1941 – ഹർഷവർദ്ധനൻ – ഏ. ബാലകൃഷ്ണപിള്ള

1941 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള  രചിച്ച ഹർഷവർദ്ധനൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ഹർഷവർദ്ധനൻ - ഏ. ബാലകൃഷ്ണപിള്ള
1941 – ഹർഷവർദ്ധനൻ – ഏ. ബാലകൃഷ്ണപിള്ള

ഉത്തരഭാരതം മുഴുവൻ അടക്കി ഭരിച്ച ഹർഷവർദ്ധനൻ ചക്രവർത്തിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംസ്കൃത കവി ബാണഭട്ടൻ്റെ ഹർഷ ചരിത്രത്തിലെ നായകനും ,“രത്നാവലി, “പ്രിയദർശിക”, “നാഗാനന്ദം”എന്നീ പ്രസിദ്ധ നാടകങ്ങളുടെ നിർമ്മാതാവെന്ന നിലയ്ക്കും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള സാഹിത്യയശസ്സും എത്രമാത്രമാണെന്ന് കാണിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. ഭാരതത്തിലെ പരിതസ്ഥിതികളെ  മാത്രമല്ല പേർഷ്യ, അറേബിയ, ചൈന, ടിബറ്റ്, ആസ്സാം, ബർമ്മാ ഇൻഡോ-ചൈന എന്നീ അയൽരാജ്യങ്ങളിലെ സമകാലീന ചരിത്രങ്ങളേയും, യഥാവിധം വരച്ചു കാട്ടി ഹർഷവർദ്ധനനെ ഏഷ്യയിലെ പ്രധാന വ്യക്തികളുടെ നിരയിൽ ഒപ്പം നിർത്തി താരതമ്യം ചെയ്യുന്നതെങ്ങനെ എന്നും ഇതിൽ വളരെ സരസവും ലളിതവും ആയി പറഞ്ഞു വയ്ക്കുന്നു. ഹർഷവർദ്ധനൻ്റെ ജീവിതത്തിലെ, ഇപ്രകാരം ആക്ഷേപരഹിതമായി തെളിഞ്ഞുകിട്ടിയ വസ്തുതകളെയാണ് ഈ ഗ്രന്ഥകാരൻ വളരെ രസകരമായും വിശദമായും ഇവിടെ വിവരിച്ചിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹർഷവർദ്ധനൻ
  • രചന : ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1941 
  • അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 214
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ചക്രനിരൂപണം – യോഗഗ്രന്ഥം – മഞ്ചേരി വേങ്കടരായ അയ്യർ

1933-ൽ പ്രസിദ്ധീകരിച്ച, മഞ്ചേരി വേങ്കടരായ അയ്യർ എഴുതിയ ചക്രനിരൂപണം – യോഗഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1933 - ചക്രനിരൂപണം - യോഗഗ്രന്ഥം - മഞ്ചേരി വേങ്കടരായ അയ്യർ
1933 – ചക്രനിരൂപണം – യോഗഗ്രന്ഥം – മഞ്ചേരി വേങ്കടരായ അയ്യർ

മഞ്ചേരി വേങ്കടരായ അയ്യർ രചിച്ച ഒരു പ്രധാനപ്പെട്ട മലയാള യോഗഗ്രന്ഥമാണ് ഈ പുസ്തകം. കുണ്ഡലിനി യോഗം, ഷട്ചക്രങ്ങൾ, നാഡികൾ, ധ്യാനസാധന എന്നിവയെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. സംസ്കൃത യോഗഗ്രന്ഥങ്ങളിലെ ആശയങ്ങളെ പ്രാദേശിക ഭാഷയിൽ വിശദീകരിക്കാൻ നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ കേരളത്തിൽ യോഗം, വേദാന്തം, സനാതനധർമ്മം എന്നിവയോടുള്ള താൽപര്യം വർധിച്ച കാലഘട്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ Sanathanadharmam Press ആത്മീയവും ദാർശനികവുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത്. അവയിൽ യോഗസാഹിത്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. 1933-ൽ പുറത്തിറങ്ങിയ ചക്രനിരൂപണം ആ കാലത്തെ വായനക്കാർക്ക് കുണ്ഡലിനിയോഗത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ലളിതമായ മലയാളത്തിൽ പരിചയപ്പെടുത്തുന്ന ഒരു പഠനഗ്രന്ഥമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചക്രനിരൂപണം – യോഗഗ്രന്ഥം
  • രചന: Mancheri Venkataraya Iyer
  • പ്രസിദ്ധീകരണ വർഷം: 1933
  • അച്ചടി: Sanadhanadharmam Press, Alleppey
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – മനുഷ്യൻ്റെ വളർച്ച – സി.ജെ. തോമ്മസ്

1960 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച മനുഷ്യൻ്റെ വളർച്ച എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമ്മസ്
1960 – മനുഷ്യൻ്റെ വളർച്ച – സി.ജെ. തോമ്മസ്

മനുഷ്യൻ്റെ ഉത്ഭവം മുതൽ ആധുനിക കാല ചരിത്രം വരെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഇത്. ജീവൻ്റെ ഉല്പത്തിയും സംസ്കാര രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളും ആദ്യകാല സംസ്കാര മാതൃകകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം നാശം സംഭവിച്ച പല സംസ്കാര മാതൃകകളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും മനുഷ്യരാശിയുടെ സംസ്കാരത്തിന് വിലയേറിയ പല സംഭാവനകളും നൽകിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യൻ്റെ വളർച്ച
  • രചന: സി.ജെ. തോമ്മസ്
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 84
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കാടിൻ്റെ വിളി

1953 – ൽ പ്രസിദ്ധീകരിച്ച, കാടിൻ്റെ വിളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1959 - കാടിൻ്റെ വിളി
1959 – കാടിൻ്റെ വിളി

അമേരിക്കൻ എഴുത്തുകാരനായ ജായ്ക്ക് ലണ്ടൻ്റെ ലോകപ്രശസ്തമായ നോവലാണ് ‘ദി കോൾ ഓഫ് ദ വൈൽഡ്’. ഈ കൃതിയുടെ മലയാളം വിവർത്തനമാണ് ‘കാടിൻ്റെ വിളി’. ഒരു നായയുടെ വീക്ഷണത്തിലൂടെ അതിജീവനത്തിൻ്റെയും പ്രകൃതിയുടെ വന്യതയുടെയും കഥ പറയുന്ന നോവലാണിത്. അതിജീവനം എന്ന തത്വം ഈ നോവലിൽ വ്യക്തമാണ്. നാഗരികതയിൽ നിന്ന് കാടത്തത്തിലേക്കും പൂർവ്വികരുടെ സ്വാഭാവികമായ വന്യതയിലേക്കുമുള്ള ഒരു ജീവിയുടെ പരിവർത്തനത്തെ ഈ കൃതി മനോഹരമായി വരച്ചുകാട്ടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാടിൻ്റെ വിളി
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ചൈനയിലെ വിപ്ലവം – കെ. ദാമോദരൻ

1952 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ചൈനയിലെ വിപ്ലവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - ചൈനയിലെ വിപ്ലവം - കെ. ദാമോദരൻ
1952 – ചൈനയിലെ വിപ്ലവം – കെ. ദാമോദരൻ

ചൈനീസ് വിപ്ലവ ചരിത്രത്തിലെ മൂന്ന് കാലഘട്ടങ്ങളെ വിശദമായി അപഗ്രഥിക്കുന്ന പുസ്തകമാണിത്. 1840 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ നാടുവാഴി മേധാവിത്വ ചൈന, വിദേശീയ ശക്തികൾക്കെതിരെ തുടർച്ചയായ യുദ്ധങ്ങൾ നടത്തി. അക്കാലത്ത് വിദേശീയ ശക്തികൾക്ക് അടിമപ്പെട്ട് ഒരു അർദ്ധ കൊളോണിയൽ രാജ്യമായി ചൈന പരിണമിച്ചിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ ദേശീയവും വിദേശീയവുമായ അടിമത്തത്തിനെതിരായി ചൈനയിലെ ജനത ഉയർത്തെഴുന്നേൽപ്പ് നടത്തി. 1919 മുതലുള്ള കാലഘട്ടത്തിൽ അധ്വാനിക്കുന്ന മർദ്ദിത ജനവിഭാഗം ബോധപൂർവ്വം ഉണർന്ന് സംഘടിച്ച് സ്വാതന്ത്ര്യം നേടി. ചൈനയിലെ ഈ തുടർ പോരാട്ടങ്ങളുടെ സമഗ്രമായ വിശകലനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചൈനയിലെ വിപ്ലവം 
  • രചന: കെ. ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 232
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – മഹത്തായ സമാധാനം – രാജാ ഹതീസിംഗ്

1953 – ൽ പ്രസിദ്ധീകരിച്ച, രാജാ ഹതീസിംഗ് രചിച്ച മഹത്തായ സമാധാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - മഹത്തായ സമാധാനം - രാജാ ഹതീസിംഗ്
1953 – മഹത്തായ സമാധാനം – രാജാ ഹതീസിംഗ്

1951-ൽ ചൈന സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന രാജാ ഹതീസിംഗ് എഴുതിയ പുസ്തകമാണ് മഹത്തായ സമാധാനം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും അതിൻ്റെ മാറ്റങ്ങളെയും കുറിച്ച് ഒരു ഏഷ്യക്കാരൻ്റെ നിഷ്പക്ഷവും വിമർശനാത്മകവുമായ വിലയിരുത്തലാണ് ഈ പുസ്തകം. 1949-ൽ മാവോ സേതുങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരീഭർത്താവായിരുന്നു രാജാ ഹതീസിംഗ്. ചൈനയെക്കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ. അക്കാലത്തെ ഇന്ത്യ-ചൈന സൗഹൃദത്തെ അന്ധമായി അനുകൂലിക്കുന്നവരിൽ നിന്നു വ്യത്യസ്തമായി അടിച്ചമർത്തലുകളും സ്വാതന്ത്ര്യനിഷേധവും നിറഞ്ഞ ഒരു യാഥാർത്ഥ്യത്തെയാണ് അദ്ദേഹം തുറന്നുകാട്ടിയത്. ചൈനീസ് ജനതയുടെ ജീവിതത്തിൽ അച്ചടക്കവും പുരോഗതിയും കൊണ്ടുവരാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെക്കുറിച്ചും നിർബന്ധിത തൊഴിലിനെക്കുറിച്ചും പുസ്തകം സംസാരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹത്തായ സമാധാനം
  • രചന: രാജാ ഹതീസിംഗ്
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 288
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കുഞ്ചൻ്റെ ശേഷം – മാടശ്ശേരി മാധവവാരിയർ

1952 – ൽ പ്രസിദ്ധീകരിച്ച, മാടശ്ശേരി മാധവവാരിയർ രചിച്ച കുഞ്ചൻ്റെ ശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ
1952 – കുഞ്ചൻ്റെ ശേഷം – മാടശ്ശേരി മാധവവാരിയർ

ആദ്യകാല മലയാള സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ കേരള ചരിത്ര രേഖകളും സാഹിത്യ രചനാ ശ്രമങ്ങളും പുസ്തകത്തിൻ്റെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ശ്രദ്ധിക്കപ്പെട്ടവരുടെയും വിസ്മൃതിയിൽ മറഞ്ഞവരുടെയും ചരിത്രം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. ഗദ്യം, പദ്യം, വിമർശനം എന്നിങ്ങനെ സാഹിത്യത്തിലെ സകല മേഖലകളെയും സ്പർശിച്ചു കടന്നു പോകുന്നതാണ് ഈ വിശദമായ പഠനം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുഞ്ചൻ്റെ ശേഷം
  • രചന: മാടശ്ശേരി മാധവവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 570
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – കൃഷിയും ജീവിസംരക്ഷണവും – എം.എ. വെങ്കിടീശ്വരൻ

1949 – ൽ പ്രസിദ്ധീകരിച്ച, എം.എ. വെങ്കിടീശ്വരൻ രചിച്ച കൃഷിയും ജീവിസംരക്ഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കൃഷിയും ജീവിസംരക്ഷണവും - എം.എ. വെങ്കിടീശ്വരൻ
1949 – കൃഷിയും ജീവിസംരക്ഷണവും – എം.എ. വെങ്കിടീശ്വരൻ

കേരളത്തിൻ്റെ കാർഷിക പാരമ്പര്യത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മണ്ണ്, കാലാവസ്ഥ, ഇടക്കാല വേലകൾ, വളങ്ങൾ ഉൾപ്പെടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സകല മേഖലകളിലേക്കും ഈ പുസ്തകം ശ്രദ്ധ ചെലുത്തിയിരിക്കുന്നു. പുസ്തകത്തിൻ്റെ രണ്ടാം ഖണ്ഡത്തിൽ കൃഷിശാസ്ത്രത്തോട് അനുബന്ധിച്ച് മനസ്സിലാക്കേണ്ട ജീവി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവർക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൃഷിയും ജീവിസംരക്ഷണവും
  • രചന: എം.എ. വെങ്കിടീശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 250
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – വിവാഹരംഗം – കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്

1955 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച വിവാഹരംഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - വിവാഹരംഗം - കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്
1955 – വിവാഹരംഗം – കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്

ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥമാണിത്. വ്യത്യസ്തമായ വിവാഹ സമ്പ്രദായങ്ങളെ കുറിച്ചും വിവാഹത്തിന് അനുയോജ്യമായ പ്രായത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഐക്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഈ പുസ്തകത്തിൽ സന്താന ലാഭ സമയത്തെക്കുറിച്ചും മക്കളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്നും വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിവാഹരംഗം
  • രചന: കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: പ്രകാശകൌമുദി പ്രിൻ്റിങ്ങ് വർക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 198
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – പാക്കിസ്ഥാൻ പര്യടനം – യൂസഫ് മെഹർ ആലി

1952 – ൽ പ്രസിദ്ധീകരിച്ച, യൂസഫ് മെഹർ ആലി രചിച്ച പാക്കിസ്ഥാൻ പര്യടനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - പാക്കിസ്ഥാൻ പര്യടനം - യൂസഫ് മെഹർ ആലി
1952 – പാക്കിസ്ഥാൻ പര്യടനം – യൂസഫ് മെഹർ ആലി

ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും സാമൂഹ്യപ്രവർത്തകനുമായ യൂസഫ് മെഹർ ആലി പാകിസ്ഥാനിലേക്കു നടത്തിയ യാത്രയുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന യാത്രാവിവരണ ഗ്രന്ഥമാണ് ‘പാകിസ്ഥാൻ പര്യടനം’. ഇന്ത്യയുടെ വിഭജനത്തിന്  ശേഷമുള്ള പാകിസ്ഥാൻ്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ കൃതിയുടെ കേന്ദ്രവിഷയം.

യാത്രയ്ക്കിടയിൽ വിവിധ പ്രദേശങ്ങളും ജനവിഭാഗങ്ങളും സന്ദർശിച്ച എഴുത്തുകാരൻ, സാധാരണ ജനങ്ങളുടെ ജീവിതം, ഭരണസംവിധാനം, ഇന്ത്യ–പാകിസ്ഥാൻ ബന്ധങ്ങൾ, വിഭജനത്തിൻ്റെ പ്രത്യാഘാതങ്ങൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുന്നു. ഒരു യാത്രാവിവരണം മാത്രമല്ല, വിഭജനാനന്തര ദക്ഷിണേഷ്യയുടെ യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ചരിത്രപരവും സാമൂഹികവുമായ രേഖ കൂടിയാണ് ഈ പുസ്തകം. മനുഷ്യബന്ധങ്ങളുടെയും സഹവർത്തിത്വത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഈ കൃതി, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ വായനക്കാരനിൽ ഉണർത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാക്കിസ്ഥാൻ പര്യടനം
  • രചന: യൂസഫ് മെഹർ ആലി
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി