1940 - Appendix to the Proceedings of the Travancore Sri Mulam Assembly vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4
Item
1940 - Appendix to the Proceedings of the Travancore Sri Mulam Assembly
vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4
vol. XV-no. 7 and of the Travancore Sri Chitra State Council vol. XV- no. 4
Appendix to the Proceedings of the Travancore Sri Mulam Assembly
vol. XV-no. 7
vol. XV-no. 7
Appendix to the Proceedings of the Travancore Sri Chitra State Council vol. XV - no. 4
1940
174
1940 - Appendix to the Proceedings of the Travancore Sri Mulam Assembly
vol. XV-no. 7 and of the Travancore Sri Chitra State Council vol. XV - no. 4
vol. XV-no. 7 and of the Travancore Sri Chitra State Council vol. XV - no. 4
തിരുവിതാംകൂറിലെ ഭരണ ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നിയമനിർമ്മാണ സമിതികളായിരുന്നു ശ്രീമൂലം പ്രജാസഭയും ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലും. ഇവ രണ്ടും ജനങ്ങൾക്ക് ഭരണത്തിൽ പ്രാതിനിധ്യം നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചു.ശ്രീമൂലം അസംബ്ലിയും ശ്രീചിത്രസ്റ്റേറ്റ് കൗൺസിലും ചേർന്ന് 1940 മാർച്ച് 4 ,5 ,7 തീയതികളിൽ നടത്തിയ സംയുക്ത സമ്മേളനത്തിൻ്റെ പ്രൊസീഡിംഗ്സ് ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.ശ്രീമൂലം പ്രജാസഭയിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ, വോട്ടവകാശം, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ, പ്രാദേശിക വികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഭ നടത്തിയ ചർച്ചകളുടെയും തീരുമാനങ്ങളുടെയും വിശദാംശങ്ങൾ കൂടാതെ ഉപരിസഭയായ ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിലിൻ്റെ ഗൗരവമേറിയ നിയമനിർമ്മാണങ്ങൾ, നയപരമായ തീരുമാനങ്ങൾ, ധനകാര്യ ബില്ലുകൾ, വലിയ ഭരണപരമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും,അന്നത്തെ ഭരണനിർവഹണ രീതികളും നിയമങ്ങൾ എങ്ങനെ നടപ്പിലാക്കിയിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാണ്. തിരുവിതാംകൂറിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, ജനങ്ങളുടെ ജീവിതനിലവാരം, പ്രധാന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു.ചരിത്രകാരന്മാർക്കും ഗവേഷകർക്കും തിരുവിതാംകൂർ ചരിത്രം, നിയമനിർമ്മാണ ചരിത്രം, സാമൂഹിക മാറ്റങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ ഈ ഗ്രന്ഥം ഉപയോഗപ്രദമാകും.