1946 – വി. ഫിലോമിനാ – ഫാദർ തോമസ് മണക്കാട്ടു്

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ ഫിലോമിനായുടെ തിരുശേഷിപ്പ് റോമിൽ നിന്ന് കണ്ടെത്തിയതിനെ പറ്റിയും തുടർന്ന് അവരുടെ ജീവചരിത്രവും അത്ഭുതപ്രവർത്തികളും വിവിധ ഭക്തരുടെ വാക്കുകളിൽ നിന്ന് ക്രോഡീകരിച്ചതുമായ വി. ഫിലോമിനാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഫാദർ തോമസ് മണക്കാട്ടു് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 - വി. ഫിലോമിനാ - ഫാദർ തോമസ് മണക്കാട്ടു്
1946 – വി. ഫിലോമിനാ – ഫാദർ തോമസ് മണക്കാട്ടു്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വി. ഫിലോമിനാ
  • രചന: ഫാദർ തോമസ് മണക്കാട്ടു്
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 102
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – നവീനകഥയിൽ തലമുറകളോ തരംഗങ്ങളോ? – സ്കറിയാ സക്കറിയ

1990ലെ ദീപിക ഓണപതിപ്പിൽ  സ്കറിയ സക്കറിയ എഴുതിയ നവീനകഥയിൽ തലമുറകളോ തരംഗങ്ങളോ? എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - നവീനകഥയിൽ തലമുറകളോ തരംഗങ്ങളോ? - സ്കറിയാ സക്കറിയ
1990 – നവീനകഥയിൽ തലമുറകളോ തരംഗങ്ങളോ? – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നവീനകഥയിൽ തലമുറകളോ തരംഗങ്ങളോ?
  • രചന: ജോസഫ് സ്കറിയ
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – പണം പടൈത്തവൻ (സിനിമാ പാട്ടുപുസ്തകം)

1965ൽ MGR, KR വിജയ തുടങ്ങിയവർ അഭിനയിച്ച് T.R. രാമണ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പണം പടൈത്തവൻ എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - പണം പടൈത്തവൻ (സിനിമാ പാട്ടുപുസ്തകം)
1965 – പണം പടൈത്തവൻ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പണം പടൈത്തവൻ (സിനിമാ പാട്ടുപുസ്തകം)
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി: National City Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)

1967ൽ നസീർ, ഷീല, ജയഭാരതി തുടങ്ങിയവർ അഭിനയിച്ച് എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാണാത്ത വേഷങ്ങൾ എന്ന സിനീമയുടെ കഥാസാരവും അതിലെ പാട്ടുകളും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1967 - കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)
1967 – കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 8
  • അച്ചടി: Associate Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – കൈരളീപ്രദീപം – വിദ്വാൻ അടയത്തു കൃഷ്ണപിള്ള

എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന  വിദ്വാൻ അടയത്തു കൃഷ്ണപിള്ള രചിച്ച കൈരളീപ്രദീപം എന്ന മലയാളവ്യാകരണ പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 9, 10, 11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ പഠനസഹായി ആണ് ഇതെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നു.

കൊച്ചി പ്രദേശത്ത് ഫാറം പഠനസമ്പ്രദായത്തിൽ യഥാക്രമം നാലാം ഫാറം (ഒൻപതാം ക്ലാസ്സ്), അഞ്ചാം ഫാറം (പത്താം ക്ലാസ്സ്), ആറാം ഫാറം (പതിനൊന്നാം ക്ലാസ്സ്) ആയിരുന്നു എന്ന സൂചന ഇതിലുണ്ട്. എന്നാൽ മറ്റിടങ്ങളിൽ പൊതുവെ ആറാം ഫാറം, പത്താം ക്ലാസ്സ് ആണെന്നാണ് കാണുന്നത്.

1956 - കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള
1956 – കൈരളീപ്രദീപം – വിദ്വാൻ അടയത്തു കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൈരളീപ്രദീപം 
  • രചന: വിദ്വാൻ അടയത്തു കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Sahithyanilayam Press, Kaloor, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2019 – ഭാഷയിലൂടെ സഞ്ചരിച്ചെത്തുന്ന യാഥാർത്ഥ്യങ്ങൾ – സ്കറിയാ സക്കറിയ – ജോസഫ് സ്കറിയ

2019 ജൂൺ മാസത്തിൽ ഇറങ്ങിയ Kerala Private College Teacher മാസികയിൽ (ലക്കം 271) സ്കറിയ സക്കറിയയുടെ അദ്ധ്യാപനത്തിൻ്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച്,  ജോസഫ് സ്കറിയ സ്കറിയ സക്കറിയയുമായി നടത്തിയ അഭിമുഖസംഭാഷണത്തിൻ്റെ ഡോക്കുമെൻ്റെഷൻ ആയ ഭാഷയിലൂടെ സഞ്ചരിച്ചെത്തുന്ന യാഥാർത്ഥ്യങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2019 - ഭാഷയിലൂടെ സഞ്ചരിച്ചെത്തുന്ന യാഥാർത്ഥ്യങ്ങൾ - സ്കറിയാ സക്കറിയ - ജോസഫ് സ്കറിയ
2019 – ഭാഷയിലൂടെ സഞ്ചരിച്ചെത്തുന്ന യാഥാർത്ഥ്യങ്ങൾ – സ്കറിയാ സക്കറിയ – ജോസഫ് സ്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷയിലൂടെ സഞ്ചരിച്ചെത്തുന്ന യാഥാർത്ഥ്യങ്ങൾ
  • രചന: സ്കറിയാ സക്കറിയ/ജോസഫ് സ്കറിയ
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം: 15
  • പ്രസാധനം: Kerala Private College Teachers Association
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – സി.വി. രാമൻ – എസ്. പരമേശ്വരൻ

1950 ൽ എസ്. പരമേശ്വരൻ പ്രമുഖ ശാസ്ത്രജ്ഞനായ സി.വി. രാമനെ പറ്റി രചിച്ച സി.വി. രാമൻ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

1950 - സി.വി. രാമൻ - എസ്. പരമേശ്വരൻ
1950 – സി.വി. രാമൻ – എസ്. പരമേശ്വരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സി.വി. രാമൻ
  • രചന: എസ്. പരമേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 152
  • അച്ചടി: V.E. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം)

1965ൽ M.A. തിരുമുഖത്തിൻ്റെ സംവിധാനത്തിൽ, എം.ജി.ആർ, ജയലളിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച്, പുറത്തിറങ്ങിയ കന്നിത്തായ് എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം
1965 – കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കന്നിത്തായ്
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി: C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1866 – നിദാനം

മലയാള അച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ള കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂട്ടത്തിൽ അച്ചടിച്ച നിദാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. ഈ പുസ്തകത്തിൽ വിവിധരോഗങ്ങൾ  ഉണ്ടാകാനുള്ള കാരണം (നിദാനം) വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം അതിൻ്റെ ചികിത്സയും ഹൃസ്വമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൻ്റെ രചയിതാവ് ആരെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിൻ്റെ ആദ്യവും അവസാനവും കുറച്ചധികം ബ്ലാങ്ക് പേജുകൾ പുസ്തകത്തിൽ കാണുന്നു. ഒരു പക്ഷെ വായനക്കാർക്ക് കുറിപ്പുകൾ രേഖപ്പെടുത്താൻ വേണ്ടി ആവും ഈ ബ്ലാങ്ക് പേജുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഊഹിക്കുന്നു. (ഈ ബ്ലാങ്ക് പേജുകൾ എല്ലാം ഡിജിറ്റൽ കോപ്പിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്)

കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂടം കേരള/മലയാള അച്ചടി ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള അച്ചുകൂടം ആണ്. 1865 ആണ് ഈ അച്ചടിശാല തുടങ്ങിയത്. തൊട്ടടുത്ത വർഷം (1866) തന്നെ ആ അച്ചടിശാലയിൽ നിന്ന് ഇറങ്ങിയ പുസ്തകം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള പുസ്തകം ആണിത്.

1866 - നിദാനം
1866 – നിദാനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നിദാനം
  • പ്രസിദ്ധീകരണ വർഷം: 1866 (ME 1041)
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Kerala Mithram Press, Mattancherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – രാമകഥ മലയാളത്തിൽ (പഠനം) – സി.കെ. മൂസ്സത്

രാമകഥാസാഹിത്യത്തിൻ്റെ സ്വാധീീനം മലയാളത്തിൽ എന്ന വിഷയത്തെ അധികരിച്ച് സി.കെ. മൂസത് നടത്തിയ പഠനങ്ങൾ സമാഹാരിച്ച രാമകഥ മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 25 പഠനലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.

പ്രൊഫസർ സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - രാമകഥ മലയാളത്തിൽ (പഠനം) - സി.കെ. മൂസ്സത്
1989 – രാമകഥ മലയാളത്തിൽ (പഠനം) – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമകഥ മലയാളത്തിൽ (പഠനം)
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 176
  • അച്ചടി: Chris Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി