1955 – ൽ പ്രസിദ്ധീകരിച്ച, ഏ.കെ. ബാലകൃഷ്ണപിള്ള രചിച്ച കിഴക്കേ പാകിസ്ഥാനിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ വിഭജനത്തിനുശേഷമുള്ള കാലഘട്ടത്തിൽ എഴുത്തുകാരനായ ഏ.കെ. ബാലകൃഷ്ണപിള്ള അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കി എഴുതിയ ഒരു അപൂർവ്വ യാത്രാവിവരണമാണിത്. വിഭജനത്തെത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉയർന്നുവന്ന രാഷ്ട്രീയ വൈരത്തിനും ‘ഉരുക്കുമറ’യ്ക്കും അപ്പുറത്തുള്ള സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ പരസ്പരബന്ധങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കുക എന്നതായിരുന്നു രചയിതാവിൻ്റെ പ്രധാന ലക്ഷ്യം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കിഴക്കേ പാകിസ്ഥാനിൽ
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 242
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
