1936 – സെപ്റ്റംബർ – ഒക്ടോബറിൽ (1122 കന്നി) ൽ പ്രസിദ്ധീകരിച്ച എം എൻ നായർ മാസികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നായർ സമുദായത്തിൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇറങ്ങിയിട്ടുള്ള അനവധി പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് എം എൻ നായർ മാസികയും. 1935 -ൽ ആണ് മാസിക തുടങ്ങിയത്. കൈനിക്കര കുമാരപിള്ള ആയിരുന്നു ആദ്യ എഡിറ്റർ.
കോട്ടയം ജില്ലയിൽ കുമരകത്ത് ജനിച്ച എം എൻ നായരുടെ മുഴുവൻ പേര് എം നീലകണ്ഠൻ നായർ എന്നാണ്. ബി എ ബിരുദം നേടിയ ശേഷം തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിൽ അധ്യാപകനായി ജോലി നോക്കി. പിന്നീട് നായർ സമുദായ ഉന്നമനത്തിനായി ജോലി രാജിവെച്ചു പ്രവർത്തനങ്ങളിൽ മുഴുകി. നല്ലൊരു വാഗ്മി കൂടി ആയിരുന്നു എം എൻ നായർ. കുമരകത്തെ കർഷകസംഘം രൂപീകരിച്ച സംഘത്തിൽ പ്രധാനിയായിരുന്നു.
കവിതകൾ, ലേഖനങ്ങൾ അവയിൽത്തന്നെ രാജഭക്തി തെളിയിക്കുന്ന ധാരാളം എഴുത്തുകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നായർ സമ്മേളനങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്തകളും മാസികയിൽ കാണാം. ഈ മാസിക എത്രകാലം പ്രസിദ്ധീകരിച്ചു എന്നതും മാസികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊതു ഇടത്തിൽ ലഭ്യമല്ല. മാസികയുടെ പല ലക്കങ്ങളും കാലപ്പഴക്കം കൊണ്ട് കേടുവന്ന നിലയിലാണ്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1936 – എം എൻ നായർ മാസിക – സെപ്റ്റംബർ – ഒക്ടോബർ (1122 കന്നി)
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 56
- അച്ചടി: M N Nair Memorial Printing Works, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി