1989 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ – കാതറൈൻ ഹന്ന മുല്ലൻസ്

ഭാരതീയ ഭാഷയിലെ ആദ്യ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന 1852 ൽ പുറത്തു വന്ന ബംഗാളി നോവലിൻ്റെ തർജ്ജമയായ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാതറൈൻ ഹന്ന മുല്ലൻസ് എന്ന മദാമ്മയാണ് മൂല കൃതിയായ ഫുൽമണി ഒ കരുണാർ ബിബരൻ എന്നു പേരായ ബംഗാളി നോവലിൻ്റെ രചയിതാവ്. 1858ൽ പ്രശസ്ത വൈയാകരണനും, യൂറോപ്യൻ മിഷനറിയുമായിരുന്ന റവ: ജോസഫ് പീറ്റ് ആണ് മലയാള തർജ്ജമ നിർവ്വഹിച്ചിട്ടുള്ളത്. ലഭ്യമായ തെളിവുകൾ വെച്ച് ഈ പുസ്തകത്തിലാണ് മലയാള ഭാഷ ആദ്യമായി നോവൽ എന്ന സാഹിത്യരൂപത്തിന് മാധ്യമമായത് എന്നു പറയപ്പെടുന്നു. 1986 ൽ പശ്ചിമ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ഡോ. സ്കറിയ സക്കറിയ ഈ കൃതിയുടെ പകർപ്പ് കണ്ടെടുത്തു. 1988ൽ അദ്ദേഹം മലയാള മനോരമയിൽ അക്ഷരങ്ങളും അക്ഷരങ്ങളും എന്ന പംക്തിയിൽ എഴുതിയ ലേഖനങ്ങളിലൂടെ ഈ പുസ്തകം സജീവ ചർച്ചകൾക്ക് വിധേയമാകുകയുണ്ടായി. സ്കറിയ സക്കറിയയാണ് പുസ്തകത്തിൻ്റെ സമ്പാദനനം നിർവ്വഹിച്ചിട്ടുള്ളതും ആമുഖവും തയ്യാറാക്കിയിരിക്കുന്നതും.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്
1989 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ – കാതറൈൻ ഹന്ന മുല്ലൻസ്

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ
    • രചന: കാതറൈൻ ഹന്ന മുല്ലൻസ്
    • പ്രസിദ്ധീകരണ വർഷം: 1989
    • താളുകളുടെ എണ്ണം: 172
    • അച്ചടി: D.C.Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *