1967 – ജനാധിപത്യവും സമുദായവും – ഏ.ആർ. വാഡിയ

1967-ൽ പ്രസിദ്ധീകരിച്ച, ഏ.ആർ. വാഡിയ എഴുതിയ ജനാധിപത്യവും സമുദായവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ജനാധിപത്യവും സമുദായവും -  ഏ.ആർ. വാഡിയ
1967 – ജനാധിപത്യവും സമുദായവും – ഏ.ആർ. വാഡിയ

1967-ൽ പുറത്തിറങ്ങിയ ഏ.ആർ. വാഡിയ എഴുതിയ “ജനാധിപതിയും സമുദായവും” എന്ന പുസ്തകം, ജനാധിപത്യത്തിൻ്റെ വ്യത്യസ്ത രൂപങ്ങളും പാശ്ചാത്യ റഷ്യൻ വീക്ഷണങ്ങളും ഉൾപ്പെടുന്ന പുതിയ സാമൂഹ്യ ക്രമങ്ങളെക്കുറിച്ചും സംഘർഷങ്ങളേക്കുറിച്ചും വിശദമായി പഠിക്കുന്നു.  ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രത്യേകതകളും സമൂഹഘടനകളുമായി ഉണ്ടായിട്ടുള്ള ബന്ധവും ഇതിൽ പ്രതിപാദിച്ചുണ്ട്. ജനാധിപത്യം എന്ന പ്രസംഗത്തിൽ വിവിധ ജനാധിപത്യഭരണങ്ങളുടെ രൂപങ്ങൾ ചർച്ച ചെയ്യുന്നു. പാശ്ചാത്യവും റഷ്യൻ വീക്ഷണവുമടക്കം വിവിധ സമീപനങ്ങൾ പരിഗണിച്ച് പുതിയ സാമൂഹ്യ വ്യവസ്ഥകളിൽ ജനാധിപത്യത്തിൻ്റെ സ്ഥാനം പരിശോധിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ജനാധിപത്യത്തെ താരതമ്യ വിധേയമാക്കി പഠനങ്ങൾ നടത്തുന്നു. അംഗീകൃത രാഷ്ട്രീയ, സാമൂഹ്യ ആശയങ്ങളുടെ പ്രാധാന്യത്തെ മുൻനിർത്തി എഴുതപ്പെട്ട ഒരു പ്രാധാന കൃതിയാണിത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നതു് എം. കുഴിതടത്തിലാണ്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജനാധിപത്യവും സമുദായവും
  • രചന: ഏ.ആർ. വാഡിയ
  • വിവർത്തനം: എം. കുഴിതടത്തിൽ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: The Venus Press, Konni
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കമലാംബാൾ

1959-ൽ പ്രസിദ്ധീകരിച്ച, പി.ആർ. രാജമയ്യർ എഴുതിയ കമലാംബാൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1959 – കമലാംബാൾ

തമിഴിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നോവലാണ് കമലാംബാൾ. വിവേക ചിന്താമണി എന്ന തമിഴ് മാസികയിലാണ് പുസ്തകം ആദ്യമായി അച്ചടിച്ചു വന്നത്. ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സാഹിത്യകൃതികളെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ദക്ഷിണഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ കൃതി പ്രസാധനം ചെയ്തിരിക്കുന്നത്. സാധാരണജനവിഭാഗത്തിൻ്റെ ജീവിതത്തിലെ ദിനം തോറുമുള്ള സംഭവങ്ങൾ ലളിതമായി, ചാതുര്യത്തോടെ പ്രതിപാദനം ചെയ്തതിനാൽ പുസ്തകം യുവസാഹിത്യകാരന്മാർക്ക് പ്രചോദനം നൽകുകയും തമിഴ് സാഹിത്യത്തിലെ നോവൽശാഖ വികസിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ കാണുന്നു

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കമലാംബാൾ
  • രചന: പി.ആർ. രാജമയ്യർ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: Gosri Scout Press, Cochin-2
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959- നമ്മുടെ ശരീരം – ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്

1959-ൽ പ്രസിദ്ധീകരിച്ച,ബർത്താമോറിസ് പാർക്കർ , എം. എലിസബേത്ത് ഡൗണിങ്ങ് എന്നിവർ ചേർന്നെഴുതിയ നമ്മുടെ ശരീരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959- നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്
1959- നമ്മുടെ ശരീരം – ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്

മനുഷ്യശരീരം വിവിധ അവയവങ്ങളും കലകളും ചേർന്നുണ്ടായ അതിസങ്കീർണ്ണമായ യന്ത്രമാണ്.ശരീരത്തിലെ എല്ലാ വ്യൂഹങ്ങളും ചേർന്ന് ഒറ്റയടിയായി പ്രവർത്തിക്കുമ്പോൾ മാത്രമേ ആരോഗ്യ നിലനിൽക്കൂ. നമ്മുടെ ഹൃദയം, ശ്വാസകോശം, ആമാശയം, തലച്ചോറ്, കരൾ, വൃക്കകൾ പലവിധ കലകളാൽ രൂപപ്പെട്ട അവയവങ്ങളാണ്, ഉദാഹരണത്തിന് ആമാശയത്തിൽ പേശികല, നാഡികല, രക്തകല, ആവരണകല, സംയോജക കല ഇവ ചേർന്ന് ഘടനയും പ്രവർത്തനവും സൃഷ്ടിക്കുന്നു. ഈ വ്യൂഹങ്ങൾ ചേർന്ന് നമ്മുടെ ശരീരത്തെ അതിസങ്കീർണമായ ഒരു യന്ത്രമായി മാറ്റുന്നു. ഈ പുസ്തകത്തിൽ  ശരീരത്തെക്കുറിച്ചുള്ള പ്രധാന അറിവുകൾ വളരെ ലളിതമായി പ്രതിപാദിക്കുന്നു.ഇതു് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി.എ. മാത്യൂസ് ആണ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ ശരീരം
  • രചന: ബർത്താമോറിസ് പാർക്കർ  & എം. എലിസബേത്ത് ഡൗണിങ്ങ്
  • വിവർത്തകൻ: പി. എ. മാത്യൂസ്
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ശക്തൻ തമ്പുരാൻ – പി.വി. രാമവാരിയർ

1951 – ൽ പ്രസിദ്ധീകരിച്ച, പി.വി. രാമവാരിയർ രചിച്ച ശക്തൻ തമ്പുരാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - ശക്തൻ തമ്പുരാൻ - പി.വി. രാമവാരിയർ
1951 – ശക്തൻ തമ്പുരാൻ – പി.വി. രാമവാരിയർ

കൊച്ചി രാജ്യത്തിലെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും പ്രഗത്ഭനായ രാജാവും തൃശ്ശൂരിൻ്റെ ശിൽപ്പിയുമായ ശക്തൻ തമ്പുരാൻ്റെ കഥ പറയുന്ന ചരിത്രാഖ്യായികയാണിത്. കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലത്തിൻ്റെ കഥയും ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശക്തൻ തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ – ബി. പോളി വോയ്

1952 – ൽ പ്രസിദ്ധീകരിച്ച, ബി. പോളി വോയ്  എഴുതിയ ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ - ബി. പോളി വോയ്
1952 – ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ – ബി. പോളി വോയ്

ബോറിസ് പോളിവോയ് എഴുതിയ ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ എന്ന പുസ്തകം രണ്ടാം ലോകമഹായുദ്ധകാലത്ത് സോവ്യറ്റ് സമൂഹത്തിൻ്റെ ധൈര്യവും ഐക്യവും ചിത്രീകരിക്കുന്ന ഒരു പ്രധാന കൃതിയാണ്. ജർമൻ ആക്രമണത്തെ നേരിടുമ്പോൾ സാധാരണ ജനങ്ങൾ മുതൽ സൈനികർ വരെ കാഴ്ചവെച്ച സഹനശക്തിയും വീരത്വവും ഇതിൽ അവതരിപ്പിക്കുന്നു. യുദ്ധത്തിൻ്റെ കഠിനതയും മനുഷ്യരുടെ ആത്മവിശ്വാസവും ഒരുമിച്ചു ചേർന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ പുസ്തകം. ദേശസ്നേഹവും കൂട്ടായ്മയും എങ്ങനെ ഒരു രാജ്യം രക്ഷപ്പെടാൻ സഹായിച്ചു എന്നതിൻ്റെ ശക്തമായ സാക്ഷ്യമാണ് ഇതിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യാ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ധാതുസമ്പത്ത്

1966 – ൽ പ്രസിദ്ധീകരിച്ച,  എം. ഗോപാലകൃഷ്‌ണൻ പരിഭാഷപ്പെടുത്തിയ ധാതുസമ്പത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - ധാതുസമ്പത്ത്
1966 – ധാതുസമ്പത്ത്

മിനിസ്ട്രി ഓഫ് ലേബർ & എംപ്ലോയ്മെൻ്റ് തയ്യാറാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണിത്. തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും അവരെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരുടെ പ്രയത്നം കൂടുതൽ മേന്മയുള്ളതും പ്രയോജനകരവുമാക്കിത്തീർക്കുന്നതിനും വേണ്ടിയാണ്  കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് എന്ന അർദ്ധ സ്വയംഭരണസ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി ട്രേഡ്‌യൂണിയൻ സംബന്ധമായ വിഷയങ്ങളെക്കുറിച്ചും മറ്റും സാധാരണ ജനങ്ങൾക്കു  വായിച്ചു മനസ്സിലാക്കത്തക്ക വിധത്തിലുള്ള അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവ പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്തു. നമ്മുടെ രാജ്യത്തെ ധാതു സമ്പത്തിനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധാതുസമ്പത്ത്
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: സെൻ്റ് മാർട്ടിൻ പോറസ് പ്രസ്സ്, അങ്കമാലി
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – Vir Velu Thampi – P.G. Vasudev

1964ൽ പ്രസിദ്ധീകരിച്ച, പി.ജി. വാസുദേവ് എഴുതിയ Vir Velu Thampi എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - Vir Velu Thampi - P.G. Vasudev
1964 – Vir Velu Thampi – P.G. Vasudev

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Vir Velu Thampi 
  • രചയിതാവ്: P.G. Vasudev
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 75
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ

1957ൽ  പ്രസിദ്ധീകരിച്ച ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1957 - ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ

പൗരാണിക ചരിത്രവും, ഇസ്ലാം ലോകത്തിനു നൽകിയ വൈജ്ഞാനിക സംഭാവനകളെ കുറിച്ചുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ആലപ്പുഴ തോട്ടുമുഖത്തുള്ള  ഇസ്ലാമിക് സ്റ്റഡി സെൻ്ററിൻ്റെ പ്രസിദ്ധീകരണ വിഭാഗം വിവിധ ഗ്രന്ഥങ്ങൾ അവലംബാക്കി ആറോളം പേർ ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: 1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 113
  • അച്ചടി: New Printing House, Perumbavoor
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 2

1960ൽ കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – പുസ്തകം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1960 - സാമൂഹ്യപാഠങ്ങൾ - പുസ്തകം 2
1960 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 2

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ പുസ്തകം 2
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 181
  • അച്ചടി: Indira Printing Works
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1933 – മണിമഞ്ജുഷ

1933-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ മണിമഞ്ജുഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1933 – മണിമഞ്ജുഷ

ഉള്ളൂർ എഴുതിയ പതിനഞ്ചു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ബ്രിട്ടീഷ് ഗവണ്മെൻ്റ് നൽകിയ ബഹുമതിയായ റാവു സാഹിബ് എന്നത് ചേർത്താണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ്റെ പേര് നൽകിയിരിക്കുന്നത്

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മണിമഞ്ജുഷ
  • പ്രസിദ്ധീകരണ വർഷം: 1933
  • അച്ചടി: Bhashabhivardhini Press
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി