1957 – സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

ചിന്തകൻ വിമർശകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ വ്യത്യസ്തനിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളസാഹിത്യകാരൻ കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള രചിച്ച സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എസ്.കെ. നായരുടെ കലാചിന്തകൾ, തകഴിയുടെ രണ്ടിടങ്ങഴി, ബാഷീറിന്റെ അനഘനിമിഷം, ചങ്ങമ്പുഴയുടെ കളിത്തോഴി തുടങ്ങി 16 ഓളം പ്രശസ്തമായ രചനകളുടെ നിരൂപണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ നിരൂപണങ്ങൾ എല്ലാം അദ്ദേഹം മംഗളോദയം, ജയകേരളം, പുലരി, പ്രസന്നകേരളം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ ആണ് ആദ്യം എഴുതിയത്. ഇങ്ങനെ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ഗ്രന്ഥനിരൂപണങ്ങളുടെ സമാഹാരമാണ് സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന ഈ പുസ്തകം. ഇതിലെ ലേഖനങ്ങളിൽ ഭൂരിപക്ഷവും തൃശൂരിൽ നിന്നു പുറത്തിറങ്ങിയിരുന്ന മംഗളോദയം മാസികയിൽ ആയിരുന്നു എന്ന് അദ്ദേഹം മുഖവരയിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള
1957 – സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – ഏ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ
  • രചന: ഏ. ബാലകൃഷ്ണപിള്ള (കേസരി എ. ബാലകൃഷ്ണപിള്ള)
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 152
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി