ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന വാൾട്ടയറിൻ്റെ ജീവചരിത്രം മലയാളത്തിൽ പ്രതിപാദിക്കുന്ന വാൾട്ടയർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കെ. സുകുമാരൻ നായർ ഇതിൻ്റെ രചന.
സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.
സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ദൈവൈക്യജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.
ഘനശ്യാമദാസ് ബിർളയുടെ മഹാത്മാഗാന്ധിയെ പറ്റിയുള്ള കൃതി പി. സുഭദ്ര അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മൂന്നാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കത്തോലിക്കസഭയിലെ ഒരു വിശുദ്ധയും ഉപവിയുടെ കന്യാസ്തീകളുടെ സഭാസ്ഥാപകയും ആയ കനോസ മഗ്ദലനേയുടെ (Magdalene of Canossa) ജീവചരിത്രം പ്രതിപാദിക്കുന്ന സാഹോദര്യത്തിൻ്റെ സഹോദരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഫാദർ വിക്റ്റർ സി.ഡി. ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
സംസ്കൃതവ്യാകരണസാരസംഗ്രഹം എന്ന ഉദ്ദേശത്തോടുകൂടെ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച മണിദീപികാ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്.
സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ മനുഷ്യൻ്റെ ഐഹികജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ച്ജിരുന്ന പുസ്തകമാണ്.
പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പ്രാസംഗികനും അദ്ധ്യാപകനുമായ ബുക്കർ ടി. വാഷിങ്ടണെ പറ്റി മലയാളത്തിൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഇറങ്ങിയ ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കെ. പരമുപിള്ള ആണ് ഇത് രചിച്ചിരിക്കുന്നത്. ബുക്കർ ടി. വാഷിങ്ടൻ്റെ പക്കൽ നിന്ന് നേരിട്ട് അനുമതി വാങ്ങിയാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇതിൻ്റെ ആമുഖപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഇത് തിരുവിതാംകൂറിൽ പാഠപുസ്തകം ആയിരുന്നു എന്ന് കാണുന്നു. പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ആണിത്.
ശിവാജിയുടെ അമ്മയായ ജീജാഭായിയെ പറ്റി എൻ.പി. ചെല്ലപ്പൻ നായർ രചിച്ച ജീജാഭായി അഥവാ ശിവാജിയുടെ മാതാവു് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സംഭാഷണങ്ങളിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി രചിച്ച Dialogues in English, Latin, and Maleyalam എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലീടെ പങ്കുവെക്കുന്നത്. സ്കൂളുകളിലെ ഉപയോഗത്തിനായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏത് സ്കൂളുകളാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
ഇംഗ്ലീഷിലുള്ള സംഭാഷണം അതിനു നേരെ ലത്തീനിലുള്ള സംഭാഷണം എന്നിങ്ങനെ ഇടതു പേജിലും, മലയാള സംഭാഷണം വലതു പേജിലും ആണ് കൊടുത്തിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം മൊത്തം ഈ വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്.
1890ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചിരിക്കുന്നത് ആരെന്ന് വ്യക്തമല്ല. ഒരു Carmelite Missionary എന്ന് മാത്രമാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടൈറ്റിൽ പേജ് ഉണ്ടെങ്കിലും ഫ്രണ്ട് മാറ്ററിലെ കുറച്ച് പേജുകളും ഉള്ളടക്കത്തിലെ ആദ്യത്തെ 6 പേജുകളും നഷ്ടപ്പെട്ടിരിക്കുന്നു എന്ന കുറവ് ഈ ഡിജിറ്റൽ സ്കാനിനുണ്ട്.