1935 – ഈശ്വരാധീനം – കേരളവർമ്മ വലിയകോയി തമ്പുരാൻ

1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഗദ്യനാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 – ഈശ്വരാധീനം – കേരളവർമ്മ വലിയകോയി തമ്പുരാൻ

1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഈ ഗദ്യനാടകത്തിൽ പ്രധാനമായും പഴമയും പരിഷ്ക്കാരവും തമ്മിലുള്ള പോരട്ടത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൂടാതെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും ഇതിൽ എടുത്ത് പറഞ്ഞിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഈശ്വരാധീനം
    • പ്രസിദ്ധീകരണ വർഷം: 1935
    • താളുകളുടെ എണ്ണം: 100
    • അച്ചടി: Vidyavinodini Achukoodam,Thrissivaperoor
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – വനമാല – പി. കുണ്ടുപ്പണിക്കർ

1939-ൽ പ്രസിദ്ധീകരിച്ച, പി. കുണ്ടുപ്പണിക്കർ എഴുതിയ വനമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1939 – വനമാല – പി. കുണ്ടുപ്പണിക്കർ

ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥയാണ് പി. കുണ്ടുപ്പണിക്കർ 64 ശ്ലോകങ്ങളുള്ള വനമാല എന്ന ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. ഓരോ ശ്ലോകവും ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ്. ഈ കവിത ശ്രീകൃഷ്ണൻ്റെ ജനനത്തെയും മഹിമകളെയും ഭക്തിയോടെ വർണ്ണിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വനമാല
    • രചന: പി. കുണ്ടുപ്പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1939 
    • അച്ചടി: കമലാലയ പ്രസ്സ്, ഒറ്റപ്പാലം
    • താളുകളുടെ എണ്ണം: 26
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – ഒരു ഹിമാലയയാത്ര

1927-ൽ പ്രസിദ്ധീകരിച്ച, മാധവനാർ രചിച്ച ഒരു ഹിമാലയയാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സഞ്ചാരസാഹിത്യം വളരെ അപൂർവമായിരുന്ന കാലത്താണ് മാധവനാർ തൻ്റെ ഹിമാലയൻ യാത്രാവിവരണം മാതൃഭൂമിയിലൂടെ ലേഖനപരമ്പരയായി പ്രസിദ്ധീകരിക്കുന്നത്. ഏറെക്കാലം വടക്കേ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഗ്രന്ഥകാരൻ, ജോലിയിൽ നിന്നു പിരിഞ്ഞ് 1923-ലാണ് ബനാറസിലേക്ക് യാത്രയാവുന്നത്. അവിടെ നിന്ന് ഹരിദ്വാറിലേക്കും കാൽനടയായി ഋഷികേശിലേക്കും യാത്രയാവുന്നു. ഹിന്ദുക്കളുടെ ലക്ഷണമായ ‘കുടുമ’ ഇല്ലാത്തതിനാൽ പലയിടത്തും അദ്ദേഹത്തെ ആളുകൾ സംശയാസ്പദമായി വീക്ഷിക്കുന്നതായും എഴുതിയിട്ടുണ്ട്.

ഋഷികേശിൽ നിന്നു ഗുരുകുലം, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള ദുർഘടമായ യാത്രാവഴികളും ലഭ്യമായ സൗകര്യങ്ങളും ഹിമാലയത്തിൻ്റെ അനന്തഭൗമമായ സൗന്ദര്യവും ഗ്രന്ഥകാരൻ പുസ്തകത്തിൽ വിശദീകരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒരു ഹിമാലയയാത്ര
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: Mathrubhumi Press, Calicut
    • താളുകളുടെ എണ്ണം: 228
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1925 – സാഹിതി- വിശേഷാൽ പ്രതി

1925-ൽ പ്രസിദ്ധീകരിച്ച, സാഹിതി- വിശേഷാൽ പ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 – സാഹിതി- വിശേഷാൽ പ്രതി

ഉള്ളൂർ, വള്ളത്തോൾ, ശങ്കുണ്ണി മുതലായ മഹാകവികളുടെ കവിതകളും അപ്പൻതമ്പുരാൻ, വടക്കുംകൂർ രാജരാജവർമ്മ, ജനാർദ്ദനമേനോൻ, കെ. വി. എം. തുടങ്ങിയവരുടെ ഗദ്യ ലേഖനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് സാഹിതി മാസിക പുറത്തിറക്കിയ വിശേഷാൽ പ്രതിയാണ് ഈ പുസ്തകം. ഗദ്യത്തിനും പദ്യത്തിനും ഒരു പോലെ പ്രാമുഖ്യം നല്കിയിട്ടുള്ള ഈ കൃതി പ്രാചീന കാലം മുതൽ ആധുനീക കാലം വരെ മലയാളായ സാഹിത്യത്തിൻ്റെ വിവിധ ഘട്ടങ്ങൾ പഠന വിധേയമാക്കിയിരിക്കുന്നു. മലയാളത്തിൻ്റെ ഭാഷാവികാസവും സാഹിത്യസമ്പത്തും മനസിലാക്കാൻ സഹായിക്കുന്നു ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സാഹിതി- വിശേഷാൽ പ്രതി
    • പ്രസിദ്ധീകരണ വർഷം: 1925
    • താളുകളുടെ എണ്ണം: 190
    • അച്ചടി: Mangalodayam Press, Thrissur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1926 – ജീവിതപ്രഭാവം – എൻ. നാരായണൻ നായർ

1926ൽ പ്രസിദ്ധീകരിച്ച, എൻ. നാരായണൻ നായർ രചിച്ച ജീവിതപ്രഭാവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1926 - ജീവിതപ്രഭാവം - എൻ. നാരായണൻ നായർ
1926 – ജീവിതപ്രഭാവം – എൻ. നാരായണൻ നായർ

ജീവിതത്തിന്റെ മൂല്യങ്ങൾ, മാനവികചിന്തകൾ, സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പ്രബന്ധസമാഹാരമാണ് ഈ കൃതി. ജീവിതത്തെ സമൂഹത്തെയും വ്യക്തിയെയും സ്വാധീനിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. സാഹിത്യ-സാമൂഹികമായ പശ്ചാത്തലത്തിൽ, അന്നത്തെ കേരളീയബോധത്തെ ഉണർത്തുന്ന രീതിയിൽ രചിച്ചിട്ടുള്ള ഗ്രന്ഥമാണ് ഇത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ജീവിതപ്രഭാവം
    • പ്രസിദ്ധീകരണ വർഷം: 1926
    • അച്ചടി: Empire Press, Kozhikode
    • താളുകളുടെ എണ്ണം: 212
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1957 – ലക്ഷ്മീകല്യാണം – കെ.സി. കേശവപിള്ള

1957 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള  രചിച്ച  ലക്ഷ്മീകല്യാണം എന്ന ഭാഷാനാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 – ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള

മഹാകവി കെ.സി. കേശവപിള്ള എഴുതിയ ഒരു പ്രശസ്തമായ ഭാഷാനാടകമാണ് ലക്ഷ്മീകല്യാണം. മലയാളഭാഷയിൽ സാമുദായിക വൈകല്യങ്ങൾ ചിത്രീകരിക്കുന്ന ആദ്യത്തെ ഭാഷാനാടകമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ അതിപ്രാധാന്യമുണ്ടിതിന് . അന്നത്തെ അന്ധവിശ്വാസങ്ങളെന്നു മാത്രമല്ല സാവ്വകാലികങ്ങളായ ചില സദാചാരതത്ത്വങ്ങളും കവി ഇതിൽ പ്രതിപാദിക്കുന്നുണ്ടു്.  മലയാളഭാഷയിൽനിന്നും ആദ്യമായി സംസ്കൃത ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്നൊരു മേന്മയും ഈ നാടകത്തിനുണ്ടു്. മനോഹരങ്ങളായ ഗദ്യപദ്യ രൂപത്തിലുള്ള രചനാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് .

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ലക്ഷ്മീകല്യാണം 
    • രചന: കെ.സി. കേശവപിള്ള
    • പ്രസിദ്ധീകരണ വർഷം: 1957
    • അച്ചടി: India Press, Kottayam
    • താളുകളുടെ എണ്ണം: 74
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1925 – ശ്രീ ഗണപതി

1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ശ്രീ ഗണപതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീമഹാശിവപുരാണത്തിലെ ഗണപതിയുടെ ഐതിഹ്യകഥയാണ് വള്ളത്തോൾ നാരായണമേനോൻ ഗണപതിയെന്ന 101 ശ്ലോകങ്ങളുള്ള ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. പാർവതി അന്തഃപ്പുരകാവൽക്കാരനായി സ്വയം നിർമ്മിച്ച, മകനായ ഗണപതിയെ നിയോഗിക്കുന്നതും ശിവപാർഷദന്മാരുമായും സാക്ഷാൽ ശിവനുമായും ഗണപതി പോരിലേർപ്പെടുന്നതും അവസാനം ശിവൻ്റെ കോപത്തിനു വിധേയനായിതല നഷ്ടപ്പെട്ട ഗണപതിയെ പാർവതിയുടെ ആവശ്യപ്രകാരം ആനത്തല കൊണ്ട് പുനർജീവിപ്പിക്കുന്നതുമായ കഥയാണ്` കാവ്യത്തിൽ വിവരിച്ചിട്ടുള്ളത്

പുരാണകഥയാണ് പറയുന്നതെങ്കിലും വള്ളത്തോളിൻ്റെ ശൃംഗാരകാവ്യമായ വിലാസലതികയിലെ ശ്ലോകങ്ങളുടെ സ്വാധീനം ഗണപതിയിലും കാണാവുന്നതാണ്. ”വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാമെണ്ണ തേച്ചരയിൽ ഒറ്റമുണ്ടുമായി..” എന്നാരംഭിക്കുന്ന വളരെ പ്രസിദ്ധമായ ശ്ലോകം അതിനുദാഹരണമാണ്.

1925-ൽ കുന്നംകുളത്തെ അക്ഷരരത്നപ്രകാശിക അച്ചുകൂടം വഴിയാണ് ‘ഗണപതി’യുടെ ആദ്യ പതിപ്പിറങ്ങുന്നത്. അതിനു മുൻപ് കൗമുദി വാരികയിൽ ഗണപതി പ്രസിദ്ധീകരിച്ചിരുന്നു. വള്ളത്തോൾ എഴുതാനാരംഭിച്ച ‘ചിത്രയോഗം’ മഹാകാവ്യത്തിൻ്റെ തടസ്സമില്ലാത്ത സമ്പൂർത്തിക്കു വേണ്ടി രചിച്ചതാണ് ഗണപതി എന്ന ലഘുകാവ്യം എന്നും വിശ്വാസമുണ്ട്. കാവ്യത്തിന് അവതാരിക എഴുതിയ പി.വി കൃഷ്ണവാര്യർ ഇക്കാര്യം ആമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 1947-ലെ മറ്റൊരു പതിപ്പ് നേരത്തെ ഗ്രന്ഥപ്പുരയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ശ്രീ ഗണപതി
    • രചന: വള്ളത്തോൾ
    • പ്രസിദ്ധീകരണ വർഷം: 1925
    • അച്ചടി: അക്ഷരരത്നപ്രകാശിക അച്ചുകൂടം
    • താളുകളുടെ എണ്ണം: 36
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ഒരു തീർത്ഥയാത്ര – തരവത്ത് അമ്മാളു അമ്മ

1925ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ രചിച്ച ഒരു തീർത്ഥയാത്ര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - ഒരു തീർത്ഥയാത്ര - തരവത്ത് അമ്മാളു അമ്മ

1925 – ഒരു തീർത്ഥയാത്ര – തരവത്ത് അമ്മാളു അമ്മ

മലയാളത്തിലെ ആദ്യകാല വനിതാ സാഹിത്യകാരികളിൽ ഒരാളായ തരവത്ത് അമ്മാളു അമ്മ 1925-ൽ പ്രസിദ്ധീകരിച്ച യാത്രാവിവരണമാണ് ഒരു തീർത്ഥയാത്ര. ഭാരതത്തിലെ തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള അവരുടെ യാത്രയെ അടിസ്ഥാനമാക്കിയുള്ള ആത്മകഥാത്മക അനുഭവവിവരണകൃതിയാണിത്. എഴുത്തുകാരിയുടെ നേരിട്ടുള്ള അനുഭവങ്ങളും തീർത്ഥാടനത്തിനിടെയുള്ള സ്ഥലവിവരണങ്ങളും, യാത്രയ്ക്കിടയിൽ കണ്ട മതാചാരങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, സമൂഹത്തിലെ വിശ്വാസങ്ങൾ എന്നിവയെപ്പറ്റിയുള്ള വിമർശനാത്മകമായ നിരീക്ഷണങ്ങളുമാണ് ഉള്ളടക്കം. സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ആദ്യകാല മലയാള യാത്രാവിവരണങ്ങളിൽ ഒന്നാണിത്. സാധാരണ തീർത്ഥാടനത്തിന്റെ കുറിപ്പ് എന്നതിലുപരി സാമൂഹിക-സാംസ്കാരിക ജീവിതത്തെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സ്ത്രീയാത്രാവിവരണത്തിന്റെ പ്രാരംഭ മാതൃക കൂടിയാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒരു തീർത്ഥയാത്ര 
    • രചന:  Tharavathu Ammaluamma
    • പ്രസിദ്ധീകരണ വർഷം: 1925
    • അച്ചടി: Norman Printing Bureau, Calicut
    • താളുകളുടെ എണ്ണം: 180
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1922 – ഗദ്യമാലിക

സി. അച്ചുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള “വിദ്യാവിനോദിനി” എന്ന മാസികയിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് 1922- ൽ പ്രസിദ്ധീകരിച്ച “ഗദ്യമാലിക”എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1922 – ഗദ്യമാലിക

സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള “വിദ്യവിനോദിനി” യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് ഒരുക്കിയിട്ടുള്ളതാണ് “ഗദ്യമാലിക”എന്ന ഈ പുസ്തകം. ഇതിൽ അധികഭാഗവും പത്രാധിപൻ്റെ സ്വന്തം തന്നെയാണ് അതുകൂടാതെയുള്ള ലേഖനങ്ങൾ എം. രാജരാജവർമ്മരാജാ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ മുതലായവർ എഴുതിയിട്ടുള്ളതാണ്. ഇവയിൽ ഓരോന്നും പ്രത്യേകം അർത്ഥശാസ്ത്രം,ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ജീവചരിത്രം മുതലായ ഓരോ വിഷയവിശേഷത്തെ ക്രോഡീകരിക്കുന്നു. മദ്രാസ്, തിരുവിതംകൂർ,കൊച്ചി മുതലായ ഗവണ്മെൻ്റ് പാഠപുസ്തക കമ്മിറ്റിക്കാർ ഇതിനെ ഒരു പാഠപുസ്തകമായി വെച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗദ്യമാലിക
  • പ്രസിദ്ധീകരണ വർഷം:1922
  • അച്ചടി: കമലാലയ പ്രസ്സ്, ട്രിവാൻഡ്രം
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935- ലക്ഷ്മീഭായി മാസിക പുസ്തകം 31

1935 ഏപ്രിൽ മുതൽ 1936 മാർച്ച് വരെ പ്രസിദ്ധീകരിച്ച, ലക്ഷ്മീഭായി മാസികയുടെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലക്ഷ്മീഭായ് മാസിക മലയാളത്തിലെ ആദ്യ കാല വനിതാ മാസികകളിൽ ഒന്നായിരുന്നു. 1905-ൽ വെള്ളായ്ക്കൽ നാരായണമേനോൻ്റെ ഉടമസ്ഥതയിലായിരുന്നു ഈ മാസിക തുടങ്ങിയതെന്നും, ഒരു പാടുകാലം പ്രസിദ്ധീകരണത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന മാസിക ആദ്യകാല കഥാകാരികളുടെ പ്രധാനവേദിയായിരുന്നുവെന്നും,1940 വരെ ഇത് രംഗത്തുണ്ടായിരുന്നതായും കേരളത്തിലെ ആദ്യകാല വനിതാ മാസികളെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ പറയുന്നു.(https://keralawomen.gov.in/ml/vanaitaamaasaikakalautae-tautakakam)

പ്രധാനമായും കേരളത്തിലെ ഉന്നത, മധ്യവർഗ്ഗ ഹിന്ദുക്കൾക്കിടയിൽ പ്രസിദ്ധീകരിക്കുകയും പ്രചരിക്കുകയും ചെയ്തിരുന്നു മാസിക ശാരദ, മഹിള തുടങ്ങിയ മാസികകൾക്കൊപ്പം, സ്ത്രീയുടെ വിദ്യാഭ്യാസം, സാമൂഹിക ബാധ്യതകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ നീക്കങ്ങൾ നടത്തിയതായി പറയപ്പെടുന്നു.

ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 12 ലക്കങ്ങൾ മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി യിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്. 1110 മേടം മുതൽ 1111 മീനം (1935 ഏപ്രിൽ മുതൽ 1936 മാർച്ച്) വരെയുള്ള പന്ത്രണ്ടു ലക്കങ്ങളിലെ തുടക്കത്തിലുള്ള കവർ പേജുകളിൽ പുസ്തകം മുപ്പത്തിയൊന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യത്തെ നാലു പേജുകൾ കൂട്ടിചേർക്കപ്പെട്ടവയാണ് .ആ കാലഘട്ടത്തിൽ  വിറ്റഴിക്കപ്പെടാത്ത ലക്കങ്ങൾ പിന്നീട് കൂട്ടി ചേർത്ത് അച്ചടിക്കപ്പെട്ടു എന്നാണ് മനസിലാക്കുന്നത്.

അന്നത്തെ മാസികയുടെ ഉള്ളടക്കത്തിൽ സ്ത്രീ വിദ്യാഭ്യാസം സംബന്ധിച്ച സംവാദങ്ങൾക്കും അവകാശവാദങ്ങൾക്കും വലിയ പ്രാമുഖ്യമുണ്ടായിരുന്നു. മാതൃഭാഷ, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, ഗൃഹവ്യവസ്ഥ, ആരോഗ്യം, കല തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി,  സ്ത്രീ വിദ്യാഭ്യാസം ആഗോളവത്കരിക്കണമെന്നായിരുന്നു ആവശ്യം.  ഇതിനെത്തുടർന്ന് ഗൃഹവൈഭവത്തിൽ നിന്നു സ്ത്രീയുടെ മുന്നോട്ടുള്ള വളർച്ചക്കും, സമകാലിക സമുദായ നവോത്ഥാനങ്ങളുടെ ഭാഗമായും ഇവ സംവദിക്കയും ചെയ്തു. സ്ത്രീ സമത്വത്തെപറ്റിയുള്ള പഠനം നടത്തുന്നവർക്ക് ഈ മാസിക വളരെയധികം ഉപയോഗപ്രദമാണ്‌. നവോത്ഥാന കാലഘട്ടത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ ധാരകൾ ഇതിലൂടെ പഠിക്കുവാൻ സാധിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര് : ലക്ഷ്മീഭായി മാസിക
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 40
  • അച്ചടി:Capital Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി