1956 – കൈരളീപ്രദീപം – വിദ്വാൻ അടയത്തു കൃഷ്ണപിള്ള

എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന  വിദ്വാൻ അടയത്തു കൃഷ്ണപിള്ള രചിച്ച കൈരളീപ്രദീപം എന്ന മലയാളവ്യാകരണ പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 9, 10, 11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ പഠനസഹായി ആണ് ഇതെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നു.

കൊച്ചി പ്രദേശത്ത് ഫാറം പഠനസമ്പ്രദായത്തിൽ യഥാക്രമം നാലാം ഫാറം (ഒൻപതാം ക്ലാസ്സ്), അഞ്ചാം ഫാറം (പത്താം ക്ലാസ്സ്), ആറാം ഫാറം (പതിനൊന്നാം ക്ലാസ്സ്) ആയിരുന്നു എന്ന സൂചന ഇതിലുണ്ട്. എന്നാൽ മറ്റിടങ്ങളിൽ പൊതുവെ ആറാം ഫാറം, പത്താം ക്ലാസ്സ് ആണെന്നാണ് കാണുന്നത്.

1956 - കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള
1956 – കൈരളീപ്രദീപം – വിദ്വാൻ അടയത്തു കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൈരളീപ്രദീപം 
  • രചന: വിദ്വാൻ അടയത്തു കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Sahithyanilayam Press, Kaloor, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *