1949 - രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ
Item
ml
1949 - രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ
en
1949 - Rugmineeswayamvaram - Aswathi Thirunal Elaya Thampuran
1949
68
അശ്വതിതിരുനാൾ ഇളയതമ്പുരാൻ രചിച്ച 'രുക്‌മിണീ സ്വയംവരം' ആട്ടക്കഥയുടെ ഇതിവൃത്തം ശ്രീമദ് ഭാഗവതത്തിൽ നിന്നുള്ളതാണ്. നളചരിതത്തിൻ്റെയോ മറ്റു പ്രധാന ആട്ടക്കഥകളുടെയോ ഗാംഭീര്യമോ അർത്ഥവൈചിത്ര്യമോ ഈ കൃതിക്കില്ലെങ്കിലും, ആടാനും പാടാനും വായിച്ചു രസിക്കാനും ഈ കൃതി ഒരുപോലെ മികച്ചതാണ്. ഇതിലെ പദ്യങ്ങളെല്ലാം വളരെ സരസവും മധുരവുമാണ്. പ്രസാദഗുണമാണ് ഈ കൃതിയുടെ മറ്റൊരു മേന്മ. വളരെ ലളിതവും മനോഹരവുമായ പദപ്രയോഗങ്ങൾ കൊണ്ടും സംഗീതാത്മകതകൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു കൃതിയാണ് രുക്‌മിണീസ്വയംവരം.