2011 – സ. ദേവകി വാര്യർ ഓർമകളിലൂടെ…

2011-ൽ പ്രസിദ്ധീകരിച്ച സ. ദേവകി വാര്യർ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച, ആര്യാ പള്ളത്തിൻ്റെയും പള്ളത്തു കൃഷ്ണൻ നമ്പൂതിരിയുടെയും മൂത്ത മകളായി ജനിച്ച ദേവകി വാര്യർ തൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗാന്ധിജിയുടെ വാർധയിലെ ആശ്രമത്തിൽ അന്തേവാസിയായി തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിൽ പഠനം തുടർന്ന ദേവകി പള്ളം രാജ്യത്താകെ സഞ്ചരിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ശ്രമത്തിൽ മുഴുകി. 1970-കളിൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യ വനിതാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന അവർ സ്ത്രീകളുടെ പുരോഗതിക്കായി നിരന്തരം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് 1973-ൽ വർക്കിങ് വിമൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപംനൽകാൻ നേതൃത്വം നൽകി

ഈ സ്മരണികയിൽ, പി. കെ ശ്രീമതി, എം. വിജയകുമാർ, അഡ്വ. കെ. ചന്ദ്രിക, സാറാ തോമസ്, എസ്. ശാന്തി, ഇ. എം. രാധ, പി. എൻ സരസമ്മ തുടങ്ങി ഒട്ടേറെ പേർ ദേവകി വാര്യരെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  സ. ദേവകി വാര്യർ ഓർമകളിലൂടെ…
  • പ്രസിദ്ധീകരണ വർഷം: 2011
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ഏഷ്യയുടെ നവോത്ഥാനം

1965-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ എഴുതിയ ഏഷ്യയുടെ നവോത്ഥാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പല കാലങ്ങളിലായി ലെനിൻ എഴുതിയ പതിനെട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങളും ആധുനികതയിലേക്കുള്ള മുന്നേറ്റങ്ങളും ഇതിൽ വിശകലനം ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഏഷ്യയുടെ നവോത്ഥാനം
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സോഷ്യലിസവും യുദ്ധവും

1967-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ രചിച്ച സോഷ്യലിസവും യുദ്ധവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്സോഷ്യലിസവും യുദ്ധവും (Socialism and War) എന്ന ലേഖനം വ്ളാദിമിർ ലെനിൻ 1915-ൽ എഴുതിയത് ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഒന്നാം ലോകമഹായുദ്ധത്തിനിടയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളും അതിനോട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടികൾ സ്വീകരിച്ച നിലപാടുകളും ലെനിൻ ഗൗരവത്തോടെ വിമർശിക്കുന്നു.

അന്താരാഷ്ട്ര തൊഴിലാളി വർഗത്തിൻ്റെ ഐക്യവും യുദ്ധത്തിനെതിരായ നിലപാടുമാണ് ലെനിൻ ഈ കൃതിയിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളുടെ ആധിപത്യം വികസിപ്പിക്കാൻ നടത്തുന്നതാണെന്നും അതിന്റെ യഥാർത്ഥ ശത്രു കേവലം അന്യരാജ്യങ്ങൾ അല്ല മറിച്ച് തങ്ങളുടെ സ്വന്തം ഭരണകൂടങ്ങളാണെന്നും ലെനിൻ വിശദമാക്കുന്നു.
യുദ്ധത്തെ അടിച്ചമർത്താൻ ലോകതൊഴിലാളികൾ വിപ്ലവാത്മകമായി ഉയരേണ്ടതുണ്ട്. ശരിയായ സോഷ്യലിസ്റ്റ് സമീപനം, യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിലൂടെയാണ് കൈവരിക്കപ്പെടേണ്ടത്. ഈ കൃതിയിൽ ലെനിൻ, ക്യാപിറ്റലിസവും ആധുനിക യുദ്ധവും തമ്മിലുള്ള ബന്ധം വിശദീകരിക്കുകയും സാമ്രാജ്യത്വത്തിനെതിരായ ശാസ്ത്രീയ സമരം ആവശ്യപ്പെടുകയും ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സോഷ്യലിസവും യുദ്ധവും
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും

1968-ൽ പ്രസിദ്ധീകരിച്ച, വി .ഐ ലെനിൻ എഴുതിയ സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വി.ഐ. ലെനിൻ എഴുതിയ “Imperialism and the Split in Socialism” എന്ന ലേഖനം 1916-ൽ എഴുതപ്പെട്ടതാണ്. ഇതിൽ ലെനിൻ സാമ്രാജ്യത്വത്തെ (Imperialism) ക്യാപിറ്റലിസത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമായി വിശകലനം ചെയ്യുന്നു. ലോകത്തെ സ്വാധീനിക്കുന്ന ധനകാര്യ മൂലധനത്തിന്റെ (finance capital) വളർച്ച, അധികം ലാഭത്തിനായി കോളനികൾ കൈവശപ്പെടുത്തൽ തുടങ്ങിയവയാണ് സാമ്രാജ്യത്വത്തിന്റെ മുഖ്യഘടകങ്ങൾ എന്ന് ലെനിൻ വിശദീകരിക്കുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ, ലെനിൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ വന്ന ഭിന്നതയെ കുറിച്ചും സംസാരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ചില സോഷ്യലിസ്റ്റ് നേതാക്കൾ സാമ്രാജ്യത്വവാദികളുമായി സഹകരിക്കുകയും യുദ്ധത്തെ പിന്തുണക്കുകയും ചെയ്തു. ലെനിൻ ഇവരെ “സമാധാനപൂർവക സാമൂഹ്യവാദികൾ” (opportunists) എന്ന് വിമർശിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ തൊഴിലാളി വർഗം പോരാടണം, യുദ്ധത്തിന് എതിരായി ആഭ്യന്തര വിപ്ലവം സൃഷ്ടിക്കണം എന്നതാണ് യഥാർത്ഥ മാർക്സിസ്റ്റ് നിലപാട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാമ്രാജ്യത്വവും സോഷ്യലിസത്തിലെ ഭിന്നിപ്പും 
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – സോഷ്യൽഡെമോക്രാറ്റുകാർ സോഷ്യലിസ്റ്റ് റവലൂഷണറികൾക്കെതിരായി വാശിയേറിയതും നിർദ്ദാക്ഷിണ്യവുമായ യുദ്ധം എന്തുകൊണ്ടു പ്രഖ്യാപിക്കണം? / വിപ്ലവസാഹസികത്വം

1969-ൽ പ്രസിദ്ധീകരിച്ച വി. ഐ. ലെനിൻ എഴുതിയ “സോഷ്യൽഡെമോക്രാറ്റുകാർ
സോഷ്യലിസ്റ്റ് റവലൂഷണറികൾക്കെതിരായി വാശിയേറിയതും നിർ
ദ്ദാക്ഷിണ്യവുമായ യുദ്ധം എന്തുകൊണ്ടു പ്രഖ്യാപിക്കണം”, ”വിപ്ലവ
സാഹസികത്വം’‘ എന്ന രണ്ടു ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സി. പി.എസ്സ്. യു. കേന്ദ്രക്കമ്മിററിയുടെ കീഴിലുള്ള മാർക്സിസം-ലെനിനിസം
ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ വി. ഐ. ലെനിൻ്റെ കൃതികളുടെ അഞ്ചാം
പതിപ്പിന്റെ 6-ാം വാള്യത്തിൽനിന്നാണു ഈ ലഘുലേഖ വിവർത്തനം ചെയ്തിട്ടുള്ളതു്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സോഷ്യൽഡെമോക്രാറ്റുകാർ സോഷ്യലിസ്റ്റ് റവലൂഷണറികൾക്കെതിരായി വാശിയേറിയതും നിർദ്ദാക്ഷിണ്യവുമായ യുദ്ധം എന്തുകൊണ്ടു പ്രഖ്യാപിക്കണം? / വിപ്ലവസാഹസികത്വം
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

റബറും പത്രരാഷ്ട്രീയവും – കെ ഇ എൻ, ആസാദ്, സുനിൽ

കെ ഇ എൻ, ആസാദ്, സുനിൽ എന്നിവർ ചേർന്നെഴുതിയ റബറും പത്രരാഷ്ട്രീയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഖ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു. ബൂർഷ്വാമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ തടയാൻ ഇടതുപക്ഷ സാംസ്കാരികപ്രവർത്തകർ എന്താണ് ചെയ്യേണ്ടതെന്ന മാർഗനിർദ്ദേശവും അവസാനം നൽകിയിട്ടുണ്ട്

കോഴിക്കോട് സൗഹൃദസംഘം പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: റബറും പത്രരാഷ്ട്രീയവും
  • രചന: കെ ഇ എൻ, ആസാദ്, സുനിൽ
  • താളുകളുടെ എണ്ണം:40
  • അച്ചടി:  Ragam Printing Works, Kozhikode – 15
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2003 – മൊയാരത്ത് ശങ്കരൻ സ്മരണിക

2003-ൽ പ്രസിദ്ധീകരിച്ച, മൊയാരത്ത് ശങ്കരൻ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ. അദ്ദേഹത്തിന് കണ്ണൂരിൽ ഒരു സ്മാരകം പണിയുക എന്നത് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. 2001-ൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ സ്മാരകത്തിനു് തറക്കല്ല് ഇട്ടെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം നടന്നില്ല. അതിനെ തുടർന്നാണ് സ്മരണിക ഇറങ്ങുന്നത്.

ഈ സ്മരണികയിൽ സുകുമാർ അഴീക്കോട്, ഇ. എം. എസ്, ഇ. കെ നായനാർ, ഐ വി ദാസ്, കെ പി ആർ ഗോപാലൻ, കെ. കെ. എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മൊയാരത്ത് ശങ്കരൻ സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 2003
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – എൻ്റെ രാഷ്ട്രീയ സ്മരണകൾ – ഒന്നാം ഭാഗം

1942-ൽ പ്രസിദ്ധീകരിച്ച, എ. എൻ സത്യനേശൻ എഴുതിയ എൻ്റെ രാഷ്ട്രീയ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനിച്ച ലേഖകൻ തിരുവിതാംകൂറിലെ പന്ത്രണ്ടു കൊല്ലത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയസംഭവങ്ങൾ, ഭരണ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘ഭാരതി’ പത്രാധിപരാണ് ഗ്രന്ഥകർത്താവ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ രാഷ്ട്രീയ സ്മരണകൾ
  • രചന: എ. എൻ സത്യനേശൻ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 182
  • അച്ചടി:  The Keralavilasom Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്

2014 – ൽ പ്രസിദ്ധീകരിച്ച മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സിനിമാമേഖലയെപ്പറ്റി പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നതിനായി 2014 ആഗസ്റ്റിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി  വിദഗ്ദ്ധസമിതി രൂപീകരിക്കുകയുണ്ടായി. സിനിമ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങി സമസ്ത മേഖലയെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പ്, ചലച്ചിത്രമേളക്ക് തിയറ്റർ സമുച്ചയം, സംസ്ഥാനത്ത് ചലച്ചിത്ര ആർക്കൈവ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ, സിനിമാ റെഗുലേഷൻ ആക്ട് റദ്ദാക്കി പുതിയ നിയമം കൊണ്ടു വരുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം കമ്മിറ്റി റിപ്പോർട്ടിലുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – Stories for young and old

ടി. കെ ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത, ആറു ചെറുകഥകൾ അടങ്ങിയ Stories for young and old എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രീ-യൂണിവേഴ്സിറ്റി തലത്തിലുള്ള വിദ്യാർത്ഥികളെയും മുതിർന്നവരെയും ഉദ്ദേശിച്ച് പൈകോ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Stories for young and old
  • താളുകളുടെ എണ്ണം:114
  • അച്ചടി :  S. T. Reddiar and Sons, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി