1948 – ശ്രീ വാസുദേവസ്തവം – പി.കെ. നാരായണ പിള്ള

1948 -ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണ പിള്ള രചിച്ച ശ്രീ വാസുദേവസ്തവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ശ്രീ വാസുദേവസ്തവം - പി. കെ. നാരായണ പിള്ള
1948 – ശ്രീ വാസുദേവസ്തവം – പി. കെ. നാരായണ പിള്ള

പഴയ മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്ര കാവ്യമാണ്‌ വാസുദേവസ്തവം. ശ്രീകൃഷ്ണൻ്റെ ശൈശവം മുതൽ കംസവധം വരെയുള്ള ഉപാഖ്യാനമാണ്‌ ഇതിലെ പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ്‌ വാസുദേവസ്തവത്തിലുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  ശ്രീ വാസുദേവസ്തവം
    • രചന: പി. കെ. നാരായണ പിള്ള
    • പ്രസിദ്ധീകരണ വർഷം: 1948
    • അച്ചടി:  ഗവൺമെൻ്റ് പ്രസ്സ്തിരുവനന്തപുരം
    • താളുകളുടെ എണ്ണം: 58
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

Leave a Reply

Your email address will not be published. Required fields are marked *