1987 – സാംസ്കാരിക പ്രവർത്തന പുസ്തകം

1987-ൽ പുരോഗമനകലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിദ്ധീകരിച്ച, സാംസ്കാരിക പ്രവർത്തന പുസ്തകം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1987 - സാംസ്കാരിക പ്രവർത്തന പുസ്തകം
1987 – സാംസ്കാരിക പ്രവർത്തന പുസ്തകം

കേരളത്തിലെ ഏറ്റവും വലുതും ജനകീയവുമായ സാംസ്കാരികപ്രസ്ഥാനമായ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പുതിയ പ്രവർത്തകരെ സംഘടനയുമായി പരിചയപ്പെടുത്തുക, പ്രവർത്തനങ്ങൾക്ക് സഹായകരമായ ചില സാമഗ്രികൾ പ്രദാനം ചെയ്യുക, അവയുടെ സാംസ്കാരിക നിലപാട് വ്യക്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട ലഘുലേഖയാണിത്. മൂന്നു ഭാഗങ്ങളുള്ള പുസ്തകത്തിലെ ആദ്യ ഭാഗം 1987 ജനുവരിയിൽ നടന്ന സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രഖ്യാപനവും, ലക്ഷ്യപ്രഖ്യാപനരേഖയും, നയരേഖയും ഉൾപ്പെടുന്നു.
രണ്ടാം ഭാഗത്തിൽ ലോക തൊഴിലാളിവർഗ്ഗ ഗാനമായ സാർവ്വദേശീയ ഗാനം ഉൾപ്പടെയുള്ള ആറു ഗാനങ്ങളാണ് ഉള്ളത്. മുൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കപ്പെട്ട മുദ്രാവാക്യങ്ങളും, മുദ്രാവാക്യങ്ങളായി ഉപയോഗിക്കപ്പെട്ട കാവ്യശകലങ്ങളും ആണ് മൂന്നാ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാംസ്കാരിക പ്രവർത്തന പുസ്തകം
  • പ്രസിദ്ധീകരണവർഷം: 1987
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Sree Printers, Cannanore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – പുളകാങ്കുരം – നാലപ്പാട്ട് നാരായണമേനോൻ

1933ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ രചിച്ച പുളകാങ്കുരം എന്ന കവിതാ സമാഹാരത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1933 - പുളകാങ്കുരം - നാലപ്പാട്ട് നാരായണമേനോൻ
1933 – പുളകാങ്കുരം – നാലപ്പാട്ട് നാരായണമേനോൻ

നാലപ്പാട്ട് നാരായണമേനോൻ രചിച്ച പത്ത് കവിതകളുടെ സമാഹാരമാണ് ഈ കൃതി

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പുളകാങ്കുരം 
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – അഞ്ചാം പാഠപുസ്തകം

1938 ൻ നവീന മലയാളം റീഡേഴ്സ് സീരീസിൽ പ്രസിദ്ധീകരിച്ച, അഞ്ചാം പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1938 - അഞ്ചാം പാഠപുസ്തകം
1938 – അഞ്ചാം പാഠപുസ്തകം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അഞ്ചാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 128
  • അച്ചടി: Chandrika Press, Thalasseri
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – ഗോദവർമ്മാ – ഒന്നാം ഭാഗം

1947ൽ പ്രസിദ്ധീകരിച്ച, കെ. രാമൻ നമ്പ്യാർ പരിഭാഷപ്പെടുത്തിയ ഗോദവർമ്മാ – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - ഗോദവർമ്മാ - ഒന്നാം ഭാഗം
1947 – ഗോദവർമ്മാ – ഒന്നാം ഭാഗം

ഗോദവർമ്മ എന്ന തമ്പുരാൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഗോദവർമ്മാ എന്ന ചരിത്രാഖ്യായികയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ട നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഗോദവർമ്മാ – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 94
  • അച്ചടി: Bharathavilasam Press and Book Depot, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – പൗരധർമ്മസാരം – മൂന്നാം ഭാഗം

1951 – ൽ പ്രസിദ്ധീകരിച്ച,  പൗരധർമ്മസാരം – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - പൗരധർമ്മസാരം - മൂന്നാം ഭാഗം
1951 – പൗരധർമ്മസാരം – മൂന്നാം ഭാഗം

രാഷ്ട്രം ഒരു പൊതുകുടുംബമാണെന്നും പൗരന്മാർ അതിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നും,  അങ്ങനെ പൊതുജനങ്ങളുടെ  ഹിതത്തിനിണങ്ങിയതാക്കിത്തീർക്കുകയും ചെയ്യുന്നതാകണം  രാഷ്ട്രത്തിൻ്റെ പ്രവർത്തനം. ഇതാണ് പൗരജീവിതത്തിലെ പ്രധാന ലക്ഷ്യം.ഇതാണ് ഈ ചെറു പുസ്തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പൗരധർമ്മസാരം – മൂന്നാം ഭാഗം
  • രചയിതാവ്:  
  • അച്ചടി:  Parishan mudralayam, Ernakulam
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം:50
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – Aad Thare – K. Narayanan Kartha

1950ൽ പ്രസിദ്ധീകരിച്ച, K. Narayanan Kartha എഴുതിയ Aad Thare എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - Aad Thare - K. Narayanan Kartha
1950 – Aad Thare – K. Narayanan Kartha

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Aad Thare 
  • രചയിതാവ്: K. Narayanan Kartha
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: Srisundaravilasagairvani Press, Ananthasayanam
  • താളുകളുടെ എണ്ണം: 84
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – ഇത്തിക്കണ്ണികൾ – പുത്തേഴത്തു ഭാസ്കരമേനോൻ

1954 ൽ പ്രസിദ്ധീകരിച്ച, പുത്തേഴത്തു ഭാസ്കരമേനോൻ രചിച്ച ഇത്തിക്കണ്ണികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954-ithikkannikal
1954-ithikkannikal

ഏഴു ചെറുകഥകൾ അടങ്ങുന്ന കഥാ സമാഹാരമാണ് ഇത്തിക്കണ്ണികൾ. തനിക്കു ചുറ്റുമുള്ള യഥാർത്ഥ മനുഷ്യരുടെ ജീവിതവും സംഭവങ്ങളുമാണ് കഥാകൃത്ത് ഈ കഥകളിൽ പകർത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇത്തിക്കണ്ണികൾ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

ഈ പോസ്റ്റിലൂടെ എ. റസലുദ്ദീൻ്റെ ഡോക്ടറൽ തീസിസ് “സി. ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം” എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് പങ്കു വെക്കുന്നത്. ഈ പ്രബന്ധം 1979 -ൽ കേരള സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു.

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികൻ്റെ മകനായി 1918-ൽ ജനിച്ച സി.ജെ തോമസ് മലയാള നാടകവേദിയിൽ ആധുനികതയ്ക്ക് തുടക്കമിട്ട പ്രമുഖനായ നാടകകൃത്തും സാഹിത്യ നിരൂപകനുമാണ് (Ref.Link https://en.wikipedia.org/wiki/C._J._Thomas). ഒരു നാടകകാരനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ പ്രബന്ധത്തിൽ കാണുവാൻ സാധിക്കുന്നത്. നാടകകൃത്ത് എന്ന രീതിയിൽ വളരെ വ്യത്യസ്തനായിരുന്ന അദ്ദേഹം, ജീവിച്ചിരുന്ന കാലത്തു മലയാള നാടക വേദിയിലെ നിഷേധിയും, വിപ്ലവകാരിയുമായിരുന്നു. മതാചാരങ്ങൾ, സാമൂഹീക അനീതി, വ്യക്തിയുടെ സ്വാതന്ത്രം എന്നീ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും, പരമ്പരാഗത കഥാവിന്യാസങ്ങളെ മറിക്കടന്ന് ആധുനിക അവതരണരീതി നിലനിർത്തി മലയാളത്തിൽ പുതിയൊരു നാടകഭാഷ സൃഷ്ടിക്കുകയും ചെയ്തു. പശ്ചാത്യ സാഹിത്യവും സാമൂഹ്യ ചിന്തകളും പ്രമേയമാക്കിയ അദ്ദേഹത്തിൻ്റെ രചനകൾ ആഴത്തിലുള്ള ദാർശനിക ചിന്തകൾക്കും പ്രചോദനമാകുന്നു. നാടക പ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണം മലയാള സാഹിത്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് .

കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. എ.റസലുദ്ദീൻ മാഷിൻ്റെ പി എച്ച് ഡി പ്രബന്ധമാണ് ഈ ഗ്രന്ഥം.അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായിട്ടുള്ളത്.കേരളം സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ,സെനറ്റ് അംഗം,റിസർച് ഗൈഡ്,സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഹോണററി ഡയറക്ടർ,തകഴി സ്മാരകത്തിൻ്റെ ആദ്യ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ ജൂദാസ് നീതി തേടുന്നു, സി.ജെ വിചാരവും വീക്ഷണവും, അക്കാമൻ,യാത്ര അറിവും അനുഭൂതിയും, എതിർപ്പ് പുതിയതിൻ്റെ പേറ്റു നോവ് എന്നിവയൊക്കെയാണ്.കൊല്ലം ടി കെ എം ആർട്സ് കോളേജിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻസ് ഡയറക്ടറായി വിരമിച്ചു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം
  • രചന: എ. റസലുദ്ദീൻ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 1252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ആലത്തൂർ കാക്ക – എൻ. കേശവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, എൻ.കേശവൻ  നായർ രചിച്ച ആലത്തൂർ കാക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-alathurkakka
1955-alathurkakka

പത്തു ചെറുകഥകൾ അടങ്ങുന്ന കഥാസമാഹാരം ആണ് ഇത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആലത്തൂർ കാക്ക
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സർവ്വോദയം പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – ബാലസംഘം എന്ത്? എന്തിന്?

1986-ൽ പ്രസിദ്ധീകരിച്ച, ബാലസംഘം എന്ത്? എന്തിന്? എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേശീയ സ്വാതന്ത്യസമരത്തിൻ്റെ ഭാഗമായി കേരളത്തിൽ ഉടലെടുത്ത കുട്ടികളുടെ പ്രസ്ഥാനമാണ് ബാലസംഘം. യുക്തിചിന്തയും ശാസ്ത്രബോധവും കുട്ടികളിലുണ്ടാക്കിയെടുക്കുകയും സ്വയം നവീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ബാലസംഘത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന്. ബാലസംഘത്തിൻ്റെ ഭരണഘടന, പ്രവർത്തനത്തിനുള്ള മാർഗരേഖ, കുട്ടികൾക്കുള്ള നാടകങ്ങൾ, പാട്ടുകൾ, പ്രൊജക്ടുകൾ, സംഘത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തുടങ്ങിയവ ഈ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബാലസംഘം എന്ത്? എന്തിന്?
  • പ്രസിദ്ധീകരണവർഷം: 1986
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Social Scientist Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി