1957 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യ പാഠപുസ്തകമായി ഉപയോഗിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1957 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1967-ൽ പ്രസിദ്ധീകരിച്ച, പദ്മിനി ബാലകൃഷ്ണൻ എഴുതിയ സുന്ദരമായതലമുടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തലമുടിയെപ്പറ്റിയുള്ള പഠനമാണ് ഈ പുസ്തകം. തലമുടിയുടെ ഘടനയും പ്രത്യേകതകളും, സംരക്ഷണം, മുടിയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും തുടങ്ങി മുടിയെക്കുറിച്ചുള്ള വിശദമായ പഠനം ആണ് ഗ്രന്ഥകാരി നടത്തിയിട്ടുളളത്
1928-ൽ പ്രസിദ്ധീകരിച്ച, സുഗ്രീവസഖ്യം – രാമായണംഭാഷാചമ്പൂപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
സംസ്കൃത സാഹിത്യപ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചമ്പൂപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പുനം നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു. സുഗ്രീവസഖ്യം രാമായണത്തിലെ കിഷ്കിന്ദാകാണ്ഡത്തിൽ നിന്നെടുത്ത ഒരു ഭാഷാചമ്പൂപ്രബന്ധമാണ്. സഹോദരനും ബലവാനുമായ ബാലിയെ പേടിച്ച് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയം തേടിയിരിക്കുകയാണ്. സീതയെ തേടിയിറങ്ങിയ രാമലക്ഷ്മണന്മാർ പമ്പാനദിക്കരയിലെത്തുന്നു. പർവതമുകളിലിരുന്ന് രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവൻ, വരുന്നത് ശത്രുവാണോ മിത്രമാണോ എന്നറിയാൻ ഹനുമാനെ പറഞ്ഞയക്കുകയും പിന്നീടത് മഹാസഖ്യത്തിലേക്ക് വഴി തെളിക്കയും ചെയ്തു. ബാലിയെ കൊന്ന് രാജ്യം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് രാമൻ സുഗ്രീവനെ അറിയിക്കുകയും തിരിച്ച് സീതയെ കണ്ടെത്താൻ താനും കൂടെയുള്ളവരും സഹായിക്കാമെന്ന് സുഗ്രീവനും തമ്മിൽ ധാരണയായി
ഈ പ്രബന്ധത്തിൽ കാവ്യഭാഷയും പ്രാസഭംഗിയും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ചമ്പു രചനാശൈലി പ്രകാരം ഗദ്യ-പദ്യ മിശ്രിതമാണ് കൃതി
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1925 – ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ
ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്നത് പ്രശസ്ത കവിയും സാഹിത്യകാരനുമായ വള്ളത്തോൾ നാരായണമേനോൻ എഴുതിയ ലഘുഗദ്യകൃതിയാണ്. മഹാഭാരതത്തിലെ രുഗ്മിയുടെ ആത്മസംഘർഷവും പശ്ചാത്താപവുമാണ് ഈ കൃതിയിൽ ആഴത്തിൽ പ്രതിപാദിക്കുന്നത്. രുഗ്മി തൻ്റെ സഹോദരി രുക്മിണിയുടെ വിവാഹത്തിൽ കൃഷ്ണനെ എതിർത്തതിൻ്റെ തെറ്റു തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന മാനസിക വേദനയിലൂടെ മനുഷ്യാത്മാവിൻ്റെ ആന്തരിക വികാരങ്ങൾ വള്ളത്തോൾ വ്യക്തമാക്കുന്നു. തൻ്റെ മാനസിക വേദനകളും അഭിനിവേശങ്ങളും ലളിതഗദ്യത്തിലൂടെ അനാവരണം ചെയ്യുന്നതു വഴി ആന്തരിക പകയും നിരാശയും, മനുഷ്യബന്ധങ്ങളിലെ പ്രതിസന്ധികളും, ഒട്ടുമിക്ക മനുഷ്യർ നേരിടുന്ന വിധവും എല്ലാം ഈ കൃതിയിൽ വിശദമായി വിശകലനം ചൈയ്യുന്നു. കഥയ്ക്കു ജീവിതമുണ്ടാക്കുന്നത് വള്ളത്തോളിൻ്റെ വിശകലനശക്തികൊണ്ടും, മലയാള ശൈലികൊണ്ടുമാണ്.
Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.
1968 – ൽ പ്രസിദ്ധീകരിച്ച, ഏവൂർ സി.കെ. മാധവൻനായർ എഴുതിയ വിൽക്കപ്പെടാത്ത ബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – വിൽക്കപ്പെടാത്ത ബന്ധം – ഏവൂർ സി.കെ. മാധവൻനായർ
ഏവൂർ സി.കെ. മാധവൻനായർ രചിച്ച നോവലാണ് വിൽക്കപ്പെടാത്ത ബന്ധം. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിത സംഘർഷങ്ങൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.
1969 – ൽ പ്രസിദ്ധീകരിച്ച, നെല്ലിക്ക അച്യുതൻ എഴുതിയ ഐ.എൻ.എ. യും ഞാനും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1969 – ഐ.എൻ.എ. യും ഞാനും – നെല്ലിക്ക അച്യുതൻ
ഐ.എൻ.എ. യുടെ ആരംഭം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ നെല്ലിക്ക അച്യുതൻ വിവരിച്ചിരിക്കുന്നത്. ‘ഐ.എൻ.എ. ആൻ്റ് ഐ’ എന്ന ശീർഷകത്തിൽ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ മലയാളപരിഭാഷയാണിത്.
1969 – ൽ സ്വാമി സിദ്ധിനാഥാനന്ദ വിവർത്തനം ചൈയ്തു പ്രസിദ്ധീകരിച്ച ഒരു സാധകൻ്റെ സഞ്ചാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1969- ഒരു സാധകൻ്റെ സഞ്ചാരം – അജ്ഞാത കർതൃകം
ഒരു റഷ്യൻ തീർത്ഥാടകൻ്റെ ആത്മീയ സഞ്ചാരത്തെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്ന സഞ്ചാരകഥയാണ് ഒരു സാധകൻ്റെ സഞ്ചാരം . പ്രാർത്ഥനയിലൂടെ ആത്മീയ വളർച്ചയെകൂടി ഇതിൽ വിവരിക്കുന്നു. പുസ്തകത്തിൽ കഥകളിൽകൂടിയും, ആദ്ധ്യാത്മിക പിതാവുമായുള്ള സംവാദങ്ങളുടെ രൂപത്തിലും ആത്മീയ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നു. 1861 നും 1853 നും ഇടയിലുള്ള റഷ്യൻ പ്രദേശങ്ങളിൽ സഞ്ചരിച്ചു നടത്തിയ യാത്രകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ലളിതമായ പ്രതിപാദനരീതിയും സുവ്യക്തമായ വണ്ണനകളും പുസ്തകത്തിൻ്റെ പ്രത്യേകതകളാണ്.
സഞ്ചാരകഥയുടെ സംസ്കാരിക-ആദ്ധ്യാത്മിക പശ്ചാത്തലം ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടിരിക്കെ, അത് ഹിന്ദു സന്ന്യാസി മലയാളത്തിലേക്ക് അനിവാര്യമാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭക്തിയുടെ ആഴവും പ്രാർത്ഥനയുടെ പ്രാധാന്യവും, ജീവിതത്തിലെ പ്രയാസങ്ങൾ നേരിടുന്ന രീതികളും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.