1982 – അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ – സി. കെ. മൂസ്സത്

1982  മാർച്ച് മാസത്തിലെ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്കൂൾ ഇൻസ്പെക്ടർ, തിരുവനന്തപുരം മഹാരാജാസ് കോളേജ് അധ്യാപകൻ, ട്രെയിനിങ്ങ് കോളേജ് വൈസ് പ്രിൻസിപ്പൽ, സാമൂതിരി കോളേജ് പ്രിൻസിപ്പൽ എന്നീ പദവികൾ വഹിച്ച  എം. രാമവർമ്മ തമ്പാൻ  യുക്തിവാദിയും, പ്രഭാഷകനും, സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ ലേഖനങ്ങളെ പറ്റിയും പ്രസംഗങ്ങളെ പറ്റിയും ആണ് ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

1982 - അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്
1982 – അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – എറണാകുളം മിസ്സം മാസികയുടെ ഏഴു ലക്കങ്ങൾ

സുറിയാനി കത്തോലിക്കരുടെ എറണാകുളം വികാരിയത്തിൻ്റെ (മിസ്സം) വികാരി അപ്പോസ്തലീക്കയായിരുന്ന കണ്ടത്തിൽ ആഗുസ്തീനോസ് മെത്രാൻ തുടങ്ങി വെച്ച എറണാകുളം മിസ്സം എന്ന മാസികയുടെ      1923 ൽ ഇറങ്ങിയ ഏഴ് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വികാരിയത്തിൽ ആചരിക്കേണ്ട പ്രത്യേക നടപടികൾ സംബന്ധിച്ചും, ഇടയലേഖനങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ തുടങ്ങിയ അറിയിപ്പുകൾ സഭയുടെ കീഴ്ത്തട്ടിലേക്ക് എത്തിക്കുന്നതിനും അവയെല്ലാം റെക്കോർഡാക്കി സൂക്ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ മാസികയാണ് എറണാകുളം മിസ്സം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1923 – എറണാകുളം മിസ്സം മാസികയുടെ ഏഴു ലക്കങ്ങൾ
1923 – എറണാകുളം മിസ്സം മാസികയുടെ ഏഴു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 7 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: എറണാകുളം മിസ്സം – പുസ്തകം – 02 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 20
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: എറണാകുളം മിസ്സം – പുസ്തകം – 02 ലക്കം 02 
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 16
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

    • പേര്: എറണാകുളം മിസ്സം – പുസ്തകം – 02 ലക്കം 03
    • പ്രസിദ്ധീകരണ വർഷം: 1923
    • താളുകളുടെ എണ്ണം: 14
    • അച്ചടി: The Mar Louis Memorial Press, Ernakulam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: എറണാകുളം മിസ്സം – പുസ്തകം – 02 ലക്കം  04
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 34
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  എറണാകുളം മിസ്സം – പുസ്തകം – 02 ലക്കം 05 
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 12
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

രേഖ 6

  • പേര്:  എറണാകുളം മിസ്സം – പുസ്തകം – 02 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 18
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

രേഖ 7

  • പേര്:  എറണാകുളം മിസ്സം – പുസ്തകം 02 ലക്കം 07 
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 16
  • അച്ചടി: The Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

വെല്ലുവിളി ഉയരുന്ന ആധുനിക സമൂഹത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യം – സ്കറിയാ സഖറിയാ

ചങ്ങനാശ്ശേരി യുവദീപ്തി സെൻട്രൽ ഓഫീസ് പ്രസിദ്ധീകരിച്ച സ്കറിയ സക്കറിയ എഴുതിയ വെല്ലുവിളി ഉയരുന്ന ആധുനിക സമൂഹത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യം എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക സമൂഹത്തിൽ വ്യക്തി, സമൂഹം എന്നീ നിലകളിൽ യുവാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിൾ ക്രൈസ്തവ ജീവിത ആദർശത്തിൻ്റെ കാഴ്ചപ്പാടിൽ കൂടി അവതരിപ്പിക്കുകയാണ് ലേഖനത്തിൽ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

വെല്ലുവിളി ഉയരുന്ന ആധുനിക സമൂഹത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യം - സ്കറിയ സക്കറിയ

വെല്ലുവിളി ഉയരുന്ന ആധുനിക സമൂഹത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വെല്ലുവിളി ഉയരുന്ന ആധുനിക സമൂഹത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യം
  • രചന: സ്കറിയാ സഖറിയാ
  • പ്രസാധകർ: Yuvadeepthi Central Office, Changanassery
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2005 – ബോധത്തിൻ്റെ ഭൗതികം – പി. കേശവൻ നായർ

2005 ൽ ശാസ്ത്രസാഹിത്യകാരനായ  പി. കേശവൻ നായർ രചിച്ച ബോധത്തിൻ്റെ ഭൗതികം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മനുഷ്യ മനസ്സിനെയും മസ്തിഷ്കത്തിനെയും സംബന്ധിച്ച് നൂതനമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ പുസ്തകത്തിൻ്റെ 2013ൽ ഇറങ്ങിയ രണ്ടാം പതിപ്പ് 2023 മാർച്ച് 7ന് മറ്റൊരു ബ്ലോഗിലൂടെ (https://gpura.org/blog/2013-bodhathinte-bhouthikam-p-kesavan-nair/)റിലീസ് ചെയ്തിരുന്നു

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്  കണ്ണൻ ഷണ്മുഖമാണ്  . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.

2005 - ബോധത്തിൻ്റെ ഭൗതികം - പി. കേശവൻ നായർ
2005 – ബോധത്തിൻ്റെ ഭൗതികം – പി. കേശവൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബോധത്തിൻ്റെ ഭൗതികം
  • രചന: പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 112
  • അച്ചടി : D.C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1886 – ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം

1886 ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിലെ മലയാള പണ്ഡിതനായ എൻ. രാമകുറുപ്പ് വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1886 - ശ്രീകൃഷ്ണ ചരിതം - മണിപ്രവാളം
1886 – ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ശ്രീകൃഷ്ണ ചരിതം – മണിപ്രവാളം
    • പ്രസാധകൻ : N.Ramakurup
    • പ്രസിദ്ധീകരണ വർഷം: 1886
    • താളുകളുടെ എണ്ണം: 32
    • അച്ചടി: St. Joseph’s Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും – സ്കറിയ സക്കറിയ

കളരിക്കലച്ചൻ അനുസ്മരണ കൂട്ടായ്മയുടെ പ്രസിദ്ധീകരണത്തിൽ സ്കറിയ സക്കറിയ എഴുതിയ കറുത്ത അരയന്നവും സുവിശേഷ സന്തോഷവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  2013 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തപ്പോൾ പുതിയ പോപ്പായി ചുമതലയേറ്റ ഫ്രാൻസീസ് മാർപാപ്പയെ കുറിച്ചാണ് ലേഖനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച് സമ്പത്തിൻ്റെ വഴി വിട്ട് സാധാരണ ജീവിതം നയിച്ച ചരിത്രപുരുഷനും, പരിസ്ഥിതി ബോധത്തിൻ്റെ പുണ്യാളനും കൂടിയായിരുന്നു പോപ്പ് ഫ്രാൻസീസ് അസ്സീസ്സി. അദ്ദേഹത്തിൻ്റെ നാമം സ്വീകരിച്ച് എളിമയുടെയും സാഹോദര്യത്തിൻ്റെയും സമഭാവനയുടെയും പ്രതീകമായി കത്തോലിക്കാ സഭയുടെ പ്രത്യാശയായി മാറിയ ഫ്രാൻസിസ് മാർപാപ്പ സഭക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ലേഖകൻ വിലയിരുത്തുന്നു.

ഈ വിഷയത്തിൻ്റെ സംക്ഷിപ്ത രൂപം (ഇതേ തലക്കെട്ടിൽ സ്കറിയ സക്കറിയ അസ്സിസി ആനുകാലികത്തിൽ എഴുതിയത്)  2023 ഫെബ്രുവരി 28 ന്  (https://gpura.org/blog/2014-karutha-arayannavum-suvishesha-santhoshavum-scaria-zacharia/) മറ്റൊരു ബ്ലോഗിൽ പുറത്തു വിട്ടിരുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും - സ്കറിയ സക്കറിയ

കറുത്ത അരയന്നവും സുവിശേഷ സന്തോഷവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കറുത്ത അരയന്നവും സുവിശേഷസന്തോഷവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസാധകർ: Kalarikkalachan Anusmarana Koottayma
  • താളുകളുടെ എണ്ണം: 08
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – വിനോബാജിയുടെ ഗീതാപ്രവചനം – സി. കെ. മൂസ്സത്

1982 ലെ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ വിനോബാജിയുടെ ഗീതാപ്രവചനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1932 ഫെബ്രുവരി – ജൂൺ മാസങ്ങളിൽ വിനോബാജിയുടെ ജെയിൽ വാസ സമയത്ത് കൂടെയുണ്ടായിരുന്ന സ്വതന്ത്ര്യ സമര സഖാക്കളോട് ഭഗവദ്ഗീതയെ കുറിച്ചു നടത്തിയ പ്രഭാഷണങ്ങളുടെ സംഗ്രഹമാണ് പിന്നീട് ഗീതാപ്രവചനം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ഗീതാപ്രവചനത്തിൻ്റെ സുവർണ്ണ ജുബിലി പ്രമാണിച്ച് മഹാരാഷ്ട്രയിലെ പൗനാർ ആശ്രമം പ്രസിദ്ധീകരിച്ച സ്മരണികയിൽ വന്ന ഇംഗ്ലീഷ് ലേഖനത്തിന് ലേഖകൻ തന്നെ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ഇത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 - വിനോബാജിയുടെ ഗീതാപ്രവചനം

1982 – വിനോബാജിയുടെ ഗീതാപ്രവചനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിനോബാജിയുടെ ഗീതാപ്രവചനം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – യോഗചികിൽസാ സെമിനാർ

1960 സെപ്തംബർ മാസം 29 മുതൽ ഒക്ടോബർ 2 വെരെയുള്ള ദിവസങ്ങളിൽ കേരള യോഗാസന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു വെച്ച് നടന്ന യോഗചികിൽസാ സെമിനാറിൻ്റെ കാര്യപരിപാടികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ യോഗചികിൽസാ സെമിനാർ എന്ന ലഖുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1960 - യോഗചികിൽസാ സെമിനാർ

1960 – യോഗചികിൽസാ സെമിനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: യോഗചികിൽസാ സെമിനാർ
    • പ്രസാധകൻ : Kerala Yogasana Sangham, Trivandrum
    • പ്രസിദ്ധീകരണ വർഷം: 1960
    • താളുകളുടെ എണ്ണം: 20
    • അച്ചടി: University Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം

ക്രൈസ്തവ ജനസമൂഹത്തിൻ്റെ സമുദ്ധാരണത്തിനും സംശുദ്ധിക്കുമായി സ്വജീവിതം മാറ്റിവെച്ച മനുഷ്യസ്നേഹിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് 1972 ൽ പുറത്തിറക്കിയ ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശതാബ്ദി ആഘോഷ സമ്മേളനങ്ങളിൽ ചെയ്ത പ്രസംഗങ്ങളും, അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും, അനുബന്ധ ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 - ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം
1972 – ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം
  • എഡിറ്റർ : T.M.Chummar
  • പ്രസാധകർ : K.C.M.Souvnir Committee, Kunammavu
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 230
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം – സി. കെ. മൂസ്സത്

1969 ലെ ശാസ്ത്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1969 ഫെബ്രുവരി 22, 23 തിയതികളിൽ കൊല്ലം എസ്. എൻ കോളേജിൽ വെച്ച് സംസ്ഥാന ഭാഷാ സ്ഥാപനത്തിൻ്റെയും, ശാസ്ത്രസാഹിത്യപരിഷത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മാതൃകാ ക്ലാസ്സുകളിൽ അധ്യയന മാധ്യമം എന്ന ചർച്ചായോഗത്തിലെ അദ്ധ്യക്ഷപ്രസംഗത്തിൻ്റെ പകർപ്പാണ് ലേഖനവിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1969 - അധ്യാപന മാധ്യമമാറ്റപ്രശ്നം - സി. കെ. മൂസ്സത്

1969 – അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി