1987 – സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും – സ്കറിയ സക്കറിയ

കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ്റെയും കാഞ്ഞിരപ്പള്ളി കാത്തലിക്ക് അസ്സോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ 19.09.1987 ൽ നടത്തിയ സെമിനാറിൽ സ്കറിയ സക്കറിയ അവതരിപ്പിച്ച സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളത്തിലെ ക്രിസ്ത്യാനികൾ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കിനെ കുറിച്ചുള്ള ജനകീയ ധാരണകളെയും ചരിത്രവക്രീകരണത്തെയും ലേഖനം തുറന്നുകാണിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1987 - സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ
1987 – സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1987
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2018 – ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ – സ്കറിയ സക്കറിയ

2018 ഏപ്രിൽ മാസത്തിലെ സാഹിത്യപോഷിണി ആനുകാലികത്തിൽ ( പുസ്തകം 18 ലക്കം 04) പ്രസിദ്ധീകരിച്ച ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എ ആർ രാജരാജവർമ്മയുടെ 155 ആാം ജന്മദിന സമ്മേളനത്തിൽ മാവേലിക്കര എ ആർ രാജരാജവർമ്മ സ്മാരകത്തിൽ 2018 ഫെബ്രുവരി 18 ന് സ്കറിയ സക്കറിയ നടത്തിയ പ്രഭാഷണമാണ് ലേഖന വിഷയം. ഏ. ആർ. ഭാഷാവിചാരത്തിനു നൽകിയ പുതിയ വെളിച്ചവും തെളിച്ചവും അനുഭവപ്പെടുന്നത് എങ്ങിനെയെന്ന് ലേഖനം സൂചിപ്പിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2018 - ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ - സ്കറിയ സക്കറിയ
2018 – ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ജനാധിപത്യസമൂഹത്തിൻ്റെ ആവിഷ്കാരമാണ് ഭാഷ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2018
    • പ്രസാധകർ: Jeevan Publications, Chunakkara
    • താളുകളുടെ എണ്ണം: 12
    • അച്ചടി: Puthethu Offset
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2021 – സ്കറിയാ സക്കറിയയുടെ ‘മലയാള വഴികൾ’ – പുസ്തക നിരൂപണം – അൻവർ അലി – സുനിൽ പി ഇളയിടം.

സ്കറിയ സക്കറിയ രചിച്ച മലയാള വഴികൾ എന്ന പുസ്തകത്തിൻ്റെ രണ്ട് നിരൂപണങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2021 ജനുവരി മാസത്തിൽ ഇറങ്ങിയ സമകാലിക മലയാളത്തിൽ (പുസ്തകം 24ലക്കം 37) അൻവർ അലി എഴുതിയ പുത്തൻ പുതുമയുടെ ബഹള സന്തോഷങ്ങൾ എന്ന നിരൂപണത്തിൻ്റെ സ്കാനും, 2021 സെപ്തംബർ മാസത്തിലെ ദേശാഭിമാനി വാരികയിൽ (പുസ്തകം 52 ലക്കം 20) സുനിൽ പി ഇളയിടം എഴുതിയ നാനാനാദം ഒരു ലോകം എന്ന നിരൂപണത്തിൻ്റെ സ്കാനും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ,  മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത ഓരോ രേഖകളിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

നിരൂപണം ഒന്ന്
2021-പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ - അൻവർ അലി
2021-പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ – അൻവർ അലി

    • പേര്: പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ
    • രചന: അൻവർ അലി
    • പ്രസിദ്ധീകരണ വർഷം: 2021
    • താളുകളുടെ എണ്ണം: 06
    • പ്രസാധകർ: Express Publications, Madurai
    • അച്ചടി: Vani Printings, Kochi
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
നിരൂപണം രണ്ട്
2021 - നാനാനാദം ഒരു ലോകം - സുനിൽ പി ഇളയിടം
2021 – നാനാനാദം ഒരു ലോകം – സുനിൽ പി ഇളയിടം
    • പേര്: നാനാനാദം ഒരു ലോകം
    • രചന: സുനിൽ പി ഇളയിടം
    • പ്രസിദ്ധീകരണ വർഷം: 2021
    • താളുകളുടെ എണ്ണം: 06
    • അച്ചടി: Deshabhimani Printing & Publishing House Ltd, Kozhikode
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2003 – അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ – സ്കറിയ സക്കറിയ

2003 നവംബർ മാസത്തെ വിദ്യാഭ്യാസ ദർശനം ആനുകാലികത്തിൽ (പുസ്തകം 02 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കമ്പ്യൂട്ടർ സാക്ഷരതകൊണ്ടുള്ള പുതിയ വിജ്ഞാനക്രമത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും, വിദ്യാലയങ്ങളും കേവല ഉപഭോക്താക്കളാകാതെ അറിവിൻ്റെ ഉല്പാദകർ, ഉടമകൾ, കർത്താക്കൾ എന്നീ നിലകളിലേക്ക് ഉയർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് ലേഖനം ഓർമ്മപ്പെടുത്തുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2003 - അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ - സ്കറിയ സക്കറിയ
2003 – അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: അധ്യയനവും അറിവധികാരവും വിജ്ഞാനയുഗത്തിൽ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2003
    • പ്രസാധകർ: Changanassery Athiroopatha Corporate Management
    • താളുകളുടെ എണ്ണം: 04
    • അച്ചടി: St.Joseph’s Orphanage Press, Changanassery
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – മലയാളപ്പേടി – സ്കറിയാ സക്കറിയ

മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വന്നുചേർന്നിട്ടുള്ള പുതുമകളെയും അതിനെ കുറിച്ചുള്ള ആശങ്കകളെയും പരാമർശിച്ചുകൊണ്ട് സ്കറിയ സക്കറിയ 2015 ജൂലായ് മാസത്തെ സമകാലിക മലയാളം (പുസ്തകം 19 ലക്കം 09) വാരികയിൽ എഴുതിയ മലയാളപ്പേടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2015 - മലയാളപ്പേടി - സ്കറിയാ സക്കറിയ
2015 – മലയാളപ്പേടി – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മലയാളപ്പേടി
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2015
    • താളുകളുടെ എണ്ണം: 8
    • അച്ചടി: Vani Printings, Kochi
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ബൈബിൾ തർജ്ജമകൾ മലയാളത്തിൽ – സ്കറിയാ സക്കറിയ

സ്കറിയ സക്കറിയ തയ്യാറാക്കിയ ബൈബിൾ തർജ്ജമകൾ മലയാളത്തിൽ എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മലയാള ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ബൈബിൾ മുതൽ പിന്നീടുണ്ടായിട്ടുള്ള തർജ്ജമകളുടെ വിവരങ്ങൾ ആണ് പ്രബന്ധവിഷയം. ആദ്യകാല തർജ്ജമകളിലെ ഭാഷ പൊതുസമൂഹത്തിനു വഴങ്ങുന്നതായിരുന്നില്ലെന്നും ബെഞ്ചമിൽ ബെയ്‌ലി, ഹെർമൻ ഗുണ്ടർട്, മാണി കത്തനാർ, സി. കെ. മറ്റം തുടങ്ങിയവരുടെ തർജ്ജമകൾ എങ്ങിനെ ഈ പരിമിതികൾ മറികടക്കുന്നുവെന്നും പ്രബന്ധത്തിൽ ലേഖകൻ വിശദീകരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ-സ്കറിയ-സക്കറിയ
ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ-സ്കറിയ-സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ
    • രചന: സ്കറിയാ സക്കറിയ 
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും – സ്കറിയാ സക്കറിയ

1992 സെപ്തംബർ – ഒക്ടോബർ മാസത്തെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം ദ്വൈമാസികയിൽ  ( പുസ്തകം 17 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും, മലയാളഭാഷക്കും നൽകിയ സർഗ്ഗാത്മക സംഭാവനകളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരളത്തിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെകുറിച്ച് ഗുണ്ടർട്ട് രചിച്ച ഗ്രന്ഥങ്ങൾ അവയുടെ ഉള്ളടക്കവും, സമീപന സമ്പ്രദായവും കൊണ്ട് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്നുവെന്ന് ലേഖനത്തിൽ സ്കറിയ സക്കറിയ വ്യക്തമാക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1992 - ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും മലയാളത്തിലും - സ്കറിയാ സക്കറിയ
1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും മലയാളത്തിലും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1992
    • പ്രസാധകർ: Kerala Sahithya Akademi
    • താളുകളുടെ എണ്ണം: 06
    • അച്ചടി: Mangalodayam Press, Thrissur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2013 – സമഭാവനയുടെ സാംസ്കാരികജീവിതം – സ്കറിയാ സക്കറിയ – സി. ഗണേഷ്

2013ആഗസ്റ്റ് മാസത്തെ ശാന്തം മാസിക (ലക്കം 14) സ്കറിയ സക്കറിയയുമായി നടത്തിയ സമഭാവനയുടെ സാംസ്കാരികജീവിതം എന്ന തലക്കെട്ടിലുള്ള അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അദ്ദേഹത്തിൻ്റെ  ബാല്യം, കുടുംബം, സമൂഹ്യാവസ്ഥ, അധ്യാപനം, ഗവേഷണം,സാംസ്കാരിക പഠനം തുടങ്ങിയ വിഷയങ്ങൾ അഭിമുഖത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2013 - സമഭാവനയുടെ സാംസ്കാരികജീവിതം - സ്കറിയാ സക്കറിയ - സി. ഗണേഷ്
2013 – സമഭാവനയുടെ സാംസ്കാരികജീവിതം – സ്കറിയാ സക്കറിയ – സി. ഗണേഷ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്:  സമഭാവനയുടെ സാംസ്കാരികജീവിതം 
    • പ്രസിദ്ധീകരണ വർഷം: 2013
    • താളുകളുടെ എണ്ണം: 09
    • അച്ചടി: Palakkad People Press.
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1996 – മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം – സ്കറിയാ സക്കറിയ

1996 ഡിസംബർ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 20 ലക്കം 7) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഭാഷാപണ്ഡിതരും, എഴുത്തുകാരും പങ്കെടുത്ത ഭാഷാപോഷിണിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളഭാഷാ സെമിനാറിനോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക  പതിപ്പിൽ എഴുതിയതാണ് ഈ ലേഖനം. ഭാഷയുടെ ഉപയോഗത്തിൽ പാരമ്പര്യത്തോട് കൂറു പുലർത്തുന്നതിനോടൊപ്പം ഭാവിയിലേക്ക് നോക്കിക്കൊണ്ട് ബന്ധനങ്ങളിൽ നിന്നും മോചനം കൊടുക്കുന്ന ഒരു സാംസ്കാരിക കാലാവസ്ഥയിൽ പ്രവർത്തിക്കാനുള്ള ഹൃദയവിശാലത നമുക്കുണ്ടാവണം എന്ന് ലേഖകൻ വിശദമാക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1996 - മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ
1996 – മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1996
    • താളുകളുടെ എണ്ണം: 01
    • അച്ചടി: Malayala Manorama Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ – സ്കറിയാ സക്കറിയ

1999 നവംബർ മാസത്തിലെ സമീക്ഷ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1599 ൽ പോർച്ചുഗീസുകാരുടെ ആഭിമുഖ്യത്തിൽ ആഗോള ക്രൈസ്തവ കൂട്ടായ്മയുമായി കേരള ക്രൈസ്തവരെ ബന്ധിപ്പിച്ച ചരിത്ര പ്രസിദ്ധമായ ഉദയമ്പേരൂർ സുനഹദോസിനു ശേഷം കാനോനകളിലെ വിലക്കുകൾ എങ്ങിനെ സമുദായം മറികടന്നുവെന്നു വിശദീകരിച്ചു കൊണ്ട്  ഇരുപതാം നൂറ്റാണ്ടിൽ സാമൂഹ്യ രംഗത്ത് ക്രൈസ്തവ സമുദായത്തിലുണ്ടായ പരിണാമങ്ങളേയും പരിഷ്കാരങ്ങളേയും വിലയിരുത്തുകയാണ് ലേഖകൻ ഈ ലേഖനത്തിൽ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1999 - ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ
1999 – ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ 
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1999
    • താളുകളുടെ എണ്ണം: 04
    • അച്ചടി: Ayodhya Printers, Thrissur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി