1866 – നിദാനം

മലയാള അച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ള കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂട്ടത്തിൽ അച്ചടിച്ച നിദാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. ഈ പുസ്തകത്തിൽ വിവിധരോഗങ്ങൾ  ഉണ്ടാകാനുള്ള കാരണം (നിദാനം) വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം അതിൻ്റെ ചികിത്സയും ഹൃസ്വമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൻ്റെ രചയിതാവ് ആരെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിൻ്റെ ആദ്യവും അവസാനവും കുറച്ചധികം ബ്ലാങ്ക് പേജുകൾ പുസ്തകത്തിൽ കാണുന്നു. ഒരു പക്ഷെ വായനക്കാർക്ക് കുറിപ്പുകൾ രേഖപ്പെടുത്താൻ വേണ്ടി ആവും ഈ ബ്ലാങ്ക് പേജുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഊഹിക്കുന്നു. (ഈ ബ്ലാങ്ക് പേജുകൾ എല്ലാം ഡിജിറ്റൽ കോപ്പിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്)

കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂടം കേരള/മലയാള അച്ചടി ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള അച്ചുകൂടം ആണ്. 1865 ആണ് ഈ അച്ചടിശാല തുടങ്ങിയത്. തൊട്ടടുത്ത വർഷം (1866) തന്നെ ആ അച്ചടിശാലയിൽ നിന്ന് ഇറങ്ങിയ പുസ്തകം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള പുസ്തകം ആണിത്.

1866 - നിദാനം
1866 – നിദാനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നിദാനം
  • പ്രസിദ്ധീകരണ വർഷം: 1866 (ME 1041)
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Kerala Mithram Press, Mattancherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *