽ ശ്രീ. ഓ. എൻ. വി. കുറുപ്പ് എഴുതി തയ്യാറാക്കിയ ഉദ്ഘാടനപ്രസംഗത്തിൻ്റെ സ്കാൻ ആണ് ഇത്.
രാജൻ കൈലാസ് , കൊല്ലം ആണ് ഈ അമൂല്യ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1975ൽ പ്രസിദ്ധീകരിച്ച, ടി. കെ. നാരായണകുറുപ്പ് രചിച്ച ആത്മഗീതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ടി. കെ. നാരായണകുറുപ്പ് 1945 ൽ കൊല്ലത്ത് നിന്നും കുറച്ചുകാലത്തേക്ക് ടാഗോർ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ രചയിതാവിൻ്റെ ധാരാളം മുക്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആത്മഗീതം എന്ന ഈ കൃതിയിൽ ടാഗോറിൻ്റെ ഗീതാജ്ഞലിയുടെ സ്വരലയങ്ങളുള്ള ഗദ്യ കവിതകളും മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
രാജൻ കൈലാസ് , കൊല്ലം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1949 ൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ച ടാഗോർ എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ നാലാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീ. ടി. കെ. നാരായണക്കുറുപ്പ് ആണ് ഈ മാസികയുടെ പത്രാധിപർ.
മഹാകവിയുടെ മഹത്തായ ദർശനങ്ങളെയും ആശയങ്ങളെയും കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് അനുയോജ്യമാംവണ്ണം നിലനിർത്തുന്നതിനും ലോകത്തിൻ്റെ നാനാഭാഗത്തുമായി ജീവിക്കുന്ന മലയാളികളുടെ ബന്ധം നിലനിർത്തുന്നതിനുമായി തുടങ്ങിയ ശ്രേഷ്ഠസാഹിത്യമാസികയായിരുന്നു ടാഗോർ മാസിക.
രാജൻ കൈലാസ് , കൊല്ലം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1939ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ മൂന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര് : സഞ്ജയൻ – മാർച്ച് – 01 – പുസ്തകം 03 ലക്കം 01
1937ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ ഏപ്രിൽ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു. സഞ്ജയന്‍ മാസികയുടെ ആദ്യ ലക്കമെന്ന നിലയിൽ ഈ ലക്കത്തിന് വളരെ പ്രാധാന്യമുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി.വി. താരപ്പൻ എഴുതിയ ക്രിസ്തീയ സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ 1976 ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1926 ൽ ആണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ കോപ്പികളെല്ലാം വേഗം വിറ്റുതീർന്നു. സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടാം പതിപ്പ് ഇറങ്ങിയത് രചയിതാവിൻ്റെ മരണശേഷം 18 വർഷം കഴിഞ്ഞ് 1976 ലാണ്. താരപ്പൻ്റെ സുഹൃത്ത് കൂടിയായ കെ.ഒ. ചേറു ആണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്.
തൃശൂർ ജില്ലയിലെ പെങ്ങാമുക്ക് എന്ന സ്ഥലത്ത് ഒരു യാക്കോബായ കുടുംബത്തിൽ ജനിച്ച സി. വി. താരപ്പന് ദാരിദ്ര്യം മൂലം ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. മലയാളത്തിൽ ഇറങ്ങിയ ക്രൈസ്തവസഭാചരിത്രങ്ങളിൽ ആദ്യത്തെ ഒന്നായ ക്രിസ്തീയ സഭാ ചരിത്രം1926ൽ എഴുതി. “കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ” എന്ന പ്രശസ്ത ഗാനമുൾപ്പടെ മുന്നൂറോളം ഭക്തഗാനങ്ങളെഴുതിയ കവിയും, വെളിപാടിൻ്റെ വ്യാഖ്യാനം, തുടങ്ങി പതിനേഴോളം പുസ്തകങ്ങളുടെ രചയിതാവുമായ സി.വി. താരപ്പൻ സുവിശേഷകൻ, ഗാനരചയിതാവ്, പ്രഭാഷകൻ, അപ്പോളജിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പട്ടത്വ സഭകൾക്കെതിരെയും, അതിൻ്റെ ഉപദേശങ്ങൾക്കെതിരെയും പ്രസംഗിച്ച്, ഇതര സഭകളുടെ വിരോധത്തിനു പാത്രമായ ഇദ്ദേഹം അവിവാഹിതനായി ജീവിതാവസാനം വരെ ലളിത ജീവിതം നയിച്ചു.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിൽ ലോകത്തെല്ലായിടത്തുമുള്ള ക്രൈസ്തവസഭകളുടെ പൊതുവായ ചരിത്രം കൈകാര്യം ചെയ്യുന്നു അവസാന രണ്ട് അദ്ധ്യായങ്ങളിൽ ഇന്ത്യയിലെ ക്രൈസ്തവസഭാ ചരിത്രവും കൈകാര്യം ചെയ്യുന്നു.
എന്നാൽ ഞങ്ങൾക്ക് ഡിജിറ്റൈസേഷനായി ലഭ്യമായ പുസ്തകത്തിലെ 221 മത്തെ പേജ് തൊട്ട് 229 മത്തെ പേജ് വരെ ചില പ്രശ്നങ്ങൾ ഉണ്ട്. അതിൽ ചില പേജുകൾ ആവർത്തിക്കുകയും ചില പേജുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അച്ചടി സമയത്തോ ബൈൻഡിങ്ങ് സമയത്തോ വന്ന പ്രശ്നമാണെന്ന് തോന്നുന്നു. ഈ പുസ്തകത്തിൻ്റെ മറ്റൊരു കോപ്പി ലഭ്യമാവുകയാണെങ്കിൽ ഈ പതിപ്പ് വീണ്ടും ഡിജിറ്റൈസ് ചെയ്യാം എന്ന് കരുതുന്നു.
തൃശൂർ ജില്ലയിൽ പഴഞ്ഞിയിലുള്ള കെ.സി. കൊച്ചുക്രു (അദ്ദേഹമാണ് ഈ ഗ്രന്ഥങ്ങൾ സൂക്ഷിച്ച് വെച്ചത്), കെ.സി. കൊച്ചുക്രുവിൻ്റെ മകൻ ബിന്നി കൊച്ചുക്രു, കുന്നംകുളത്തുള്ള ഡോ: സാജൻ സി. ജേക്കബ്, ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങൾക്ക് കൈമാറിയത്. അവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
വി. വിജയൻ സമ്പാദനവും സംവിധാനവും നിർവ്വഹിച്ച തിരഞ്ഞെടുത്ത 30 ആട്ടക്കഥകളുടെ സമാഹാരമായ കളിവിളക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1988 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി, ഉണ്ണായി വാര്യർ, കാർത്തിക തിരുനാൾ മഹാരാജാവ്, ഇരട്ടക്കുളങ്ങര വാര്യർ, വയസ്കര മൂസ്സത് തുടങ്ങിയരുടെ പ്രമുഖരചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകത്തിൻ്റെ സമ്പാദകനായ പ്രൊഫ. വി. വിജയൻ (1926 ഒക്ടോബർ – 1992 സെപ്റ്റംബർ). 1947ൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
സംസ്‌കൃതപാണ്ഡിത്യവും കലാപാരമ്പര്യവുമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പത്തിൽത്തന്നെ കേരളീയകലകളിൽ, പ്രത്യേകിച്ച് കഥകളിയിൽ അതീവ താല്പര്യം കാണിച്ചു. കടത്തനാട് രാമുണ്ണിനായരുടെയും ശങ്കരൻനായരുടെയും ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയും അതിൻ്റെ സാങ്കേതികവശങ്ങളിൽ നിപുണത നേടുകയും ചെയ്തു.
1957ൽ ‘മണികണ്ഠവിജയം’ ആട്ടക്കഥ രചിച്ചു. രാമായണ-മഹാഭാരത കഥകൾ നിറഞ്ഞുനിന്ന ആട്ടക്കഥാ സാഹിത്യത്തിൽ വേറിട്ട ഒരു പരീക്ഷണമായിരുന്നു അയ്യപ്പൻ്റെ കഥയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഈ കഥകളി. കലാപ്രേമികൾ ആവേശപൂർവ്വം സ്വീകരിച്ച് അനവധി വേദികൾ കയ്യടക്കിയ ‘മണികണ്ഠവിജയം’ 1963 മുതൽ 1965 വരെ മൂന്ന് വർഷം തുടർച്ചയായി പമ്പയിലും ശബരിമല സന്നിധാനത്തിലും അവതരിപ്പിച്ച് അനുവാചകപ്രശംസ നേടി. ഈ ഉദ്യമത്തിനുള്ള അംഗീകാരമായി തിരുവിതാംകൂർ ദേവസേവനം ബോർഡും അയ്യപ്പസേവാസംഘവും ഇദ്ദേഹത്തെ ‘സുവർണ്ണമുദ്ര’കൾ നൽകി ആദരിച്ചു.
ടാഗോർകൃതിയെ ആസ്പദമാക്കി 1961ൽ ‘കർണ്ണനും കുന്തിയും’ എന്ന ആട്ടക്കഥ രചിച്ച് പാലക്കാട് നടന്ന ടാഗോർ ശതാബ്ദി ആഘോഷത്തിൽ അവതരിപ്പിക്കുകയും പിന്നീട് കൽക്കത്തയിലെ ‘വിശ്വഭാരതി’ക്ക് സമർപ്പിക്കുകയും ചെയ്തു. 1964ൽ അയ്യപ്പചരിതത്തെ ആസ്പദമാക്കി ‘പ്രീതിവൈഭവം’ എന്ന ആട്ടക്കഥ രചിക്കുകയും ശബരിമല സന്നിധാനത്ത് അവതരിപ്പിക്കുകയും ചെയ്തു. 1967ൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ‘ലക്ഷ്മണോപദേശം’ മുതൽക്ക് ‘ജടായു സദ്ഗതി’ വരെയുള്ള ഭാഗം എഴുത്തച്ഛൻ്റെ ശീലുകൾ മാറ്റാതെ കഥകളിക്കനുയോജ്യമായ ആട്ടക്കഥയായി ചിട്ടപ്പെടുത്തി. കുമാരനാശാൻ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിൻ്റെ ‘വീണപൂവ്’ കഥകളിയായി അവതരിപ്പിക്കുകയും കീർത്തിമുദ്ര നേടുകയും ചെയ്തു.
ആട്ടക്കഥാസാഹിത്യത്തിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്ന മുപ്പതിമ്മൂന്ന് ആട്ടക്കഥകൾ ഉൾക്കൊള്ളിച്ച് ‘കളിവിളക്ക്’ എന്ന ആട്ടപ്രകാരം 1988ൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി.
മികച്ച പ്രാസംഗികനും വാഗ്മിയും കൂടിയായിരുന്ന ഇദ്ദേഹം സാഹിത്യ സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പത്രമാസികകളിൽ എഴുതിയിട്ടുണ്ട്. കഥകളി അരങ്ങേറുന്നതിനു മുൻപേ, പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വിശദമായ കഥാവതരണം എന്ന രീതി തുടങ്ങിവെച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം വിവിധ വേദികളിൽ കഥകളിവേഷം കെട്ടിയാടുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് കഥകളി ക്ലബ് സ്ഥാപകൻ, കലാമണ്ഡലം കഥകളി പരിഷ്കരണകമ്മിറ്റിയംഗം, കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം, ലക്കിടി കുഞ്ചൻനമ്പ്യാർ സ്മാരക സമിതി പ്രസിഡൻ്റ്, തിരൂർ തുഞ്ചൻ സ്മാരക കമ്മിറ്റിയംഗം, പാലക്കാട് ചിന്മയാമിഷൻ സെക്രട്ടറി, വി. കെ. കൃഷ്ണമേനോൻ മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
പ്രൊഫ. വി. വിജയൻ്റെ കൊച്ചു മക്കളായ ഹിരൺ വേണുഗോപാലൻ, ഹിത വേണുഗോപാലൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് സ്വതന്ത്രലൈസൻസിൽ റിലീസ് ചെയ്യുന്നതിനു മുൻകൈ എടുത്തത്. അവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1998 ൽ ബാംഗളൂരിലെ സാംസ്കാരികസംഘടനയായ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 ൽ സ്ഥാപിതമായ സംഘടനയുടെ പ്രവർത്തനങ്ങളുടെ നാൾവഴികൾ, പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സാഹിത്യ സൃഷ്ടികൾ, സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി – രജത ജൂബിലി സ്മരണിക