1946 – Ernakulam Maharajas College Magazine – December – Vol. XXVIII – Issue – 01

Through this post we are releasing the scan of Ernakulam Maharaja’s College Magazine – Vol -XXVIII – Issue 01  published in the year 1946.

1946 – Ernakulam Maharajas College Magazine – December – Vol. XXVIII – Issue – 01

Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: 1946 – Ernakulam Maharajas College Magazine – December – Vol. XXVIII – Issue – 01
  • Number of pages:  356
  • Editor: G. F. Papali, C. L. Antony
  • Published Year: 1946
  • Scan link: Link

1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം

1958 – ൽ പ്രസിദ്ധീകരിച്ച, സി. കെ. മറ്റം രചിച്ച നിരൂപണസാഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 – നിരൂപണസാഹിത്യം – സി. കെ. മറ്റം

നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു. പലതരം പാഠപുസ്തകങ്ങൾ അദ്ധ്യയനം ചെയ്യാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലെ ഒരു നല്ല സ്വഭാഷാദ്ധ്യാപകനെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം പല ഭാഷാഗ്രന്ഥങ്ങളുമായി ഇടപഴകി പരിശീലനം സിദ്ധിച്ചിട്ടുള്ള ഫാദർ മറ്റത്തിൻ്റെ ഈ നിരൂപണ മാർഗ്ഗനിർദ്ദേശം അത്യന്തം ഉപയോഗപ്രദമായിരിക്കും.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിരൂപണസാഹിത്യം
  • രചന:  സി. കെ. മറ്റം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – Malabar Tenancy Act with a Critical and Analytical Commentary

Through this post, we are releasing the digital scan of Malabar Tenancy Act with a Critical and Analytical Commentary published in the year 1931.

1931 – Malabar Tenancy Act with a Critical and Analytical Commentary

The Malabar Tenancy Act of 1929 was a landmark piece of legislation in the Madras Presidency. It was designed to address centuries of agrarian conflict between Janmis (lanlords) and various classes of tenants (Kanamdars, Kuzhikanamdars, and Verumpattamdars). T. Govindan Nair’s commentary is historically significant because it was published immediately after the Act came into force. At the time, the law was considered a major depature from previous “judge-made law,” which many viewed as inconsistent. His analytical approach sought to reconcile the new statutory provisions with the traditional complex land-holding systems of Malabar region.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Malabar Tenancy Act with a Critical and Analytical Commentary 
  • Author: T. Govindan Nair
  • Published Year: 1931
  • Printer: The Mangalodayam Press, Trichur
  • Scan link: Link

1967 – അഷ്ടാംഗഹൃദയം – സൂത്രസ്ഥാനം – രണ്ടാം ഭാഗം

1967-ൽ പ്രസിദ്ധീകരിച്ച, ‘അഷ്ടാംഗഹൃദയം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 – അഷ്ടാംഗഹൃദയം – സൂത്രസ്ഥാനം – രണ്ടാം ഭാഗം

വാഗ്ഭടൻ രചിച്ചതെന്ന് അനുമാനിക്കപ്പെടുന്ന ‘അഷ്ടാംഗഹൃദയം’ ആയുർവേദ ചികിത്സയിലെ എട്ട് വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിലൊന്നാണിത്. ഈ പുസ്തകം ആയുർവേദത്തിലെ എട്ട് ശാഖകളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഗോവിന്ദൻ വൈദ്യർ അഷ്ടാംഗഹൃദയം മുഴുവനും മലയാളത്തിൽ ഭാഷാന്തരം ചെയ്തതുകൊണ്ട്  കേരളത്തിലെ ആയുർവേദപാഠശാലകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏകാവലംബം ഈ വ്യാഖാനമാണ്. സൂത്രസ്ഥാനത്തിലെ ആദ്യ അധ്യായം ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആയുർവേദത്തിലെ അടിസ്ഥാന തത്വങ്ങൾ, ദിനചര്യ, ഋതുചര്യ, ആഹാരക്രമം, ഔഷധഗുണങ്ങൾ എന്നിവ വിവരിക്കുന്ന അഷ്ടാംഗഹൃദയത്തിലെ ആദ്യ ഭാഗമായ സൂത്രസ്ഥാനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അഷ്ടാംഗഹൃദയം
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി:  ശ്രീരാമവിലാസം പ്രസ്സ് , കൊല്ലം
  • താളുകളുടെ എണ്ണം: 214
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – മലയാം കൊല്ലം – കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ

1968-ൽ  പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ചമലയാം കൊല്ലം’ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 – മലയാം കൊല്ലം – കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻക്

കാളിദാസകൃതികളുടെ ആഴവും ഗാംഭീര്യവും വെളിപ്പെടുത്തുന്നതിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്ന കവിസാർവ്വഭൗമൻ എന്നാണ് തമ്പുരാനെ ഈ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മലയാള മാസങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ കാവ്യത്തിൻ്റെ ഉള്ളടക്കം. ഒരോ മാസത്തിലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവരിലുണ്ടാകുന്ന സ്വാധീനം, ആ മാസങ്ങളിലെ പ്രധാന ആഘോഷങ്ങൾ എന്നിവയെല്ലാം ഈ കൃതിയിൽ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാം കൊല്ലം
  • രചയിതാവ്: കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
  • അച്ചടി: Rainbow Printings, Kodungallur
  • താളുകളുടെ എണ്ണം: 192
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ദക്ഷയാഗശതകം – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ദക്ഷയാഗശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദക്ഷയാഗശതകം – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ

പുരാണത്തിലെ ദക്ഷയാഗത്തെ ആസ്പദമാക്കിയുള്ള ഒരു മുക്തകവിതയാണിത്. കൊല്ലവർഷം 1067-ൽ ഒരു രാത്രിയിലെ വെറും 6-7 മണിക്കൂറുകൾ കൊണ്ടാണ് ഈ കൃതി അദ്ദേഹം എഴുതിത്തീർത്തത്. മലയാള സാഹിത്യത്തിലെ അതികായനായ ഇദ്ദേഹത്തെ ‘കേരളവ്യാസൻ’ എന്നാണ് വിളിക്കുന്നത്. അമിതമായ സംസ്കൃത സ്വാധീനമില്ലാതെ ലളിതമായ മലയാളത്തിൽ കവിതകൾ രചിക്കുന്ന പച്ചമലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്നു അദ്ദേഹം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദക്ഷയാഗശതകം
  • രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
  • അച്ചടി: ലക്ഷ്മീസഹായം അച്ചുകൂടം, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ദീനബന്ധു തക്കർബാപാ – ടി. പി. ആർ. നമ്പീശൻ

1956 – ൽ പ്രസിദ്ധീകരിച്ച, ടി. പി. ആർ. നമ്പീശൻ  രചിച്ച ദീനബന്ധു തക്കർബാപാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 – ദീനബന്ധു തക്കർബാപാ – ടി. പി. ആർ. നമ്പീശൻ

“ദീനബന്ധു തക്കർബാപ്പാ” 1956 -ൽ ടി. പി. ആർ. നമ്പീശൻ എഴുതിയ ഒരു മലയാള ജീവചരിത്ര കൃതിയാണ്. തക്കർബാപാ എന്നറിയപ്പെടുന്ന ‘അമൃത്ലാൽ വിത്തൽദാസ് തക്കർ’ ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പ്രമുഖനായ ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനയിരുന്നു.  അവരുടെ സേവനമനോഭാവം കാരണം അദ്ദേഹത്തെ “ദീനബന്ധു” എന്ന് വിളിച്ചു. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന ഇദ്ദേഹത്തെ “ഹരിജനങ്ങളുടെ പിതാവ്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതവും സേവന പ്രവർത്തനങ്ങളും ലളിതമായി അവതരിപ്പിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദീനബന്ധു തക്കർബാപാ
  • രചയിതാവ്: ടി. പി. ആർ. നമ്പീശൻ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 80
  • അച്ചടി: The Prakasakaumudi Printing Works, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – സ്റ്റണ്ടുകൾ – ജോസഫ് മുണ്ടശ്ശേരി

1954-ൽ പ്രസിദ്ധീകരിച്ച, സ്റ്റണ്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1954 – സ്റ്റണ്ടുകൾ – ജോസഫ് മുണ്ടശ്ശേരി

ജോസഫ് മുണ്ടശ്ശേരിയുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഒരു സമാഹാരമാണ് ‘സ്റ്റണ്ടുകൾ‘ എന്ന പുസ്തകം.

സാഹിത്യം, മതം, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ തുടങ്ങി അദ്ദേഹത്തിൻ്റെ ശ്രദ്ധ പതിഞ്ഞ വിവിധ മേഖലകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്റ്റണ്ടുകൾ
  • രചന:  ജോസഫ് മുണ്ടശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഗീതാ പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – Selected Malayalam Inscriptions

1952-ൽ പ്രസിദ്ധീകരിച്ച, Selected Malayalam Inscriptions എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പത്താം നൂറ്റാണ്ടിലെ ചേര സാമ്രാജ്യകാലത്തെ പുരാതന മലയാള ലിഖിതങ്ങളെക്കുറിച്ചുള്ള ചരിത്രരേഖകളും വിവർത്തനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ചെമ്പുതകിടുകളിലും കല്ലുകളിലും കൊത്തിവെച്ചിട്ടുള്ള ഈ രേഖകൾ മധ്യകാല കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ, മതപരമായ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. സ്ഥാനു രവി ലിഖിതങ്ങൾ, താരിസാപ്പള്ളി ശാസനങ്ങൾ, വീരരാഘവ പട്ടയം, ഭാസ്കര രവിവർമ്മ ലിഖിതങ്ങൾ, മാമ്പള്ളി പട്ടയം എന്നിവ പുസ്തകത്തിൽ പരാമർശിക്കുന്ന പ്രധാനപ്പെട്ട ലിഖിതങ്ങൾ ആണ്. അക്കാലത്തെ ഭരണപരവും സാമൂഹികവുമായ ഘടനയെക്കുറിച്ച് ഈ ലിഖിതങ്ങൾ വിശദമായ വിവരങ്ങൾ നൽകുന്നു. ആധുനിക മലയാളം സ്വതന്ത്രമായ ഒരു ഭാഷയായി മാറുന്നതിന് മുൻപുള്ള കാലഘട്ടത്തിലെ തമിഴ്, വട്ടെഴുത്ത് ലിപികളിലാണ് ഈ ലിഖിതങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ‘ചേര’ എന്ന പേര് ‘കേരളം’ എന്ന രൂപത്തിലേക്ക് മാറുന്ന ചരിത്രപരമായ മാറ്റങ്ങളും ഈ രേഖകളിൽ ദൃശ്യമാണ്.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: Selected Malayalam Inscriptions
    • പ്രസിദ്ധീകരണ വർഷം: 1952
    • അച്ചടി:G.S. Press, Madras
    • താളുകളുടെ എണ്ണം: 146
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Selections From Classical Literature (Malayalam) – Vol 02 – Part 03

മദ്രാസ് സർവ്വകലാശാലയുടെ ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്കായി തയ്യാറാക്കി പ്രസിദ്ധീകരിച്ച ‘Selections from Classical Literature’ (Malayalam) എന്ന മലയാള പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Selections From Classical Literature (Malayalam) – Vol 02 – Part 03

കുഞ്ചൻ നമ്പ്യാർ ആവിഷ്ക്കരിച്ച തുള്ളൽ കലയിലെ പ്രശസ്തമായ കൃതികളുടെ തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുള്ളൽ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങൾ ആണ് ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിവ. ഇതിൽ ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ എന്നീ രണ്ട് തുള്ളൽ രൂപങ്ങളെയാണ് പ്രധാനമായും ഈ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടൻ തുള്ളൽ കൃതിയായ നളചരിതവും പറയൻ തുള്ളൽ കൃതികളായ ത്രിപുരദഹനം, സഭാപ്രവേശം എന്നിവയാണവ.

മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്കായി ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അല്ലെങ്കിൽ മധ്യകാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചതാണിത്. കേരളത്തിലെ തനത് കലാരൂപമായ തുള്ളലിനെക്കുറിച്ചും അതിൻ്റെ സാഹിത്യ പ്രാധാന്യത്തെക്കുറിച്ചും അന്നത്തെ വിദ്യാർത്ഥികൾക്ക് അറിവ് നൽകുക എന്നതായിരുന്നു ഈ പുസ്തകത്തിൻ്റെ ലക്ഷ്യം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: Selections From Classical Literature (Malayalam) – Vol 02 – Part 03
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി