1977 ൽ മാർ തോമ്മാശ്ലീഹയുടെ പത്തൊൻപതാം ചരമ ശതാബ്ദി സ്മരണികയായി പ്രസിദ്ധീകരിച്ച, പ്ലാസിഡ് ജെ പൊടിപാറ രചിച്ച കേരള സഭയുടെ വ്യക്തിത്വം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്ത്വാബ്ദം 52 ൽ ആരംഭിച്ചതാണ് കേരളത്തിലെ ക്രൈസ്തവ സഭ. യഹൂദവംശജനും, യേശു ശിഷ്യനുമായ മാർതോമ്മായാണ് കേരളത്തിൽ ആദ്യമായി ക്രിസ്തുമതം പ്രസംഗിച്ചതും പ്രചരിപ്പിച്ചതും. ബ്രാഹ്മണരെ ക്രിസ്തുമതത്തിൽ ചേർത്തതും, പലയിടങ്ങളിലും അപ്രകാരം ക്രിസ്തുമതത്തിൽ ചേർന്നവർക്കായി ഏഴു സഭാകേന്ദ്രങ്ങൾ സ്ഥാപിച്ചകാര്യവും, 16 ആം നൂറ്റാണ്ടിൽ പോർത്തുഗീസ് അധിനിവേശത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഏൽക്കേണ്ടിവന്ന മർദ്ദനങ്ങൾ, അതിനോടുള്ള ചെറുത്തുനിൽപ്പുകൾ, വിജയത്തിലേക്കുള്ള പൗരോഹിത്യ പ്രയത്നങ്ങൾ, ഇന്നത്തെ നിലയിലേക്കുള്ള സഭയുടെ വളർച്ച തുടങ്ങിയ ചരിത്രമാണ് തെളിവുകൾ സഹിതം പുസ്തക രചയിതാവ് നമ്മൾക്കു മുൻപിൽ അവതരിപ്പിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരള സഭയുടെ വ്യക്തിത്വം
- പ്രസിദ്ധീകരണ വർഷം: 1977
- രചന: പ്ലാസിഡ്. ജെ. പൊടിപാറ
- അച്ചടി: Edessa Press, Kottayam
- താളുകളുടെ എണ്ണം: 132
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









