1929 – തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും

തത്ത്വമസി വ്യാഖ്യാനം, തത്ത്വമസി മഹാവാക്യ കട്ടിള എന്നീ പുരാതന ഗ്രന്ഥങ്ങളെ അതിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സാമ്യത കൊണ്ട് ഒരുമിച്ച് ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ശ്രീമൂലം മലയാളം സീരീസിൻ്റെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. സാംബശിവ ശാസ്ത്രി ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർ. തത്ത്വമസി വ്യാഖ്യാനത്തിൻ്റെ ഭാഷമലയാളം ആണ്. എന്നാൽ തത്ത്വമസി മഹാവാക്യ കട്ടിളയുടെ ഭാഷ തമിഴ് പ്രധാനമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 - തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
1929 – തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
  • എഡിറ്റർ: കെ. സാംബശിവ ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 50
  • അച്ചടി: The Government Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *