1922 - ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ
Item
1922 - ശ്രീ കൗസല്യാദേവി അഥവാ വിധിബലം - കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ
1922
34
കൃതിയെ പൂർവ്വം, മദ്ധ്യമം, ഉത്തരം എന്നീ മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യരല്ലാതെ മറ്റാരും തന്നെ കൊല്ലരുതെന്നു വരം വാങ്ങിയിരുന്ന രാവണൻ, ബ്രഹ്മാവിനെ ധ്യാനിച്ച് ഏത് മനുഷ്യനാണ് തന്നെ കൊല്ലുന്നത് എന്ന് അന്വേഷിക്കുകയും അയോദ്ധ്യയിലെ രാജാവായ ദശരഥൻ്റെയും കൗസല്യയുടെയും പുത്രനായി ജനിക്കുന്ന ശ്രീരാമനാണ് രാവണൻ്റെ അന്തകനായിത്തീരുന്നതെന്ന് മറുപടി പറയുകയും ചെയ്തു. തൻ്റെ കാലനാവാൻ പോകുന്നവൻ്റെ മാതാപിതാക്കളുടെ കഥ കഴിച്ചുകളയാമെന്നുള്ള ദുരഹങ്കാരത്തോടെ ബ്രഹ്മവിധി മാറ്റാനുള്ള രാവണൻ്റെ ശ്രമമാണ് ഈ കൃതിയുടെ പ്രമേയം