1972 – വിദ്യുച്ഛക്തിയും അപകടങ്ങളും – എം.ഐ. ഉമ്മൻ

1951 – ൽ പ്രസിദ്ധീകരിച്ച, എം.ഐ. ഉമ്മൻ രചിച്ച വിദ്യുച്ഛക്തിയും അപകടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 - വിദ്യുച്ഛക്തിയും അപകടങ്ങളും - എം.ഐ. ഉമ്മൻ
1972 – വിദ്യുച്ഛക്തിയും അപകടങ്ങളും – എം.ഐ. ഉമ്മൻ

കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും രക്ഷാ മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഗ്രന്ഥമാണ് ഇത്. വീടുകളിലും വ്യവസായ ശാലകളിലും വ്യതസ്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും പ്രഥമശുശ്രൂഷയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. സുരക്ഷിതത്വ നിയമാവലിയും ഇതിൽ നല്കിയിരിക്കുന്നു. 1861-ൽ ‘പണകാര്യവർണ്ണന’ എന്ന ശാസ്ത്രഗ്രന്ഥം
പ്രസിദ്ധപ്പെടുത്തിയ റവ. മാടോന ഇട്ടിയേരാ ഈപ്പൻ പാദ്രിയുടെ  (കൊച്ചുപാദ്രി) പാവനസ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിദ്യുച്ഛക്തിയും അപകടങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: തിലകം പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 168
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഉന്തുവണ്ടി – എസ്സ്. ചിദംബരം പിള്ള

1956 – ൽ പ്രസിദ്ധീകരിച്ച, എസ്സ്. ചിദംബരം പിള്ള എഴുതിയ ഉന്തുവണ്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ഉന്തുവണ്ടി - എസ്സ്. ചിദംബരം പിള്ള
1956 – ഉന്തുവണ്ടി – എസ്സ്. ചിദംബരം പിള്ള

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കു വേണ്ടി സമർപ്പിച്ചു കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരമാണ് ഉന്തുവണ്ടി. തികച്ചും വ്യത്യസ്തമായ ആറു ചെറുകഥകളാണ് ഈ കഥാസമാഹാരത്തിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉന്തുവണ്ടി
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: ഓറിയൻ്റൽ പ്രിൻ്റിംഗ് വർക്ക്സ്, കാഞ്ഞിരപ്പള്ളി
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – ഹണി – ആനി ജോസഫ്

1971 – ൽ പ്രസിദ്ധീകരിച്ച,  ആനി ജോസഫ് എഴുതിയ ഹണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1971 - ഹണി - ആനി ജോസഫ്
1971 – ഹണി – ആനി ജോസഫ്

ആനി ജോസഫ് രചിച്ച നോവലാണ് ഹണി. മെഡിക്കൽ കോളേജിലെ ക്ലാർക് ആയ ഹണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഹണി
  • പ്രസിദ്ധീകരണ വർഷം: 1971
  • അച്ചടി: ശ്രീ വെങ്കടേശ പ്രിൻ്റേഴ്സ്, തുറവൂർ
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ആരോമലുണ്ണി – സി.എ. കിട്ടുണ്ണി

1946 – ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ ആരോമലുണ്ണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - ആരോമലുണ്ണി - സി.എ. കിട്ടുണ്ണി
1946 – ആരോമലുണ്ണി – സി.എ. കിട്ടുണ്ണി

വടക്കൻ പാട്ടിലെ വീര നായകനായ ആരോമലുണ്ണിയുടെ കഥയാണിത്. നീണ്ട പകയുടെയും പ്രതികാരത്തിൻ്റെയും കഥ വളരെ ലളിതമായ ഭാഷയിലും ശൈലിയിലും ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആരോമലുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: ഗുരുവിലാസം പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – നാരായണീയം ഭാഷാപ്രബന്ധം

1918– ൽ കൊളത്തേരി ശങ്കരമേനോൻ പ്രസിദ്ധീകരിച്ച,    നാരായണീയം ഭാഷാപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 -നാരായണീയം ഭാഷാപ്രബന്ധം - കൊളത്തേരി ശങ്കരമേനോൻ
1918 -നാരായണീയം ഭാഷാപ്രബന്ധം – കൊളത്തേരി ശങ്കരമേനോൻ

താളിയോല ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തി പ്രസിദ്ധീകരിച്ച ഭാഷാപ്രബന്ധമാണ് നാരായണീയം. ഭാഷാപ്രബന്ധങ്ങളുടെ പൊതുവായ ശൈലി പിന്തുടരുന്ന ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ആരാണെന്ന് വ്യക്തമല്ല.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:നാരായണീയം ഭാഷാപ്രബന്ധം
  • പ്രസിദ്ധീകരണ വർഷം: 1918
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സുന്ദരമായ തലമുടി

1967-ൽ പ്രസിദ്ധീകരിച്ച, പദ്മിനി ബാലകൃഷ്ണൻ എഴുതിയ സുന്ദരമായ തലമുടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തലമുടിയെപ്പറ്റിയുള്ള പഠനമാണ് ഈ പുസ്തകം. തലമുടിയുടെ ഘടനയും പ്രത്യേകതകളും, സംരക്ഷണം, മുടിയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും തുടങ്ങി മുടിയെക്കുറിച്ചുള്ള വിശദമായ പഠനം ആണ് ഗ്രന്ഥകാരി നടത്തിയിട്ടുളളത്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സുന്ദരമായ തലമുടി
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ഇളകിമറിയുന്ന ഹൃദയം – എ.എൻ.ഇ. സുവർണ്ണവല്ലി

1961 – ൽ പ്രസിദ്ധീകരിച്ച, എ.എൻ.ഇ. സുവർണ്ണവല്ലി എഴുതിയ ഇളകിമറിയുന്ന ഹൃദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഇളകിമറിയുന്ന ഹൃദയം - എ.എൻ.ഇ. സുവർണ്ണവല്ലി
1961 – ഇളകിമറിയുന്ന ഹൃദയം – എ.എൻ.ഇ. സുവർണ്ണവല്ലി

എ.എൻ.ഇ. സുവർണ്ണവല്ലി രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ലളിതമായ ആഖ്യാന ശൈലിയിൽ രചിക്കപ്പെട്ട ഈ കഥകൾ ജീവിതവുമായി ദൃഢബന്ധം പുലർത്തുന്നവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇളകിമറിയുന്ന ഹൃദയം
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: കേരള ചന്ദ്രികാ പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം: 106
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഹരിണി – പയ്യംപെള്ളിൽ ഗോപാലപിള്ള

1958 – ൽ പ്രസിദ്ധീകരിച്ച, പയ്യംപെള്ളിൽ ഗോപാലപിള്ള എഴുതിയ ഹരിണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ഹരിണി - പയ്യം പെള്ളിൽ ഗോപാലപിള്ള
1958 – ഹരിണി – പയ്യം പെള്ളിൽ ഗോപാലപിള്ള

ഹരിണി എന്ന യുവതിയുടെ മാനസിക സംഘർഷകങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നോവലാണിത്. അറുപതുകളിലെ സാമൂഹിക സാഹചര്യങ്ങളുടെ ആവിഷ്കാരം കൂടിയാണ് ഈ നോവൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:ഹരിണി
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 138
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – വിൽക്കപ്പെടാത്ത ബന്ധം – ഏവൂർ സി.കെ. മാധവൻനായർ

1968 – ൽ പ്രസിദ്ധീകരിച്ച, ഏവൂർ സി.കെ. മാധവൻനായർ എഴുതിയ വിൽക്കപ്പെടാത്ത ബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - വിൽക്കപ്പെടാത്ത ബന്ധം - ഏവൂർ സി.കെ. മാധവൻനായർ
1968 – വിൽക്കപ്പെടാത്ത ബന്ധം – ഏവൂർ സി.കെ. മാധവൻനായർ

ഏവൂർ സി.കെ. മാധവൻനായർ രചിച്ച നോവലാണ് വിൽക്കപ്പെടാത്ത ബന്ധം. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിത സംഘർഷങ്ങൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിൽക്കപ്പെടാത്ത ബന്ധം
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: വിദ്യാർത്ഥിമിത്രം പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – ഐ.എൻ.എ. യും ഞാനും – നെല്ലിക്ക അച്യുതൻ

1969 – ൽ പ്രസിദ്ധീകരിച്ച, നെല്ലിക്ക അച്യുതൻ  എഴുതിയ ഐ.എൻ.എ. യും ഞാനും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969 - ഐ.എൻ.എ. യും ഞാനും - നെല്ലിക്ക അച്യുതൻ
1969 – ഐ.എൻ.എ. യും ഞാനും – നെല്ലിക്ക അച്യുതൻ

ഐ.എൻ.എ. യുടെ ആരംഭം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ നെല്ലിക്ക അച്യുതൻ വിവരിച്ചിരിക്കുന്നത്. ‘ഐ.എൻ.എ. ആൻ്റ്  ഐ’ എന്ന ശീർഷകത്തിൽ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ മലയാളപരിഭാഷയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഐ.എൻ.എ. യും ഞാനും
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി