2001- ഡി.എം. പൊറ്റേക്കാട് സ്മരണിക

2001-ൽ പ്രസിദ്ധീകരിച്ച, ഡി.എം. പൊറ്റേക്കാട് സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്2001- ഡി.എം. പൊറ്റേക്കാട് സ്മരണിക

സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന ഡി.എം എന്ന പേരിൽ അറിയപ്പെട്ട ഡി.എം പൊറ്റേക്കാടിൻ്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ദേശാഭിമാനി പത്രാധിപസമിതി അംഗം ആയി പ്രവർത്തിക്കവേ 1966-ൽ ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കവിത ആസ്പദമാക്കി സിനിമാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1967-ൽ റിലീസ് ചെയ്ത രമണൻ്റെ തിരക്കഥ, നിർമ്മാണം, സംവിധാനം 1971-ൽ ചങ്ങമ്പുഴയുടെ തന്നെ ‘കളിത്തോഴി’യുടെ തിരക്കഥ, നിർമ്മാണം എന്നിവ ഡി.എം പൊറ്റേക്കാടിൻ്റെതായിരുന്നു

ഈ സ്മരണികയിൽ പ്രൊഫ. എം.എൻ വിജയൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പവനൻ, സി.വി ശ്രീരാമൻ, പി. ഗോവിന്ദപ്പിള്ള തുടങ്ങി ഒട്ടധികം പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഡി.എം. പൊറ്റേക്കാട് സ്മരണിക
  • എഡിറ്റർ: പ്രേംലാൽ പൊറ്റേക്കാട്
  • പ്രസിദ്ധീകരണവർഷം: 2001
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1929 – The Matrimonial Review & Miscellany

Through this post we are releasing the scan of The Matrimonial Review & Miscellany, Issue 1,2,3,4,6 published in the year 1929.1929 – The Matrimonial Review & Miscellany

The Matrimonial Review&Miscellany was a monthly periodical published from Cochin, with its first issue appearing in April 1929 under the editorship of S. R. Ayyar. It was devoted to the discussion of matrimonial issues and other contemporary social, cultural and economic topics

The magazine addressed subjects such as marriage reform, child marriage, widow re-marriage, education, maternity and child welfare, social purity, economic aspects of marriage, unemployment, rural reconstruction and the role of women in society. It also featured sections like essays, reviews, book notices and “News and Notes”

Guided by the moto “Purity, Veracity, Liberality and Utility are our watchwords” the journal aimed to encourage progressive and rational thinking, free from prejudice and conservatism.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Matrimonial Review & Miscellany 
  • Published Year: 1929
  • Scan link: Link

1984 – കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്

1984-ൽ പ്രസിദ്ധീകരിച്ച കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി. ശങ്കരൻ നായർ ഏകാംഗ കമ്മീഷനെ 1983 ജനുവരിയിൽ സർക്കാർ നിയമിക്കുകയുണ്ടായി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലുളള ക്ഷേത്രങ്ങളുടെയും, ഹിന്ദുമത-ധർമ്മസ്ഥാപനങ്ങളുടെയും ഭരണത്തിന് ഉണ്ടാക്കേണ്ട ഏകീകൃത നിയമത്തിൻ്റെ കരട് രൂപം എന്തായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നതോടൊപ്പം, ദേവസ്വങ്ങളുടെ ഭരണത്തിന് കാലോചിതമായി വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റിയും, അന്വേഷണം നടത്തി ശുപാർശകൾ സമർപ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങൾ, ദേവസ്വം ഭരണപ്രവർത്തനങ്ങൾ, ഉൽസവങ്ങൾ, ക്ഷേത്ര കലകൾ.. ഇങ്ങനെ വിവിധ വിഭാഗങ്ങളുടെ വിശദമായ വിവരണങ്ങളും കമ്മീഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ, ശുപാർശകൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിലുൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട്
  • പ്രസിദ്ധീകരണവർഷം: 1984
  • താളുകളുടെ എണ്ണം: 330
  • അച്ചടി: Govt. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – ബാലസംഘം എന്ത്? എന്തിന്?

1986-ൽ പ്രസിദ്ധീകരിച്ച, ബാലസംഘം എന്ത്? എന്തിന്? എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേശീയ സ്വാതന്ത്യസമരത്തിൻ്റെ ഭാഗമായി കേരളത്തിൽ ഉടലെടുത്ത കുട്ടികളുടെ പ്രസ്ഥാനമാണ് ബാലസംഘം. യുക്തിചിന്തയും ശാസ്ത്രബോധവും കുട്ടികളിലുണ്ടാക്കിയെടുക്കുകയും സ്വയം നവീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ബാലസംഘത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന്. ബാലസംഘത്തിൻ്റെ ഭരണഘടന, പ്രവർത്തനത്തിനുള്ള മാർഗരേഖ, കുട്ടികൾക്കുള്ള നാടകങ്ങൾ, പാട്ടുകൾ, പ്രൊജക്ടുകൾ, സംഘത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തുടങ്ങിയവ ഈ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബാലസംഘം എന്ത്? എന്തിന്?
  • പ്രസിദ്ധീകരണവർഷം: 1986
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Social Scientist Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – അനുരാധ

1946-ൽ പ്രസിദ്ധീകരിച്ച, ശരത്ചന്ദ്ര ചതോപാധ്യായ് എഴുതി, ആർ. നാരായണപ്പണിക്കർ വിവർത്തനം ചെയ്ത അനുരാധ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് ശരത് ചന്ദ്ര ചാറ്റർജി. അദ്ദേഹത്തിൻ്റെ മറ്റു രചനകളിലെപ്പോലെ ‘അനുരാധ’യും സാമൂഹിക വിമർശനവും കരുണാഭാവവും നിറഞ്ഞ ഒരു കൃതിയാണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അനുരാധ
    • രചയിതാവ്: ശരത്ചന്ദ്ര ചതോപാധ്യായ്
    • പ്രസിദ്ധീകരണ വർഷം: 1946
    • അച്ചടി:  Sreedhara Printing House, Thiruvananthapuram
    • താളുകളുടെ എണ്ണം: 104
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കിഴവൻ ഗോറിയോ

1959-ൽ പ്രസിദ്ധീകരിച്ച, ബൽസാക്ക് എഴുതിയ കിഴവൻ ഗോറിയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1959 - കിഴവൻ ഗോറിയോ
1959 – കിഴവൻ ഗോറിയോ

ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ബൽസാക്കിൻ്റെ (Honore de Balzac) 1835-ൽ പ്രസിദ്ധീകരിച്ച Le Pere Goriot എന്ന പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് കിഴവൻ ഗോറിയൊ. ഈ നോവലിൽ പാരിസിലെ ഒരു വൃദ്ധനായ ഗോറിയോയുടെ ജീവിതവും, അവന്റെ മക്കളോടുള്ള അനന്തമായ സ്നേഹവും, അതിന്റെ ദുരന്തകരമായ ഫലങ്ങളും ചിത്രീകരിക്കുന്നു. സ്വന്തം ജീവിതം മുഴുവൻ മക്കളുടെ സുഖത്തിനായി ത്യാഗം ചെയ്യുന്ന ഗോറിയോ, അവസാനത്തിൽ അവരാൽ ഉപേക്ഷിക്കപ്പെടുന്നു. ഇതിലൂടെ മനുഷ്യബന്ധങ്ങളുടെ സ്വാർത്ഥസ്വഭാവം, സാമൂഹിക വ്യവസ്ഥയുടെ കഠിനത, സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും വ്യർത്ഥത എന്നിവയെ ബാൽസാക്ക് ശക്തമായി അവതരിപ്പിക്കുന്നു. ബൽസാക്കിൻ്റെ പ്രശസ്തമായ നോവലുകളിൽ ഒന്നാണിത്.

ലോകസാഹിത്യത്തിലെ മികച്ച പത്തു നോവലുകളിൽ ഒന്നായിട്ടാണ് സോമർ സെറ്റ് മോം ഈ നോവലിനെ വിലയിരുത്തിയിരിക്കുന്നത്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് മാത്യു ലൂക്ക് ആണ്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കിഴവൻ ഗോറിയോ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി:The Sahodaran Press, Ernakulam
  • താളുകളുടെ എണ്ണം:462
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – ചമ്പുഭാരതം

1914-ൽ പ്രസിദ്ധീകരിച്ച, കവിയൂർ വെങ്കിടാചലമയ്യൻ വിവർത്തനം ചെയ്ത അനന്ത ഭട്ടൻ്റെ ചമ്പു ഭാരതം കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനാറാം ശതകത്തിൽ അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനന്തഭട്ടൻ, ചമ്പു ഭാരതം എന്ന ഒരു കൃതികൊണ്ടു തന്നെ സംസ്കൃതസാഹിത്യലോകത്ത് മഹാകവിയായിത്തീർന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻ്റെ മറ്റു കൃതികളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതചമ്പൂകാർക്കിടയിൽ ഉയർന്ന സ്ഥാനമാണ് അനന്ത ഭട്ടനുള്ളത്. പാണ്ഡുവിൻ്റെ രാജ്യഭാരം മുതലുള്ള മഹാഭാരതകഥയാണ് ചമ്പൂഭാരതത്തിലെ പ്രതിപാദ്യം. ശബ്ദാർത്ഥ അലങ്കാരങ്ങൾ കൊണ്ടും മൗലികമായ കല്പനകൾ കൊണ്ടും സമൃദ്ധമായ ചമ്പൂ ഭാരതം ഭാരതീയരും കേരളീയരുമായ കവികൾക്ക് പ്രചോദനമായിട്ടുണ്ട്.

ഈ പുസ്തകത്തിൽ ചമ്പൂ ഭാരതത്തിലെ നാല്, അഞ്ച് സ്തബകങ്ങൾ (അധ്യായങ്ങൾ) മാത്രമാണ് ഉള്ളത്. യുധിഷ്ഠിരൻ്റെ രാജസൂയവർണ്ണനയോടെ ആരംഭിച്ച്, ഭീമസേനൻ വനത്തിൽ ഘടോൽക്കചനെയും ഹിഡുംബിയെയും കാണുന്നിടത്ത് അവസാനിക്കുന്നു. ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന കാവ്യമാണ് ചമ്പുക്കൾ. മലയാള ചമ്പുക്കളിലെ ഗദ്യവും താളാത്മകമായിരിക്കും. ചുനക്കര ഉണ്ണികൃഷ്ണവാര്യരും(1865-1936) അനന്തഭട്ടൻ്റെ ചമ്പു ഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ലൈബ്രറിയിലെ പുസ്തകത്തിൻ്റെ തുടക്കത്തിൽ T.K Joseph എന്ന പേര് എഴുതിയിട്ടുണ്ട്. ഇതിൽനിന്നും ചരിത്രകാരനായ ടി. കെ ജോസഫ് ലൈബ്രറിയിലേക്ക് സംഭാവന നൽകിയതാവാം ഈ പുസ്തകമെന്ന് അനുമാനിക്കാം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചമ്പുഭാരതം
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Kerala Santhana Press, Alleppey
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശീലാവതീ ചരിതം

1929-ൽ പ്രസിദ്ധീകരിച്ച, കാട്ടായിൽ ഉണ്ണിനായര് എഴുതിയ ശീലാവതീ ചരിതം മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പുരാണങ്ങളിൽ പ്രസിദ്ധയായ കഥാപാത്രമാണ് ശീലാവതി. കുഷ്ഠരോഗിയും മുൻകോപിയുമായ ഭർത്താവിനെ ശുശ്രൂഷിച്ച് പതിവ്രതാരത്നം എന്ന പേരു നേടിയെടുത്തിരുന്നു അവർ. ശീലാവതിയുടെ സഹനവും പതിഭക്തിയും കണ്ട് മനസ്സലിഞ്ഞ് അണിമാണ്ഡവ്യൻ എന്ന മുനി സൂര്യോദയത്തിനു മുൻപ് അവളെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭർത്താവ് മരിച്ചുപോകുമെന്ന് ശപിച്ചപ്പോൾ സൂര്യനെ തടഞ്ഞു നിർത്തി ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച് തൻ്റെ പാതിവ്രത്യഭക്തി തെളിയിച്ച സ്ത്രീരത്നമായാണ് പുരാണങ്ങൾ ശീലാവതിയെ കൊണ്ടാടുന്നത്.

അത്രിമഹർഷിയുടെ മകനായ ഉഗ്രശ്രവസ്സാണ് ശീലാവതിയുടെ ഭർത്താവ്. കഥാഗതിക്കായി കുഞ്ചൻ നമ്പ്യാരുടെ ശീലാവതിചരിതം തുള്ളലിലെ ഇതിവൃത്തഘടനയെയാണ് കാട്ടായിൽ ഉണ്ണിനായർ പിന്തുടരുന്നത്. ‘കുഞ്ചനാൽപ്പണ്ടെഴുതിയ ചെറുതാം ഗദ്യമീപദ്യകാവ്യം’ എന്ന കടപ്പാട് കൃതിയുടെ അവസാനം കൊടുത്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ കഥ പറഞ്ഞ രീതിയിൽ ഉഗ്രശ്രവസ്സ് എന്ന മുനിയുടെ പേര് മണിപ്രവാളകാവ്യത്തിൽ ഉഗ്രതപസ്സായി മാറ്റിയിരിക്കുന്നു. യഥാക്രമം 68,44,72,36 എന്നിങ്ങനെ ശ്ലോകസംഖ്യയുള്ള നാലു സർഗങ്ങളാണ് ശീലാവതിചരിതം മണിപ്രവാളകാവ്യത്തിലുള്ളത്. നിശ്ചയവും ബുദ്ധിയുടെ അചഞ്ചലത്വവും ഭർത്താവിലുള്ള ദൃഡഭക്തിയും ശുഭകാര്യങ്ങളിലുള്ള നിഷ്കർഷയും ഉള്ള ആളുകൾക്ക് ആദ്യം ആപത്തുകൾ വന്നാലും എല്ലാം മാറി ജീവിതം മംഗളകരമായിത്തീരും എന്ന ശുഭപ്രതീക്ഷയാണ് ശീലാവതിയുടെ കഥയിലൂടെ കവി ആളുകൾക്ക് പകർന്നു നൽകുന്നത്

മദ്രാസ് പാഠപുസ്തകക്കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകം മൂല്യവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി എലിമെൻ്ററി സ്കൂളിലെ കുട്ടികൾക്ക് പാഠപുസ്തകമായി പഠിക്കാൻ ശുപാർശ ചെയ്യപ്പെട്ടതാണ്. അതിനുള്ള സാക്ഷ്യങ്ങളാണ് ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകളും അവതാരിക എഴുതിയ കടത്തനാട്ട് എ. കെ ശങ്കരവർമ്മ തമ്പുരാൻ്റെ നിരീഷണങ്ങളും

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശീലാവതീ ചരിതം 
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: Ramakrishna Printing Works
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – Positive Atheism

Through this post we are releasing the digital scan of Positive Atheism written by Gora published in the year 1978

Gora’s philosophy of “Positive Atheism” is a rationalist approach that views atheism not as a negative rejection of God, but as a positive affirmation of human potential, social responsibility, and equality. He founded the Atheist Centre in India, which promotes humanism and serves as a base for social reform, arguing that morality and purpose should derive from human relationships and obligations, not faith in a deity

The book was made available for digitization by Sreeni Pattathanam

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Metadata and link to the digitized document

    • Name: Positive Atheism
    • Writer: Gora
    • Published Year: 1978
    • Number of pages: 148
    • Printing :Insaan Printers, Vijayawada
    • Scan link: Link

1927 – ഒരു ഹിമാലയയാത്ര

1927-ൽ പ്രസിദ്ധീകരിച്ച, മാധവനാർ രചിച്ച ഒരു ഹിമാലയയാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സഞ്ചാരസാഹിത്യം വളരെ അപൂർവമായിരുന്ന കാലത്താണ് മാധവനാർ തൻ്റെ ഹിമാലയൻ യാത്രാവിവരണം മാതൃഭൂമിയിലൂടെ ലേഖനപരമ്പരയായി പ്രസിദ്ധീകരിക്കുന്നത്. ഏറെക്കാലം വടക്കേ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഗ്രന്ഥകാരൻ, ജോലിയിൽ നിന്നു പിരിഞ്ഞ് 1923-ലാണ് ബനാറസിലേക്ക് യാത്രയാവുന്നത്. അവിടെ നിന്ന് ഹരിദ്വാറിലേക്കും കാൽനടയായി ഋഷികേശിലേക്കും യാത്രയാവുന്നു. ഹിന്ദുക്കളുടെ ലക്ഷണമായ ‘കുടുമ’ ഇല്ലാത്തതിനാൽ പലയിടത്തും അദ്ദേഹത്തെ ആളുകൾ സംശയാസ്പദമായി വീക്ഷിക്കുന്നതായും എഴുതിയിട്ടുണ്ട്.

ഋഷികേശിൽ നിന്നു ഗുരുകുലം, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള ദുർഘടമായ യാത്രാവഴികളും ലഭ്യമായ സൗകര്യങ്ങളും ഹിമാലയത്തിൻ്റെ അനന്തഭൗമമായ സൗന്ദര്യവും ഗ്രന്ഥകാരൻ പുസ്തകത്തിൽ വിശദീകരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒരു ഹിമാലയയാത്ര
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: Mathrubhumi Press, Calicut
    • താളുകളുടെ എണ്ണം: 228
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി