1951 - ചൈനയിലെ പുതിയ ജനാധിപത്യം - മാവ് സെ തുങ്ങ്
Item
ml
1951 - ചൈനയിലെ പുതിയ ജനാധിപത്യം - മാവ് സെ തുങ്ങ്
en
1951 - Chinayile Puthiya Janadhipathyam - Mao Tse Tung
1951
80
en
On New Democracy
17 × 12 cm (height × width)
ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായ മാവ് സെ തുങ്ങ് രചിച്ച രാഷ്ട്രീയ കൃതിയുടെ മലയാള പരിഭാഷയാണിത്. കൊളോണിയൽ - നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്ന് ചൈനയെ മോചിപ്പിച്ച് ഒരു പുതിയ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഘടന കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലഘുഗ്രന്ഥം ചർച്ച ചെയ്യുന്നത്. ചൈനീസ് വിപ്ലവത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്നും ആദ്യത്തേത് പരമ്പരാഗത ജനാധിപത്യത്തിൽ നിന്ന് വ്യത്യസ്തമായ 'പുതിയ ജനാധിപത്യം' ആണെന്നും, രണ്ടാമത്തേത് സോഷ്യലിസ്റ്റ് വിപ്ലവമാണെന്നും മാവ് സെ തുങ്ങ് ഇതിലൂടെ വ്യക്തമാക്കുന്നു. സമൂഹത്തിൻ്റെ സാമ്പത്തിക - രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം പഴയ സംസ്കാരത്തെ മാറ്റിമറിച്ച് പുരോഗമനപരമായ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കണമെന്ന മാർക്സിസ്റ്റ് - ലെനിനിസ്റ്റ് വീക്ഷണമാണ് ഈ കൃതി മുന്നോട്ട് വെക്കുന്നത്.