ഭക്തർക്കിടയിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമായ ശ്രീ വിഷ്ണുസഹസ്രനാമ സ്തോത്രം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാഭാരതത്തിലെ പതിനെട്ട് പർവ്വങ്ങളിൽ പതിമൂന്നാമത്തെ അനുശാസന പർവ്വത്തിൻ്റെ ഭാഗമായ വിഷ്ണു സഹസ്രനാമം
പ്രപഞ്ചത്തെ സംരക്ഷിക്കുകയും നിലനിറുത്തുകയും ചെയ്യുന്ന പരമോന്നത ദേവനായി ചിത്രീകരിക്കുന്ന മഹാവിഷ്ണുവിൻ്റെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്നു. ആത്യന്തിക യാഥാർത്ഥ്യവും സ്നേഹം, അനുകമ്പ, നീതി എന്നിവയുടെ മൂർത്തീഭാവവുമാണ് വിഷ്ണു എന്ന സങ്കൽപ്പത്തെ അത് ഊന്നിപ്പറയുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ശ്രീ വിഷ്ണുസഹസ്രനാമ സ്തോത്രം
- പ്രസിദ്ധീകരണ വർഷം: 1995
- താളുകളുടെ എണ്ണം: 68
- സ്കാൻ ലഭ്യമായ ഇടം: കണ്ണി