1940 – Appendix to the Proceedings of the Travancore Sri Mulam Assembly vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4

1940-ൽ  പ്രസിദ്ധീകരിച്ച,Appendix to the Proceedings of the Travancore Sri Mulam Assembly vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Appendix to the Proceedings of the Travancore Sri Mulam Assembly
vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4

തിരുവിതാംകൂറിലെ ഭരണ ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നിയമനിർമ്മാണ സമിതികളായിരുന്നു ശ്രീമൂലം പ്രജാസഭയും ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലും. ഇവ രണ്ടും ജനങ്ങൾക്ക് ഭരണത്തിൽ പ്രാതിനിധ്യം നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചു.ശ്രീമൂലം അസംബ്ലിയും ശ്രീചിത്രസ്റ്റേറ്റ് കൗൺസിലും ചേർന്ന് 1940 മാർച്ച് 4 ,5 ,7 തീയതികളിൽ നടത്തിയ സംയുക്ത സമ്മേളനത്തിൻ്റെ പ്രൊസീഡിംഗ്സ് ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.ശ്രീമൂലം പ്രജാസഭയിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ, വോട്ടവകാശം, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ, പ്രാദേശിക വികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഭ നടത്തിയ ചർച്ചകളുടെയും തീരുമാനങ്ങളുടെയും വിശദാംശങ്ങൾ കൂടാതെ ഉപരിസഭയായ ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലിൻ്റെ ഗൗരവമേറിയ നിയമനിർമ്മാണങ്ങൾ, നയപരമായ തീരുമാനങ്ങൾ, ധനകാര്യ ബില്ലുകൾ, വലിയ ഭരണപരമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും,അന്നത്തെ ഭരണനിർവഹണ രീതികളും നിയമങ്ങൾ എങ്ങനെ നടപ്പിലാക്കിയിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാണ്. തിരുവിതാംകൂറിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, ജനങ്ങളുടെ ജീവിതനിലവാരം, പ്രധാന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു.ചരിത്രകാരന്മാർക്കും ഗവേഷകർക്കും തിരുവിതാംകൂർ ചരിത്രം, നിയമനിർമ്മാണ ചരിത്രം, സാമൂഹിക മാറ്റങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ ഈ ഗ്രന്ഥം ഉപയോഗപ്രദമാകും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: Appendix to the Proceedings of the Travancore Sri Mulam Assembly
    vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: Government Press, Trivandrum
  • താളുകളുടെ എണ്ണം:174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – ലാവണ്യമയി

1935-ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരസുബ്രഹ്മണ്യ ശാസ്ത്രികൾ എഴുതിയ ലാവണ്യമയി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1935 - ലാവണ്യമയി
1935 – ലാവണ്യമയി

മൂലകഥ ബംഗാളിയിൽ ഉള്ള ഒരു ആഖ്യായികയാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ലാവണ്യമയി
  • രചന:  P. Sankarasubramanya Sastrikal
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 74
  • അച്ചടി: V.V. Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – റഷ്യൻ വിപ്ലവത്തിലൂടെ- ആൽബർട്ട് റിസ് വില്ല്യംസ്

1959-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് റിസ് വില്ല്യംസ് എഴുതിയ റഷ്യൻ വിപ്ലവത്തിലൂടെ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണനാണ്.

1959 – റഷ്യൻ വിപ്ലവത്തിലൂടെ- ആൽബർട്ട് റിസ് വില്ല്യംസ്

അമേരിക്കൻ പത്ര പ്രവർത്തകനായ ആൽബർട്ട് റിസ് വില്ല്യംസ് റഷ്യൻ വിപ്ലവത്തെ അടുത്തുനിന്നു അനുഭവിച്ചറിയുകയും അതിൻ്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ,ലെനിനുമായുള്ള സംവാദങ്ങൾ,വിപ്ലവകാലത്തെ ജനങ്ങളുടെ വികാരങ്ങൾ എന്നിവയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കൃതി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു കൃതിയാണ്. സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങൾ പഠിക്കുന്നവർക്കായി വിപ്ലവം എന്താണെന്നും, അതിനു പിന്നിലുള്ള തത്വങ്ങളും പോരാട്ടങ്ങളും സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തിലുമാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: റഷ്യൻ വിപ്ലവത്തിലൂടെ
  • രചന: ആൽബർട്ട് റിസ് വില്ല്യംസ്
  • വിവർത്തകൻ: ഗോപാലകൃഷ്ണൻ
  • താളുകളുടെ എണ്ണം: 350
  • പ്രസിദ്ധീകരണ വർഷം: 1959
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – The Maharaja’s College Magazine Ernakulam- Vol. IX January issue 02

1927-ൽ പ്രസിദ്ധീകരിച്ച, The Maharaja’s College Magazine Ernakulam- Vol. IX January issue 02 എന്ന മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1927 - The Maharaja's College Magazine Ernakulam- Vol. IX January issue 02
1927 – The Maharaja’s College Magazine Ernakulam- Vol. IX January issue 02

1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ സാഹിത്യ രചനകൾ, വിവിധ പഠന വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ, കോളേജ് ഡേ പരിപാടികളുടെ വിവരങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ മൽസരങ്ങളിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: The Maharaja’s College Magazine Ernakulam- Vol. IX January issue 02
  • എഡി :P. Sankaran Nambiyar
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 7

1965 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 7 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1965 - കേരള പാഠാവലി മലയാളം - സ്റ്റാൻഡേർഡ് 7
1965 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 7

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 7
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം:  150
  • അച്ചടി: Govt. Press, Shornur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1969 – Dharmaram Mission Academy Annual

1969-ൽ Dharmaram Mission Academy ബാംഗളൂർ പുറത്തിറക്കിയ Dharmaram Mission Academy Annualഎന്ന കയ്യെഴുത്തു സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1969 - Dharmaram Mission Academy Annual
1969 – Dharmaram Mission Academy Annual

എഡിറ്റോറിയൽ, ഡയറക്ടറുടെയും, സെക്രട്ടറിയുടെയും കുറിപ്പുകൾ, വാർഷിക റിപ്പോർട്ട്, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയിലെ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: Dharmaram Mission Academy Annual
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 380
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – Junior’s Villa Record

1957-ൽ ധർമ്മാരാം കോളേജ്, ബാംഗളൂർ പുറത്തിറക്കിയ Junior’s Villa Record എന്ന കയ്യെഴുത്തു സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - Junior's Villa Record
1957 – Junior’s Villa Record

1957 ഏപ്രിൽ മുതൽ മേയ് 26 വരെയുള്ള കാലയളവിൽ തേവര സേക്രഡ് ഹാർട്ട് ഹോസ്റ്റലിൽ താമസിച്ച ഒരു സംഘം സെമിനാരി വിദ്യാർത്ഥികൾ എഴുതിയ അവിടത്തെ അനുഭവങ്ങൾ, സംഭവങ്ങൾ, യാത്രകൾ, പഠനങ്ങൾ തുടങ്ങിയവയുടെ രസകരമായ ഓർമ്മക്കുറിപ്പുകളാണ് ഈ സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: 1957 – Junior’s Villa Record
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 86
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1990 – കേരളത്തിലെ മനുഷ്യദൈവങ്ങൾ

1990-ൽ ശ്രീനി പട്ടത്താനം എഴുതി, ഇന്ത്യൻ എത്തീസ്റ്റ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ ആൾദൈവങ്ങളുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടു വരുന്ന എഴുത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. യുക്തിവാദിയായ ലേഖകൻ നേരിട്ട് ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കണ്ടെത്തിയ വിവരങ്ങളാണ് എല്ലാം

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1991 – സ്വാതന്ത്ര്യവും സമൂഹവും

1991-ൽ പ്രസിദ്ധീകരിച്ച, ബെർട്രാൻഡ് റസ്സൽ എഴുതി വി. ആർ സന്തോഷ് വിവർത്തനം ചെയ്ത സ്വാതന്ത്ര്യവും സമൂഹവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

Freedom and Society എന്ന പേരിൽ റസ്സൽ എഴുതിയ ലേഖനസമാഹാരത്തിൻ്റെ വിവർത്തനം ആണ് ഈ പുസ്തകം. ഈ ലേഖനങ്ങളിൽ, വ്യക്തിഗത സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഘടനയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റസ്സൽ ആഴത്തിൽ പരിശോധിക്കുന്നത്. വ്യക്തിഗത സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിൽ സമതുലിതമായ അവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. മനുഷ്യ പുരോഗതിക്കും സൃഷ്ടിപരതയ്ക്കും സ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും, അത് നീതി, ജനാധിപത്യം, ലൗകികത, ചിന്താസ്വാതന്ത്ര്യം തുടങ്ങിയവയുടെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നും റസ്സൽ വാദിക്കുന്നു

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വാതന്ത്ര്യവും സമൂഹവും
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Akshara Press, Aarppookkara, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – വൃത്താന്ത പത്രപ്രവർത്തനം

1984-ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ വൃത്താന്ത പത്രപ്രവർത്തനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വൃത്താന്ത പത്രപ്രവർത്തനം കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദർശപരമായ പാഠങ്ങൾ പകർന്നു നൽകുന്ന, പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയിട്ടുള്ള, മലയാള പത്രപ്രവർത്തന രംഗത്ത് എക്കാലത്തും പ്രസക്തിയുള്ള ഒരു ഗ്രന്ഥമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1912 ആഗസ്റ്റിൽ ആണ്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  വൃത്താന്ത പത്രപ്രവർത്തനം
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 364
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി